ഉണ്ണി കൊടുങ്ങല്ലൂര്‍
മുന്‍പ് പറഞ്ഞ 12 തരം യജ്ഞങ്ങള്‍ അനുഷ്ഠിച്ച് യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ ഭൗതികമായ എല്ലാ മാലിന്യങ്ങളും നിശ്ശേഷം നശിച്ച് ശുദ്ധന്മാരായി തീരും. അവര്‍ സനാതനമായ ബ്രഹ്മപദത്തില്‍ എത്തിച്ചേരുകയും ചെയ്യും. ആ യജ്ഞങ്ങള്‍ ബ്രഹ്മപദ പ്രാപ്തിക്കും സഹായിക്കും. ബ്രഹ്മജ്ഞാനം ഭഗവത്തത്ത്വ വിജ്ഞാനം നേടി, ഭഗവദീയാനന്ദം അനുഭവിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് എല്ലാ കര്‍മങ്ങളും യജ്ഞങ്ങളായി അനുഷ്ഠിക്കണം. ഭഗവാദാരാധനയായി ചെയ്യണം. എന്നാല്‍ അതീന്ദ്രിയവും ദിവ്യവുമായ ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി മാറും. അതാണ് ജ്ഞാനേപരി സമാപ്യതേ എന്ന വാക്യത്തിന്റെ താല്‍പര്യം.
ജ്ഞാനയജ്ഞത്തിന്റെ ശ്രേഷ്ഠത
മറ്റുയജ്ഞങ്ങള്‍ ഓരോരോ ദേവതകളെ ഉദ്ദേശിച്ച് ദ്രവ്യത്യാഗ രൂപമായ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്നവ മാത്രമാണ്. ഭഗവത്തത്ത്വ വിജ്ഞാന സമ്പാദന രൂപമാണ് ജ്ഞാനയജ്ഞത്തിനുള്ളത്. അനേകം കര്‍മങ്ങള്‍ (ചടങ്ങുകള്‍) ഉപാസന ഭേദങ്ങള്‍ തുടങ്ങി ദ്രവ്യയജ്ഞങ്ങളുടെ മുഴുവന്‍ ഘടകങ്ങളും ഭഗവാന്റെ തത്ത്വജ്ഞാനത്തിന് നമ്മെ സഹായിക്കുന്നു. – ജ്ഞാനേപരിസമാപ്യതേ.
ശ്രീമദ്ഭാഗവതത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു:
തപസ്തീര്‍ത്ഥം ജപോദാനം
പവിത്രാണീതരാണി ച
നാലംകുര്‍വ്വന്തി താം സിദ്ധിം
യാ ജ്ഞാന കലയാ കൃതാ.
(ഉപവാസം മുതലായ വ്രതങ്ങള്‍, തീര്‍ത്ഥയാത്ര, മന്ത്രജപം, ദ്രവ്യദാനം, വേറെയും സത് കര്‍മങ്ങള്‍-ഇവയെല്ലാം മനുഷ്യന്റെ പാപമാലിന്യം കളഞ്ഞു ശുദ്ധീകരിക്കുന്നവയാണ്. പക്ഷേ, അവയ്ക്ക് ഒന്നിനുപോലും ഭഗവന്മാഹാത്മ്യ ജ്ഞാനത്തിന്റെ ഒരു ചെറിയ ഒരംശത്തിന്റെ ശുദ്ധീകരണ ശക്തിപോലുമില്ല).
ജന്മഭൂമി: http://www.janmabhumidaily.com/news492461#ixzz4NMrTtIlw
ഏത് യജ്ഞമാണ് ശ്രേഷ്ഠം (4-33)

No comments :
Post a Comment