Wednesday, 19 October 2016

ചരിത്രം കുറിച്ചു; ബെംഗളൂരു എ.എഫ്.സി ഏഷ്യാ കപ്പ് ഫൈനലിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

ചരിത്രം കുറിച്ചു; ബെംഗളൂരു എ.എഫ്.സി ഏഷ്യാ കപ്പ് ഫൈനലിൽ


എ. എഫ്.സി ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ടീമാണ് ബെംഗളൂരു എഫ്.സി. സുനിൽ ഛേത്രി രണ്ട് ഗോൾ നേടി
Published: Oct 19, 2016, 06:51 PM IST

ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇതാ ഇന്ത്യൻ ഫുട്ബോളിലെ പുതിയ ചരിത്രം. എ. എഫ്.സി. ഏഷ്യാകപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബായിരിക്കുകയാണ് ദേശീയ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ നിലവിലെ ജേതാക്കളായ മലേഷ്യൻ ക്ലബായ ജോഹർ ദാറുൽ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്താണ് ബെംഗളൂരു എഫ്.സി ചരിത്രം കുറിച്ചത്. മലേഷ്യയിൽ നടന്ന ഒന്നാം പാദ സെമി സമനിലയിൽ അവസാനിക്കുകയായിരുന്നു (1-1). ഹോം മത്സരത്തിൽ ഒരു സമനില മാത്രം മതിയായിരുന്ന ബെംഗളൂരു 4-2 എന്ന മികച്ച ഗോൾ ശരാശരിയുമായാണ് ഫൈനൽ കളിക്കുന്നത്.
ഒരു ഗോളിന് പിന്നിൽ നിന്ന ബെംഗളൂരു ജയത്തിലേയ്ക്ക് കരകയറിയത് ഇരു പകുതികളിലുമായി ലക്ഷ്യം കണ്ട ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ സ്കോറിങ് മികവിലാണ്. 41, 67 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. യുവാൻ അന്റോണിയോ ഗോൺസാലസ് 75-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. 11-ാം മിനിറ്റിൽ ക്യാപ്റ്റന്‍ ഫിക്ക് ബിന്‍ റഹിമാണ് ജോഹറാണ് മലേഷ്യൻ ടീമിന്റെ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് തുല്ല്യ നിലയിലായിരുന്നു. ജോഹറാണ് ആദ്യം ലീഡ് നേടിയത്.
 ഒരു ഷോട്ട് കൈപ്പിടിയിലൊതുക്കുന്നതില്‍ ഗോളി അമരീന്ദര്‍ വരുത്തിയ പിഴിവാണ് ഒന്നാം ഗോളിൽ കലാശിച്ചത്. ഉയര്‍ന്നു പൊങ്ങിയ പന്ത് സഫിക്ക് ഒന്നാന്തരമായി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു. പിന്നീട് നിരന്തരം ആക്രമിച്ചു കളിച്ച ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ തന്നെ തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കാണ് ഉയര്‍ന്നു ചാടി ഛേത്രി കൃത്യമായി വലയിലാക്കിയത്. രണ്ടാം പകുതിയിൽ, 67-ാം മിനിറ്റിൽ ബോക്സിന്റെ അറ്റത്ത് നിന്ന് മുഴുവൻ ജോഹർ പ്രതിരോധവും നോക്കിനിൽക്കെ പന്തുമായി വെട്ടിത്തിരിഞ്ഞ് ഒന്നാന്തരമൊരു ബുള്ളറ്റ് പായിച്ചാണ് ഛേത്രി രണ്ടാമതും വല കുലുക്കിയത്. പോസ്റ്റിന് മുന്നിലേയ്ക്ക് വളഞ്ഞുപുളഞ്ഞു പാഞ്ഞ ഒന്നാന്തരമൊരു ഫ്രീകിക്കിന് കൃത്യമായി തലവച്ചാണ് യുവാൻ അന്റോണിയോ മൂന്നാം ഗോൾ വലയിലാക്കിയത്.
മുന്നേറ്റത്തിലും മധ്യനിരയിലും പുലർത്തിയ മികവാണ് ബെംഗളൂരുവിന് തുണയായത്. ഉജ്വല ഫോമിലായിരുന്നു യൂജിൻസൺ ലിങ്ദോയും പിൻനിരയിൽ നിന്ന് മുന്നോട്ടു കയറി ആക്രമണങ്ങൾക്ക് വേഗം കൂട്ടിയ മലയാളി ഡിഫൻഡർ റിനോ ആന്റോയുമാണ് ബെംഗളൂരുവിന്റെ ആക്രമണളുടെ ചുക്കാൻ പിടിച്ചത്. വശങ്ങളിലൂടെയും മൈതാന മധ്യത്തിലൂടെയുമുള്ള ഇവരുടെ മുന്നേറ്റത്തിൽ പലപ്പോഴും നെടുകെ പിളരുകയായിരുന്നു മലേഷ്യൻ പ്രതിരോധം.
ലൈവ് അപ്‌ഡേറ്റ്‌സ്‌

മലേഷ്യൻ ക്ലബ് ജോഹറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് ഫൈനലിൽ പ്രവേശിച്ചു

ബെംഗളൂരു എഫ്.സിക്ക് ചരിത്രവിജയം

നാല് മിനിറ്റ് അധിക സമയം അനുവദിച്ചു

83: ബെംഗളൂരു പോസ്റ്റിൽ ജോഹറിന്റെ ഉജ്വല നീക്കം. ഗോളി അമരീന്ദറിന്റെ സേവാണ് രക്ഷയായത്

യൂജിൻ ലിങ്ദോയാണ് ഫ്രീകിക്കെടുത്തത്

ഫ്രീകിക്കിനുശേഷം ഡിഫൻഡർ യുവാൻ അന്റോണിയോയാണ് ബെംഗളൂരുവിന്റെ മൂന്നാം ഗോൾ നേടിയത്

76: ബെംഗളൂരു വീണ്ടും ഗോൾ നേടി

74: ഗ്രൗണ്ടിലെ സംഘർഷത്തെ തുടർന്ന് മലയാളി താരം സി.കെ.വിനീതിന് മഞ്ഞക്കാർഡ് ലഭിച്ചു

74: വീണ്ടും ബെംഗളൂരു എഫ്.സി. ഗോളിനരികെ. കഷ്ടിച്ചാണ് ഗോൾ ഒഴിഞ്ഞുപോയത്

മികച്ച ഒരു ഒറ്റയാൾ മുന്നേറ്റത്തിനൊടുവിൽ സുനിൽ ഛേത്രിയാണ് ഉജ്വലമായ ഗോൾ നേടിയത്

67: ബെംഗളൂരു ജോഹറിനെതിരെ ലീഡ് നേടി (2-1)

64: വലതുവിംഗിൽ ആൽവിന്റെ മുന്നേറ്റം. പന്ത് കിട്ടിയ റിനോ ക്രോസ് ചെയ്തെങ്കിലും നേരെ ഗോളിയുടെ കൈകളിലേയ്ക്ക്

October 19, 2016

54: ബെംഗളൂരുവിനുവേണ്ടി ജോൺസന്റെ മികച്ച പ്രതിരോധം. അതിവേഗ ആക്രമണം കരുപ്പിടിപ്പിക്കാനുള്ള ജോഹറിന്റെ ശ്രമങ്ങൾ ഇപ്പോൾ വിലപ്പോവുന്നില്ല

49: സുനിൽ ഛേത്രിക്ക് ഒന്നാന്തരമൊരു അവസരം. ഇടതു പാർശ്വത്തിലൂടെ ഓടിയിറങ്ങിയ ഛേത്രിയെ ലാക്കാക്കി വിനീതാണ് നല്ലൊരു പാസ് നൽകിയത്. പന്ത് വളച്ച് പോസ്റ്റിലേയ്ക്ക് പായിക്കാനുള്ള ഛേത്രിയുടെ ശ്രമം വിഫലമായി

48: ബെംഗളൂരു പ്രതിരോധത്തെ ക്രീറിമുറിച്ച് സൈനലിന്റെ ഒന്നാന്തരം മുന്നേറ്റം. എന്നാൽ, നീക്കം ഗോളി അമരീന്ദർ വിഫലമാക്കി

രണ്ടാം പകുതിയിൽ മത്സരം ആരംഭിച്ചു

പകുതി സമയം: ബെംഗളൂരു-1, ജോഹർ-1

റഫറി ഹാഫ് ടൈമിന് വിസിലൂതി

41: ബെംഗളൂരുവിന്റെ പോസ്റ്റിലേയ്ക്ക് ജൊഹറിന്റെ അലക്ഷ്യമായ ഒരു ഷോട്ട്

No comments :

Post a Comment