Sunday, 16 October 2016

എസ്–400 ട്രയംഫ്, കാമോവ് കോപ്റ്റർ, തൽവാർ യുദ്ധക്കപ്പലുകൾ; പ്രതിരോധ വൻമതിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍
മങ്ങാത്ത ചങ്ങാത്തം: ഗോവയിലെ പനാജിയിൽ ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
മങ്ങാത്ത ചങ്ങാത്തം: ഗോവയിലെ പനാജിയിൽ ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

എസ്–400 ട്രയംഫ്, കാമോവ് കോപ്റ്റർ, തൽവാർ യുദ്ധക്കപ്പലുകൾ; പ്രതിരോധ വൻമതിൽ

പനജി ∙ കര, വ്യോമ, നാവിക സേനാക്കരുത്തിൽ ഇന്ത്യയ്ക്കു വൻ മേൽക്കൈ നൽകുന്ന, 45,000 കോടിയിലേറെ രൂപയുടെ പ്രതിരോധക്കരാറുകൾ റഷ്യയുമായി ഒപ്പിട്ടു. ഗോവയിൽ ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണു പ്രതിരോധവും കൂടംകുളം ആണവനിലയവും ‌സ്‌മാർട് സിറ്റികളും ഉൾപ്പെടെ 16 കരാറുകൾ ഒപ്പിട്ടത്.
വ്യോമപ്രതിരോധരംഗത്തു പകരംവയ്ക്കാനില്ലാത്ത എസ്–400 ട്രയംഫ്, കരസേനയ്ക്കും വ്യോമസേനയ്ക്കും അത്യാവശ്യമായ 200 കാമോവ്–226 ഹെലികോപ്റ്ററുകൾ, തൽവാർ ഇനത്തിൽപ്പെട്ട നാലു വൻ പടക്കപ്പലുകൾ എന്നിവയാണ് ഇവയിൽ പ്രധാനം.
എസ്–400 ട്രയംഫ് ആകാശക്കാവൽ
36,000 കോടി രൂപയുടെ കരാർ

∙ ആകാശമാർഗമുള്ള ആക്രമണങ്ങളെ തടയാനും തകർക്കാനും അത്യാധുനിക വ്യോമപ്രതിരോധ സം‌വിധാനം.
∙ അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും
ലക്ഷ്യം
∙ പോർവിമാനങ്ങളെയും മിസൈലുകളെയും തകർക്കും.
∙ 400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കും
∙ ശബ്ദാതിവേഗ വിമാനങ്ങളെയും മിസൈലുകളെയും വീഴ്‌ത്തും
വേഗം
∙ ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗം.
∙ പ്രതിരോധ മിസൈലുകൾ മണിക്കൂറിൽ 10,000 കിലോമീറ്റർ വരെ വേഗത്തിൽ തൊടുക്കും

ആയുധങ്ങൾ

∙ 72 മിസൈൽ വിക്ഷേപിണികൾ. 384 മിസൈലുകൾ വരെ കൈകാര്യം ചെയ്യാം

സവിശേഷത
∙ അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സം‌വിധാനം
∙ പൂർണ കംപ്യൂട്ടർവൽ‌ക്കൃത സം‌വിധാനം

പ്രതിരോധ മിസൈലുകൾ

∙ 9എം 96ഇ/9 എം96

ഭൂതല–വ്യോമ പ്രതിരോധ മിസൈൽ
– 120 കിലോമീറ്റർ ദൂരെനിന്നു ശത്രുമിസൈലുകളെ തകർക്കാം
– 30 കിലോമീറ്റർ വരെ ഉയരത്തിലും പ്രതിരോധം

∙ 48എച്ച്6 ഇ/48എച്ച്6ഇ

ഭൂതല–വ്യോമ പ്രതിരോധ മിസൈൽ
– 200 കിലോമീറ്റർ വരെ അകലെ ശത്രുമിസൈലുകളെ തകർക്കാം
– 27 കിലോമീറ്റർ വരെ ഉയരത്തിൽ പ്രതിരോധം

കാമോവ് 226 ടി
ബഹു ദൗത്യം, പല മുഖം

200 ഹെലികോപ്റ്ററുകൾ
6600 കോടി രൂപ
സവിശേഷത

∙ ഏറ്റവും ദുർഘട സ്ഥിതിയിലും അനായാസം പ്രവർത്തിപ്പിക്കാം
∙ ഒരുസമയം 1500 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ളത്
∙ യാത്രാ ഹെലികോപ്റ്ററായും ചരക്കു ഹെലികോപ്റ്ററായും വേഗം മാറ്റിയെടുക്കാം

നീളം 8.6 മീറ്റർ
വീതി 3.2 മീറ്റർ
ഉയരം 4.1 മീറ്റർ
റോട്ടർ വ്യാസം 13.2 മീറ്റർ.

No comments :

Post a Comment