Saturday, 15 October 2016

ഇറാഖില്‍ ഐ.എസ്. ആക്രമണങ്ങളില്‍ 55 മരണം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇറാഖില്‍ ഐ.എസ്. ആക്രമണങ്ങളില്‍ 55 മരണം


ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അവസാന ഇറാഖി നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഭീകരരുടെ തിരിച്ചടി.
Published: Oct 15, 2016, 07:53 PM IST

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വിവിധ ആക്രമണങ്ങളില്‍ 55 മരണം. ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അവസാന ഇറാഖി നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഭീകരരുടെ തിരിച്ചടി.
ഷിയ മുസ്ലിങ്ങളുടെ പ്രധാന ആഘോഷമായ ആശൂറ ചടങ്ങുകള്‍ക്കു നേരെയുള്ള ചാവേറാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരയില്‍ ബോംബ് കെട്ടി എത്തിയ ഭീകരന്‍ ചടങ്ങുകള്‍ നടക്കുകയായിരുന്ന കൂടാരത്തില്‍ പ്രവേശിച്ച ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
തിക്രിത് നഗരത്തിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെയായിരുന്നു മറ്റൊരു ആക്രമണം. വെടിവെയ്പ്പില്‍ എട്ടു പോലീസുകാര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്ലാമിക് സ്‌റ്റേറ്റിനെ എതിര്‍ക്കുന്ന സുന്നി സൈനികസംഘത്തിന്റെ തലവനെയും കുടുംബത്തെയും ലക്ഷ്യമിട്ടായിരുന്നു മറ്റൊരു ആക്രമണം.

No comments :

Post a Comment