Wednesday, 5 October 2016

ഇന്ത്യയുടെ മിന്നലാക്രമണത്തെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റ്; നടപടി അനിവാര്യം

ഉണ്ണി കൊടുങ്ങല്ലൂര്‍
റെയ്സാർഡ് ഷർനെകി
റെയ്സാർഡ് ഷർനെകി

ഇന്ത്യയുടെ മിന്നലാക്രമണത്തെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റ്; നടപടി അനിവാര്യം

ലണ്ടൻ ∙ പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റ്. ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ ഇന്ത്യയ്ക്ക് രാജ്യാന്തര സമൂഹം പിന്തുണ നൽകണമെന്നും യൂറോപ്യൻ പാർലമെന്റ് വൈസ്. പ്രസിഡന്റ് റെയ്സാർഡ് ഷർനെകി ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരിനെയും സൈന്യത്തെയും പുകഴ്ത്തിയ ഷർനെകി അതിർത്തികടന്നുള്ള ഭീകരവാദം ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് പാക്കിസ്ഥാന് നൽകിയതെന്നും വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന നീക്കങ്ങൾ ആഗോള തലത്തിൽ അംഗീകരിക്കപ്പെടേണ്ടതാണ്. ഇത്തരം ആക്രമണങ്ങൾ പാക്കിസ്ഥാനെതിരല്ലെന്നും സമാധാനവും സ്ഥിരതയും നശിപ്പിക്കുന്ന ഭീകരവാദ സംഘങ്ങൾക്കെതിരാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് വളരുന്ന ഭീകര സംഘടനകളെ നേരിട്ടില്ലെങ്കിൽ ഇവ വൈകാതെ യൂറോപിനും പടിഞ്ഞാറൻ മേഖലയ്ക്കു തന്നെയും ഭീഷണിയാകും. പാക്ക് ബന്ധമുള്ള ഭീകരസംഘങ്ങൾ യൂറോപ്പിലും ലോകത്തിന്റെ മറ്റു പ്രദേശങ്ങളിലും വളർച്ച പ്രാപിക്കുന്നത് തിരിച്ചറിഞ്ഞ കാര്യമാണെന്നും ഷർനെകി പറഞ്ഞു.
ഉറിയിൽ 20 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിനുള്ള തിരിച്ചടിയായാണ് പാക്ക് അധിനിവേശ കശ്മീരിൽ കടന്നു ഏഴ് ഭീകര ലോഞ്ച് പാഡുകൾ ഇന്ത്യ തകർത്തത്. നാൽപ്പതോളം ഭീകരരും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയുടെ നടപടിയെ പാക്കിസ്ഥാൻ ചോദ്യം ചെയ്യുകയും അംഗീകരിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ നീക്കത്തിനു വലിയ പിന്തുണയാണ് ലഭിക്കുന്നത്.

No comments :

Post a Comment