ഉണ്ണി കൊടുങ്ങല്ലൂര്‍
ഞാൻ വീട്ടിലെ ആവശ്യത്തിനു മാത്രം mushroom ഉണ്ടാക്കുന്നത് പലരുടേയും അഭ്യർത്ഥനയെ പരിഗണിച്ച് ഇവിടെ post ചെയ്യുന്നു.
ആവശ്യമുള്ള സാധനങ്ങൾ
വൈക്കോൽ ( അധികം പഴയത് ആകരുത്, പുതുപുത്തനും വേണ്ട )
വിത്ത് (VFPCKയിൽ കിട്ടും.)
പ്ലാസ്റ്റിക് കവർ .. വലിപ്പം അവരവരുടെ ആവശ്യം അനുസരിച്ച് )
വൈക്കോൽ ( അധികം പഴയത് ആകരുത്, പുതുപുത്തനും വേണ്ട )
വിത്ത് (VFPCKയിൽ കിട്ടും.)
പ്ലാസ്റ്റിക് കവർ .. വലിപ്പം അവരവരുടെ ആവശ്യം അനുസരിച്ച് )
വൈക്കോൽ നന്നായി കഴുകി എടുത്ത് പുഴുങ്ങുക( തിളച്ച വെള്ളത്തിൽ അഞ്ചു മിനിട്ടു നേരം ) കൈ, നന്നായി വൃത്തിയായിരിക്കണം. ഉപയോഗിക്കുന്ന സാധനങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് തുടയ്ക്കുക. എടുത്ത് വെള്ളം വാലാൻ നിരത്തുക.( ഞാൻ ചെയ്യുന്നത് ആദ്യം ഒരു ചരട് കെട്ടി അതിൽ വെള്ളം വാലാൻ ഇട്ട ശേഷം നിരത്തും) കൈയിലെടുത്ത് പിഴിഞ്ഞു നോക്കിയാൽ വെള്ളം വരാത്തതാണ് പാകം. എന്നാൽ നനവ് വേണം താനും. ഫോട്ടോ യിൽ കാണുന്നത പോലെ വട്ടത്തിൽ ചുറ്റുക. (ചുമടു താങ്ങി പോലെ ). കവർ അടിവശം മുറിച്ച് കെട്ടുക. സുഷിരങ്ങൾ ധാരാളം ഇട്ട ശേഷം വൈക്കോൽച്ചുറ്റ് ഒരെണ്ണം വച്ച ശേഷം ചുറ്റും വിത്ത് വിതറുക. ഒന്നിനു മേലെ ഒന്നായി വച്ച് അമക്കി മുറുക്കി കെട്ടുക. ഇരുട്ടുമുറിയിൽ 15 ദിവസം വക്കണം എന്നാണ് എന്റെ ഇരുട്ടു മുറി ഒരു box ആണ്. അതിൽ വച്ച് 15 ദിവസം കഴിയുമ്പോൾ എടുത്ത നോക്കിയാൽ മുഴുവൻ വെള്ള നിറത്തിൽ ആയിട്ടുണ്ടാവും. വൃത്തിയുള്ള സ്ഥലത്ത് കെട്ടിത്തൂക്കുക ദിവസവും മൂന്നു നേരം വെള്ളം spray ചെയ്യുക.ദിവസങ്ങൾക്കുള്ളിൽ mushroom വന്നുതുടങ്ങും.ആദ്യ വിളവെടുപ്പിന ശേഷം വീണ്ടും വെള്ളം Spray ചെയ്യക. വീണ്ടും കൂൺ ഉണ്ടാകും
No comments :
Post a Comment