Friday, 14 October 2016

മുഖം മനസിന്‍റെ കണ്ണാടി

ഉണ്ണി കൊടുങ്ങല്ലൂര്‍

മോനും ചിറ്റപ്പനും കൂടി കഞ്ഞി വെക്കാന്‍ ഇരുന്നു അടപ്പില്‍ പാത്രം വച്ച് വെള്ളമൊഴിച്ച് തീ കത്തിച്ചു . ആരെങ്കിലും കാണുന്നുണ്ടോ എന്ന് അറിയാന്‍ ചിറ്റപ്പന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ചിറ്റപ്പന്റെ കുണ്ടി കൊണ്ട് പാത്രം മറിഞ്ഞു വെള്ളം അടുപ്പില്‍ പോയി , പുകവന്നു . പുകയുടെ ശല്യം കാരണം അമ്മായി വന്നു ചോദിച്ചു , എന്താ മനുഷ്യനെ ഈകഞ്ഞി വക്കുന്നത് എല്ലാവരെയും അറിയിക്കണോ ? ഞാനും പണ്ട് കഞ്ഞി വച്ചിട്ടുണ്ട് അന്ന് ഒരാളും അറിഞ്ഞിട്ടില്ല എന്നും പറഞ്ഞു പഴയ കാര്യം വലിയൊരു കാര്യം പോലെ അവിടെ പൊക്കി കാണിച്ചു . അപ്പോള്‍ മോന്‍ പറയുകയാണ്‌ അമ്മായിയുടെ വലിയ അടപ്പായിരുന്നു .അതില്‍ ഒന്നല്ല പത്തു കലം വച്ചാലും മറഞ്ഞു പോകില്ല . പിന്നെ അത് ആരും അറിയാതിരിക്കാന്‍ അച്ചാച്ചന്‍ മറ പിടിച്ചിട്ടുണ്ടായിരുന്നു . ഞങ്ങള്‍ക്ക് ആരുമില്ല അച്ചാച്ചന്‍ അവിടെ സ്വന്തമായി കഞ്ഞി വക്കുകയാണ് , അത് ആരും മറച്ചിടാതിരുന്നാല്‍ മതി . ദെ , അതും പറഞ്ഞിരിക്കുമ്പോള്‍ മോള്‍ വരുന്നു ഒരു കഞ്ഞിക്കലവുമായി , എന്തേടി എന്ന് ചിറ്റപ്പന്‍ ചോദിച്ചപ്പോള്‍ , ചിറ്റപ്പോ അവിടേം വന്നു ആ പിശാശുക്കള്‍ വാചകം മാത്രമല്ല പാചകവും പഠിച്ചിട്ടു വരാന്‍ പറഞ്ഞു ആപിശാശുക്കള്‍ എന്നെ തല്ലിയോടിച്ചു. ചിറ്റപ്പാ ഇവരാണ് നമ്മുടെ ശത്രുക്കള്‍ പണ്ടൊക്കെ നമ്മള്‍ എന്തോരം കഞ്ഞി വച്ചിട്ടുണ്ട് ആരെങ്കിലും അറിഞ്ഞിരുന്നോ നമ്മള്‍ കൊടുത്തിരുന്നോ , ഇവരെ ഇവിടന്നു ഓടിക്കണം ഈ സോഷ്യല്‍ മീടിയായെ . അവരെ നിരോധിച്ചാലോ ? എടിമോളെ ഇതിനെതിരെ പണ്ടേ ഞങ്ങള്‍ സമരം നടത്തിയതാണ് . ഇത് ഇങ്ങനെ ഒക്കെ വരുക ഉള്ളെന്നു പണ്ടേ അറിയാം . എന്ത്ചെയ്യാ ഓരോ പുരോഗതിയും നമ്മുക്ക് ആണ്പണിതരുന്നത് . ഇനിഇപ്പോള്‍ എന്താ ചെയ്യുക ഇത് നമ്മളുടെ അല്ല എന്ന് പറഞ്ഞാല്‍ ശരിയാകുമോ ? അതല്ലങ്കില്‍ മോള് എന്‍റെ അല്ലാന്നു പറഞ്ഞാല്‍ ........ ? അല്ലെങ്കില്‍ അചാച്ചന്‍ അറിഞ്ഞിട്ടാണ് ഇതൊക്കെ എന്ന് ആമ്മായി പറഞ്ഞ പോലെ പറഞ്ഞാല്‍........? അല്ലങ്കില്‍ വീട് മാറിയാല്‍ ......................? ഒന്നും മനസ്സില്‍ തെളിയുന്നില്ല . ഈശ്വരാ എന്തെങ്കിലും ഒരു മാര്‍ഗം കാണിച്ചുതരൂ , ല്ലെങ്കില്‍ മുഖം മനസിന്‍റെ കണ്ണാടിആണെന്ന് പറയാം അപ്പോള്‍ എന്‍റെമുഖത്തെ നിഷ്കളങ്ക ഭാവം കണ്ടുഎന്നെ എല്ലാവരും നിഷ്കളങ്കന്‍ എന്ന് കരുതിക്കോളും
അടുത്തദിവസത്തെ പത്രത്തില്‍ ഹെഡിംഗ്
:"മുഖം മനസിന്‍റെ കണ്ണാടി " യമരാജന്‍

No comments :

Post a Comment