ഉണ്ണി കൊടുങ്ങല്ലൂര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരായ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.
അഴിമതി ആരോപണം ഉന്നയിച്ചതിന് കെജ് രിവാളിനുംം മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെയാണ് ജെയ്റ്റ്‌ലി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത കേസ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശ്‌നവും ഉന്നയിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ തലവനായിരുന്നുകൊണ്ട് ജെയ്റ്റ്‌ലി അഴിമതി നടത്തിയെന്നായിരുന്നു കെജ് രിവാളിന്റെ ആരോപണം. തനിക്കും തന്റെ കുടുംബത്തിനും എതിരെ വിദ്വേഷജനകവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ഹര്‍ജി.
അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്‌ജൈ സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നീ ആം ആദ്മി നേതാക്കള്‍ക്കെതിരെയും ജയ്റ്റ്‌ലിയുടെ ഹര്‍ജി യില്‍ ആരോപണമുണ്ട്. ജയ്റ്റ്‌ലിയുടെ ഹര്‍ജി യ്ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നാണ് കെജ് രിവാള്‍ കോടതിയില്‍ വാദിച്ചത്.

അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന കെജ് രിവാളിന്റെ ആവശ്യം തള്ളി
അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കെജ് രിവാളിനുംം മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെയാണ് ജെയ്റ്റ്‌ലി ഹരജി സമര്‍പ്പിച്ചിരുന്നത്.
Published: Oct 19, 2016, 08:22 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരായ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.
അഴിമതി ആരോപണം ഉന്നയിച്ചതിന് കെജ് രിവാളിനുംം മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെയാണ് ജെയ്റ്റ്‌ലി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത കേസ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശ്‌നവും ഉന്നയിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ തലവനായിരുന്നുകൊണ്ട് ജെയ്റ്റ്‌ലി അഴിമതി നടത്തിയെന്നായിരുന്നു കെജ് രിവാളിന്റെ ആരോപണം. തനിക്കും തന്റെ കുടുംബത്തിനും എതിരെ വിദ്വേഷജനകവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ഹര്‍ജി.
അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്‌ജൈ സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നീ ആം ആദ്മി നേതാക്കള്‍ക്കെതിരെയും ജയ്റ്റ്‌ലിയുടെ ഹര്‍ജി യില്‍ ആരോപണമുണ്ട്. ജയ്റ്റ്‌ലിയുടെ ഹര്‍ജി യ്ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നാണ് കെജ് രിവാള്‍ കോടതിയില്‍ വാദിച്ചത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment