ഉണ്ണി കൊടുങ്ങല്ലൂര്‍

ആറു പ്രതികൾ എൻഐഎ കസ്റ്റഡിയിൽ; ഒരാൾ തിരുനൽവേലിയിൽ അറസ്റ്റിൽ
കൊച്ചി/ചെന്നൈ ∙ ഐഎസ് ബന്ധത്തെത്തുടർന്ന് അറസ്റ്റിലായ ആറു പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ ഈ മാസം 14 വരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഐഎസ് ബന്ധം സംശയിക്കുന്ന സുബ്ഹാനി(21) എന്നയാളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിലാണു സ്ഥിരതാമസം. തൊടുപുഴയിലെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി.
കൊച്ചിയിലെത്തിച്ച സുബ്ഹാനിയെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഇതേസമയം, കോളജ് വിദ്യാർഥി ഉൾപ്പെടെ നാലു യുവാക്കളെ കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവരുടെ വീടുകൾ റെയ്ഡ്ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഏതുസമയത്തും ഹാജരാകാമെന്ന് എഴുതിവാങ്ങി വിട്ടയച്ചുവെന്നുമാണു സൂചന. കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ട 10 പേരിൽ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി കണ്ണൂർ അണിയാരം മൻസീദ്(മുത്തുക്ക–30), രണ്ടാം പ്രതി തൃശൂർ ചേലാട് സ്വാലിഹ് മുഹമ്മദ്(26), മൂന്നാം പ്രതി കോയമ്പത്തൂർ സ്വദേശി റാഷിദ് അലി(അബു ബഷീർ–29), നാലാം പ്രതി കുറ്റ്യാടി റംഷാദ് നംഗീലം(ആമു–24), ഒൻപതാം പ്രതി തിരൂർ പി.സഫ്‌വാൻ(30), പത്താം പ്രതി കുറ്റ്യാടി എൻ.കെ.ജാസിം(25) എന്നിവരെയാണു പ്രത്യേക കോടതി ജഡ്ജി കെ.എം.ബാലചന്ദ്രൻ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. എല്ലാവരെയും നവംബർ രണ്ടുവരെ റിമാൻഡ് ചെയ്തു. ഇവരുടെ സംഘത്തിലുള്ള ബാക്കി മൂന്നു പേരെക്കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായ സൂചന ലഭിച്ചു.
ഇവരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്. വൈകാതെ ഇവരും അറസ്റ്റിലാവുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂർ പെരിങ്ങത്തൂർ കനകമലയിലെ കശുമാവ് തോട്ടത്തിലാണു പ്രതികളിൽ അഞ്ചു പേർ സംഘം ചേർന്നത്. എൻഐഎ അഡീ.എസ്പി: എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തിരിച്ചറിയൽ പരേഡ് കഴിയും വരെ പ്രതികളുടെ മുഖംമറയ്ക്കാൻ കോടതി അന്വേഷണ സംഘത്തിന് അനുവാദം നൽകി.
സുബ്ഹാനിക്ക് പരിസരവാസികളുമായി ബന്ധമില്ല
ചെന്നൈ ∙ തിരുനെൽവേലി കടയനല്ലൂരിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സുബ്ഹാനി. ഐഎസ് ബന്ധം സംശയിച്ചു നേരത്തേ അറസ്റ്റ് ചെയ്തവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുബ്ഹാനിയുടെ അറസ്റ്റ്. നാലുമാസമായി കടയനല്ലൂരിലെ ജ്വല്ലറിയിൽ 10,000 രൂപ ശമ്പളത്തിന് സെയിൽസ്മാനായി ജോലി നോക്കിവരികയായിരുന്നു.
ഭാര്യയോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഞായർ അർധരാത്രിമുതൽ കടയനല്ലൂർ പൊലീസ് പള്ളിവാസൽ തെരുവിൽ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ഇരുപതോളം വരുന്ന പൊലീസ് സംഘത്തിനൊപ്പമാണ് എൻഐഎ ഉദ്യോഗസ്ഥരെത്തി സുബ്ഹാനെ കസ്റ്റഡിയിലെടുക്കുന്നത്. നാലുമാസമായി ഇവിടെ താമസിക്കുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതലായൊന്നും അറിയില്ല. എല്ലാ ദിവസവും രാവിലെ ജ്വല്ലറിയിൽ പോയിട്ട് വൈകിയേ വരാറുള്ളുവെന്നും പരിസരവാസികളുമായി അധികം അടുപ്പമില്ലായിരുന്നുവെന്നും പറയുന്നു.
സുബ്ഹാനി മൂന്നുവർഷമായി തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ
തൊടുപുഴ ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നു 40 വർഷം മുൻപു വസ്ത്രവ്യാപാരത്തിനായി തൊടുപുഴയിലെത്തിയയാളുടെ നാലു മക്കളിൽ മൂന്നാമനാണു സുബ്ഹാനി(30). തൊടുപുഴ നഗരത്തിലാണു പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനം. ഇതിനു തൊട്ടടുത്താണു പിതാവ് താമസിക്കുന്നത്. മറ്റു സഹോദരങ്ങൾ തൊടുപുഴയ്ക്കു സമീപമാണു താമസം. സ്കൂൾ, കംപ്യൂട്ടർ പഠനം തൊടുപുഴയിൽ പൂർത്തിയാക്കിയ സുബ്ഹാനി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് തൊടുപുഴയിൽ തിരിച്ചെത്തി വസ്ത്രവ്യാപാരത്തിൽ പങ്കാളിയായി.
2012ൽ തിരുനെൽവേലിയിലേക്കു പോയ സുബ്ഹാനി അവിടെ കടയന്നൂർ സ്വദേശിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മക്കളില്ല. 2013ൽ വിദേശത്തേക്കു പോയ സുബ്ഹാനി ഇതിനു ശേഷം തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം സുബ്ഹാനിയുടെ സഹോദരങ്ങളുടെ വീട്ടിലെത്തി മൊഴിയെടുത്തു.
അടുത്തിടെ സഹോദരങ്ങളുടെ മക്കളിലൊരാൾ തിരുനെൽവേലിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയപ്പോൾ സുബ്ഹാനിയുടെ മൊബൈൽ ഫോൺ നന്നാക്കാൻ കൊണ്ടുവന്നതായി എൻഐഎ അധികൃതർ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുമായാണ് ഉദ്യോഗസ്ഥർ തൊടുപുഴയിലെത്തിയത്. ഈ മൊബൈൽ ഫോൺ പരിശോധിച്ചാൽ മാത്രമേ സുബ്ഹാനി ആരെയൊക്കെ ഫോൺ ചെയ്തുവെന്നതിനെക്കുറിച്ച് വ്യക്തമാകൂവെന്ന് എൻഐഎ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഉക്കടത്ത് ചോദ്യം ചെയ്തവർ അറസ്റ്റിലായ പ്രതിയുടെ കൂട്ടുകാരെന്നു സംശയം
കോയമ്പത്തൂർ ∙ ഉക്കടം ജി.എൻ. നഗറിലെ നാലുപേരെയാണ് എൻഐഎ കോയമ്പത്തൂരിൽ ചോദ്യം ചെയ്തത്. ഒരാൾ വിദ്യാർഥിയാണ്. കേരളത്തിൽ അറസ്റ്റിലായ ആറു പേരിൽ ജി.എൻ.നഗറിലെ അബു ബഷീറിനെ ചോദ്യംചെയ്തപ്പോഴാണ് ഈ നാലു യുവാക്കളെക്കുറിച്ചു സൂചനകൾ ലഭിച്ചതെന്നറിയുന്നു.
ഇവരുടെ വീടുകളിലും ബന്ധു വീടുകളിലും നടത്തിയ റെയ്ഡിൽ ചില രേഖകൾ കണ്ടെടുത്തതായാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്ത നാലു പേരെയും പുലർച്ചെ മൂന്നു മണിയോടെ വിട്ടയച്ചു. അബു ബഷീർ ഇവരുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടതായാണ് വിവരം. വിദ്യാർഥി ഒഴികെയുള്ളവർ ബഷീറിന്റെ കൂട്ടുകാരാണെന്നും സംശയിക്കുന്നു.
പിടിയിലായവരിൽ സഹോദരങ്ങളുടെ മക്കളും
കണ്ണൂർ ∙ കനകമലയിൽനിന്നു പിടികൂടിയ സംഘത്തിലെ കുറ്റ്യാടിക്കാരനായ നങ്ങീലിക്കണ്ടി എൻ.കെ.ജാസിമും വളയന്നൂർ നങ്ങീലിക്കണ്ടി റംഷാദും ജ്യേഷ്ഠാനുജൻമാരുടെ മക്കളാണ്. ഇരുവരെയുംകുറിച്ച് നാട്ടുകാർക്കും കൂടുതൽ അറിവില്ല. ഇന്നലെ മുതൽ ഇരുവരുടെയും വീടുകൾ അടച്ചിട്ട നിലയിലാണ്. ലോക്കൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment