ഉണ്ണി കൊടുങ്ങല്ലൂര്‍
കയെനി: ഫ്രഞ്ച് ഗയാനയില്‍ ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപണത്തിന് തയാറെടുക്കുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് 3404 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് - 18 ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍ - 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനുവേണ്ടി മറ്റൊരു ഉപഗ്രഹവിക്ഷേപണവും ഇതോടൊപ്പം നടക്കും.
ഇന്ത്യയുടെ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.
48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ് 18 ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധ്യമാകും എന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നു.
ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന വിക്ഷേപണത്തിലും ഇരട്ടി തുകയാണ് വിദേശരാജ്യത്തെ ആശ്രയിക്കുന്നതിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് മുടക്കേണ്ടിവരിക. ഐ.എസ്.ആര്‍.ഒയുടെ അടുത്ത വര്‍ഷത്തെ പദ്ധതിയായ ജിസാറ്റ് - 17 ഉം ഏരിയാന്‍ - 5 ഉപയോഗിച്ച് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി. എം.കെ. 3 നിര്‍മാണത്തിലാണ്. 2017 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ജിസാറ്റ് - 18 പരീക്ഷണഘട്ടത്തില്‍ ഫോട്ടോ കടപ്പാട് - ഐ.എസ്.ആര്‍.ഒ
ജിസാറ്റ് ഉപഗ്രഹം ബുധനാഴ്ച പുലര്‍ച്ചെ വിക്ഷേപിക്കും
ജിസാറ്റ് - 18, ഇന്ത്യന്‍ ഉപഗ്രഹമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.
Published: Oct 4, 2016, 11:03 PM IST
കയെനി: ഫ്രഞ്ച് ഗയാനയില്‍ ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപണത്തിന് തയാറെടുക്കുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് 3404 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് - 18 ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍ - 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനുവേണ്ടി മറ്റൊരു ഉപഗ്രഹവിക്ഷേപണവും ഇതോടൊപ്പം നടക്കും.
ഇന്ത്യയുടെ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.
48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ് 18 ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധ്യമാകും എന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നു.
ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന വിക്ഷേപണത്തിലും ഇരട്ടി തുകയാണ് വിദേശരാജ്യത്തെ ആശ്രയിക്കുന്നതിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് മുടക്കേണ്ടിവരിക. ഐ.എസ്.ആര്‍.ഒയുടെ അടുത്ത വര്‍ഷത്തെ പദ്ധതിയായ ജിസാറ്റ് - 17 ഉം ഏരിയാന്‍ - 5 ഉപയോഗിച്ച് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി. എം.കെ. 3 നിര്‍മാണത്തിലാണ്. 2017 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment