Thursday, 6 October 2016

വികസനകാര്യത്തില്‍ കേന്ദ്രത്തിന്റേത് അനുകൂല സമീപനം: മുഖ്യമന്ത്രി

ഉണ്ണി കൊടുങ്ങല്ലൂര്‍

വികസനകാര്യത്തില്‍ കേന്ദ്രത്തിന്റേത് ക്രിയാത്മക സമീപനം: മുഖ്യമന്ത്രി


വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട്
Published: Oct 6, 2016, 05:07 PM IST

കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളില്‍ പ്രതികൂലമായ സമീപനമൊന്നുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ്  വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസ്ഥാനം ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രം മതിയെന്നും പണത്തിന് തടസ്സമുണ്ടാവില്ലെന്നുമാണ് അദ്ദേഹം അറിയിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ സ്ഥലമേറ്റെടുക്കല്‍ വൈകുകയാണ്. ഇത് വേഗത്തിലാക്കണം. ഇക്കാര്യം സംസ്ഥാനതലത്തില്‍ അവലോകനം ചെയ്തുവരുന്നുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട്. വികസനകാര്യത്തില്‍ രാഷ്ട്രീയം തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.

No comments :

Post a Comment