ഉണ്ണി കൊടുങ്ങല്ലൂര്‍

കിവികളുടെ ചിറകരിഞ്ഞ് മിശ്ര; ഇന്ത്യയ്ക്ക് 190 റൺസ് ജയം, പരമ്പര
വിശാഖപട്ടണം ∙ നിർണായകമായ അഞ്ചാം ഏകദിനത്തിൽ ന്യൂസീലൻഡിന്റെ വെല്ലുവിളി അതിജീവിച്ച ഇന്ത്യയ്ക്ക് വിജയവും പരമ്പരയും. 190 റൺസിനായിരുന്നു ഇന്ത്യൻ വിജയം. 270 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിന് 23.1 ഓവറിൽ 79 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചു മൽസരങ്ങളുള്ള പരമ്പര ഇന്ത്യ 3-2 ന് സ്വന്തമാക്കി.
സ്കോർ: ഇന്ത്യ - നിശ്ചിത 50 ഓവറിൽ ആറിന് 269. ന്യൂസീലൻഡ് - 23.1 ഓവറിൽ 79 റണ്‍സിന് പുറത്ത്.
അമിത് മിശ്രയുടെ മികച്ച ബോളിങ് ആണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. മിശ്ര അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ആറു ഓവറുകൾ എറിഞ്ഞ മിശ്ര 18 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. ന്യൂസീലൻഡിന് തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഉമേഷ് യാദവ് ആദ്യ ഓവറിൽതന്നെ ന്യൂസീലൻഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. മാർട്ടിൻ ഗുപ്റ്റിൽ റൺസൊന്നും നേടാതെ മടങ്ങി. ടോം ലാതം 19 റൺസെടുത്തും റോസ് ടെയ്‍ലർ 19 റൺസെടുത്തും മടങ്ങി. വില്യംസണാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ (27 റൺസ്). 16 റൺസിനിടെയാണ് ന്യൂസീലൻഡിന്റെ ഏഴു വിക്കറ്റുകൾ വീണത്. ഇന്ത്യയ്ക്കായി ബുംറ, ജയന്ത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമ (65 പന്തിൽ 70), ഉപനായകൻ വിരാട് കോഹ്‍ലി (76 പന്തിൽ 65) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. രണ്ടാം വിക്കറ്റിൽ കോഹ്‌ലി-രോഹിത് ശർമ സഖ്യവും (79), മൂന്നാം വിക്കറ്റിൽ കോഹ്‍ലി-ധോണി സഖ്യവും (71) അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി. ന്യൂസീലൻഡിനായി ഇഷ് സോധി, ട്രെന്റ് ബൗൾട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്കായി ജയന്ത് യാദവ് ഈ മൽസരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഹാർദിക് പാണ്ഡ്യയ്ക്ക് പകരമാണ് യാദവ് ടീമിലെത്തിയത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment