ഉണ്ണി കൊടുങ്ങല്ലൂര്‍
സാധാരണ സൈന്യത്തില്‍ ജോലി ചെയ്യുകയെന്നത് സ്ത്രീകള്‍ താത്പര്യപ്പെടാത്ത കാര്യമാണ്. എന്നാല്‍, ചെല്ലപ്പന്റെ മൂന്ന് പെണ്‍മക്കളില്‍ രണ്ടുപേരും ഈ ജോലി ആഗ്രഹിച്ചു. ജോലിക്ക് തിരഞ്ഞെടുക്കപ്പെടാനായി നടത്തിയ പരീക്ഷകളിലും രണ്ട് പെണ്‍മക്കളും പങ്കെടുത്തു. പക്ഷേ, രണ്ടാമത്തെ മകള്‍ കവിതയുടെ കാല്‍ ഓട്ടത്തിനിടെ പൊട്ടിയതിനാല്‍ പരാജയപ്പെട്ടു. ചേച്ചി പരാജയപ്പെട്ടിടത്താണ് അനിയത്തി വിജയിച്ചത്. പശ്ചിമബംഗാളില്‍ നടന്ന പരിശീലനം പൂര്‍ത്തിയാക്കിയ സജിത കഴിഞ്ഞ ആഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്.

ആഗ്രഹം സഫലം; അതിര്‍ത്തി കാക്കാന്‍ സജിതയും
പള്ളിപ്പുറം: സൈന്യത്തില്‍ ജോലി ചെയ്യണമെന്നത് സജിതമോളുടെ ആഗ്രഹമായിരുന്നു. അതു സഫലമായതിന്റെ സന്തോഷത്തിലാണ് സജിതയുടെ കുടുംബം. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡ് തോട്ടുകടവില്‍ ചെല്ലപ്പന്റേയും വത്സലയുടേയും ഇളയമകളായ സജിതയാണ് അതിര്‍ത്തിരക്ഷാസേനയില്‍ (ബി.എസ്.എഫ്.) ജോലി ചെയ്യുന്നത്. പതിനൊന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി രാജസ്ഥാനിലെ പൊക്രാനിലാണ് ജോലിയില്‍ പ്രവേശിച്ചത്.
സാധാരണ സൈന്യത്തില്‍ ജോലി ചെയ്യുകയെന്നത് സ്ത്രീകള്‍ താത്പര്യപ്പെടാത്ത കാര്യമാണ്. എന്നാല്‍, ചെല്ലപ്പന്റെ മൂന്ന് പെണ്‍മക്കളില്‍ രണ്ടുപേരും ഈ ജോലി ആഗ്രഹിച്ചു. ജോലിക്ക് തിരഞ്ഞെടുക്കപ്പെടാനായി നടത്തിയ പരീക്ഷകളിലും രണ്ട് പെണ്‍മക്കളും പങ്കെടുത്തു. പക്ഷേ, രണ്ടാമത്തെ മകള്‍ കവിതയുടെ കാല്‍ ഓട്ടത്തിനിടെ പൊട്ടിയതിനാല്‍ പരാജയപ്പെട്ടു. ചേച്ചി പരാജയപ്പെട്ടിടത്താണ് അനിയത്തി വിജയിച്ചത്. പശ്ചിമബംഗാളില്‍ നടന്ന പരിശീലനം പൂര്‍ത്തിയാക്കിയ സജിത കഴിഞ്ഞ ആഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment