Sunday, 16 October 2016

ദുർഘടാവസ്ഥകളിൽ ജേതാവായ കമോവ്

ഉണ്ണി കൊടുങ്ങല്ലൂര്‍

ദുർഘടാവസ്ഥകളിൽ ജേതാവായ കമോവ്

നിലവിലുള്ള ചീറ്റ, ചേതക് ഹെലികോപ്റ്ററുകളുടെ സ്ഥാനത്തേക്കാണു റഷ്യൻ നിർമിത കമോവ് 226 ടി പറന്നെത്തുന്നത്. ലഘു ബഹുദൗത്യ ഹെലികോപ്റ്ററുകളായ കമോവ് ഏറ്റവും ദുർഘടമായ അവസ്ഥകളിലും അനായാസേന പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്. ഒരു സമയം 1500 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. റഷ്യൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മെയ്ക് ഇൻ ഇന്ത്യ ആശയത്തിലൂന്നി ഇന്ത്യയിൽത്തന്നെയാണ് ഇവ നിർമിക്കുക. ഹിന്ദുസ്ഥാ‍ൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനാകും (എച്ച്എഎൽ) നിർമാണച്ചുമതല. ഏഴുപേർക്കുവരെ യാത്ര ചെയ്യാം. മണിക്കൂറിൽ 250 കിലോമീറ്ററാണു വേഗം.
പരിധി 600 കിലോമീറ്റർ. ലഘു ഇരട്ടഎൻജിൻ ബഹുദൗത്യ ഹെലികോപ്റ്ററുകളായ കമോവ് സൈനിക ആവശ്യങ്ങളെ കൂടാതെ രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കാം. ഭാരം കുറഞ്ഞ റോട്ടറുകളാണു (ഫാൻ) മറ്റൊരു പ്രത്യേകത. ഇതുമൂലം റോട്ടറുകൾ പ്രവർത്തിക്കുമ്പോഴും ഹെലികോപ്റ്ററിനു സമീപത്തേക്കു സുരക്ഷിതമായി പോകാൻ കഴിയും. മികച്ച സുരക്ഷാ സംവിധാനവും മികച്ച പ്രതികരണശേഷിയുമുണ്ട്. കുമിളയുടെ ആകൃതിയുള്ള (ബബിൾ മോഡൽ) കോക്പിറ്റാണ് ഇതിന്റേത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ യാത്രാ ഹെലികോപ്റ്ററായോ ചരക്കു ഹെലികോപ്റ്ററായോ മാറ്റാനും സാധിക്കും. റഷ്യൻ കമ്പനിയായ റോസ്ടെക് സ്റ്റേറ്റ് കോർപറേഷനാണു നിർമാതാക്കൾ. നിലവിൽ റഷ്യൻ സേന കമോവ് ഉപയോഗിക്കുന്നുണ്ട്.

No comments :

Post a Comment