ഉണ്ണി കൊടുങ്ങല്ലൂര്‍
# TIP FOR THE DAY SEED GERMINATION. PROS& CONS.
പാഠം .1. വിത്ത് മുളപ്പിക്കൽ.
പാകുന്ന വിത്തുകൾ മുളക്കുന്നില്ല.
ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നെഴ്സറികളിൽ ലഭിക്കത്തൊള്ളൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒരു തൈക്കു 10-15 രൂപ കൊടുക്കേണ്ടതായും വരും. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അത് എന്താണെന്നു നോക്കാം

1) വിത്ത് ഗുണം പത്തു ഗുണം. ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. VFPC (Vegetable and Fruit Promotion Council) വിത്തുകൾ നല്ല ഗുണ നിലവാരം ഉള്ളവയാണ്. ഇതാണ് സർക്കാർ വിതരണം ചെയ്യുന്നത്. കഴിവതും നാടൻ ഹൈബ്രിഡ് വിത്തുകൾ ഉപയോഗിക്കുക. പഴക്കം ചെന്ന വിത്തുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
2)വിത്തുകൾ പാകുന്നതിനു മുൻപായി 5 മിനിട്ടു വെയിലു കൊള്ളിച്ച ശേഷം 4 മണിക്കൂർ വെള്ളത്തിൽ ഇടുക.
3)വിത്ത് പാകാൻ ഉപയോഗിക്കുന്ന പാത്രം/ട്രേ.
98 കളികളും, 50 കള്ളികളുമുള്ള (Rs 20) പ്ലാന്റിങ് ട്രേകളാണ് മാർകെറ്റിൽ ഉള്ളത്. 98 കള്ളികൾ ഉള്ളവ ഉപയോഗിക്കരുത്. 50 കള്ളികൾ ഉള്ളവയും ഉപയോഗിച്ചാൽ തന്നെ കൃത്യ സമയത്തു പറിച്ചു നടണം. വലിയ വിത്തുകൾ പാകാൻ പേപ്പർ കപ്പുകളോ ഇതിനായി ലഭിക്കുന്ന പ്ലാസ്റ്റിക് കപ്പുകളോ ഉപയോഗിക്കുക.

4) വിത്ത് പാകാൻ ഉപയോഗിക്കുന്ന മീഡിയം പലതും ആകാം. 50% മണ്ണിര കമ്പോസ്റ്റും 50% ചകിരിച്ചോർ കമ്പോസ്റ്റും ആയാൽ ഏറ്റവും നന്ന്. 50% ചകിരിച്ചോർ കമ്പോസ്റ്റും 50% ചാണകപ്പൊടിയും ആകാം. ചകിരിച്ചോർ കമ്പോസ്റ്റു മാത്രമായാലും കുഴപ്പമില്ല.പക്ഷെ ചാണകത്തെളി തളിച്ച് കൊടുത്തു ഈ ചകിരിച്ചോർ നനക്കണം. മീഡിയം എന്ത് തന്നെ ആയാലും ഒരൽപം ട്രൈക്കോഡെർമയോ സ്യൂഡോമോണസോ ചേർക്കവുന്നതാണ്. ഏതെങ്കിലും ഒന്നേ ചേർക്കാവൂ. ട്രേയുടെ കള്ളികൾ 3/4 ഭാഗം മാത്രമേ നിറക്കാൻ പാടുള്ളൂ. വിത്ത് മുളച്ച ശേഷം ബാക്കി ഫിൽ ചെയ്യണം. വിത്തിന്റെ വലിപ്പം അനുസരിച്ചു വേണം മീഡിയത്തിൽ അത് എത്ര താഴ്ത്തി നടണം എന്ന് തീരുമാനിക്കേണ്ടത്. ഒന്നേകാൽ സെന്റീമീറ്റർ നീളമുള്ള ഒരു പാവലിന്റെ വിത്താണ് നടുന്നത് എങ്കിൽ അത് ഒന്നേകാൽ സെന്റീമീറ്റർ താഴ്ത്തി നടുക. കൂർത്ത വശം മുകളിൽ ആക്കി വേണം നടാൻ.
5) വിത്തുപാകുന്ന മീഡിയത്തിൽ ഈർപ്പം അധികമാകാൻ പാടില്ല. വിത്ത് മുളക്കാതിരിക്കാൻ പ്രധാന കാരണവും ഇത് തന്നെ ആണ്. വിത്ത് പാകുന്ന മീഡിയം കയ്യിൽ എടുത്തു ഞെക്കിയാൽ വെള്ളം വരാൻ പാടില്ല. ഈർപ്പത്തിന്റെ ഈ ലെവൽ വിത്ത് മുളക്കുന്ന വരെയും നില നിർത്തണം. ഇതിനു ഒരു എളുപ്പ മാർഗ്ഗമുണ്ട്. ട്രേ ഒരു സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് കവർ ചെയ്തു പ്ലാസ്റ്റിക്ക് ഷീറ്റിന്റെ 4 തുമ്പും ട്രേയുടെ അടിയിൽ ചേടി വെയ്ക്കുക. വിത്ത് മുളക്കുന്ന വരെ ഇനി ഒന്നും ചെയ്യണ്ട. വെള്ളം ഒഴിക്കണ്ട എന്ന് പ്രത്യകം പറയുന്നു. തണലത്തു സൂക്ഷിച്ചാൽ മാത്രം മതി. വിത്തുകൾ മുളക്കുമ്പോൾ പ്ലാസ്റ്റിക്ക് മാറ്റി ട്രേ വെയിലത്ത് വെക്കുക. പ്ലാസ്റ്റിക്ക് ഷീറ്റ് ഇല്ലെങ്കിൽ ഒരു നനഞ്ഞ കോട്ടൺ തുണി കൊണ്ട് ട്രേ കവർ ചെയ്യുക. തുണി ഉണങ്ങാതിരിക്കാൻ ഹാൻഡ് സ്‌പ്രെയർ കൊണ്ട് ഒരു മിസ്ററ് സ്പ്രേ ആവശ്യമുള്ളപ്പോൾ മാത്രം കൊടുക്കുക.
6) വിത്ത് മുളച്ചു കഴിഞ്ഞാൽ 50% വെയിലു കിട്ടിയിരിക്കണം. ട്രേ വെയിലത്ത് വെയ്ക്കുമ്പോൾ ഉമിയോ നന്നായി പൊടിച്ച കരിയിലയോ കൊണ്ട് പുത ഇട്ടു കൊടുക്കണം. നന അധികമാകരുത്.
7) കൃത്യ സമയത്തു തന്നെ തൈകൾ എടുത്തു നടണം. ട്രേ നനക്കാതെ വേണം തൈകൾ പൊക്കി എടുക്കാൻ. ഗ്രോ ബാഗിലേക്കു മാറ്റി നടുമ്പോൾ വേരുകൾക്കും അതിനു ചുറ്റുമുള്ള മീഡിയത്തിനും ഒരു ക്ഷതവും സംഭവിക്കാൻ പാടില്ല. മാറ്റി നടുമ്പോൾ ഒന്ന് രണ്ടു ദിവസം ഗ്രോ ബാഗ് തണലത്തു വെക്കുന്നത് നല്ലതാണ്.
8) നഴ്‌സറിയിൽ നിന്നും തൈകൾ വാങ്ങുമ്പോൾ മീഡിയത്തിൽ ധാരാളമായി ഒരു വെളുത്ത വസ്തു കാണപ്പെടും. ഇത് കുമ്മായമാണ് എന്ന് തെറ്റിദ്ധരിച്ചു പലരും മീഡിയത്തിൽ കുമ്മായം ചേർക്കാറുണ്ട്. കുമ്മായം പോലെ തോന്നുന്ന വസ്തു പെർലൈറ്റ് ആണ്. നമുക്ക് അത് ആവശ്യമില്ല. അതുപോലെ തന്നെ തിളങ്ങുന്ന മെറ്റാലിക് തരികളും കാണപ്പെടും അത് വെർമികുലൈറ് ആണ്. അതും നമുക്ക് ആവശ്യമില്ല. ഒന്ന് ഈർപ്പം നിലനിർത്താനും മറ്റത് തൈ ട്രേയിൽ നിന്നും അനായാസം പൊക്കി എടുക്കാനും ആണ്.
No comments :
Post a Comment