ഉണ്ണി കൊടുങ്ങല്ലൂര്‍
Comment
Abid Cherukulam രതീഷേട്ടാ...
ഒരു കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍ ഡോക്ടര്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. വസ്ത്രം മാറി നേരെ സര്‍ജറി ബ്ളോക്കിലേക്ക് നടന്നു.
വരാന്തയില്‍ ഡോക്ടറെ കാത്ത് നില്‍പുണ്ടായിരുന്ന കുഞ്ഞിന്റെ അച്ചന്‍ ഡോക്ടറോട് ശബ്ദമുയര്‍ത്തി ചോദിച്ചു : "എന്താണ് താങ്കള്‍ ഇത്ര വൈകി വന്നത്? എന്റെ മകന്‍ അത്യാസന്ന നിലയിലാണെന്ന് താങ്കള്‍ക്കറിയില്ലേ? താങ്കള്‍ക്ക് യാതൊരു ഉത്തരവാദിത്വബോധവുമില്ലേ?"
ഡോക്ടര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
" ഐ ആം സോറി , ഞാന്‍ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നില്ല .എനിക്ക് ഇവിടെ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍ തന്നെ ഞാന്‍ ഇവിടെ എത്തിയിട്ടുണ്ട്.
ഇനി താങ്കള്‍ ശാന്തനായിരിക്കുക .എങ്കില്‍ മാത്രമേ എനിക്കെന്റെ ജോലി ശരിയായി ചെയ്യാന്‍ സാധിക്കുകയുള്ളൂ ."

" ശാന്തനാവുകയോ...? താങ്കളുടെ മകനാണ് ഇപ്പോള്‍ ഇതേ അവസ്ഥയിലെങ്കില്‍ താങ്കള്‍ നിശ്ശബ്ദനായിരിക്കുമോ....? താങ്കളുടെ മകന്‍ ചികിത്സ കിട്ടാതെ മരിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ?" കുഞ്ഞിന്റെ അച്ചന്‍ പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു.
ഡോക്ടര്‍ അപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്കി :
പരിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞൊരു കാര്യം;" മണ്ണില്‍ നിന്നും വന്ന മണ്ണിലേക്ക് തന്നെ നമ്മുടെ മടക്കവും".. 'എല്ലാം ദൈവത്തിന്റെ പക്കലാണ്. ഡോക്ടര്‍മാര്‍ക്ക് ജീവിതം നീട്ടി നല്കാനുള്ള കഴിവില്ല. ആയതിനാല്‍ താങ്കള്‍ മകന്റെ രക്ഷക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഞങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ച് താങ്കളുടെ മകന്റെ ജീവന്‍ രക്ഷിക്കും.'

"സ്വന്തത്തെ ബാധിക്കാത്ത പ്രശ്നമാകുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ വളരെ എളുപ്പമാണ്..... "
കുട്ടിയുടെ അച്ചന്‍ പിറുപിറുത്തു .
കുട്ടിയുടെ അച്ചന്‍ പിറുപിറുത്തു .
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയ കഴിഞ്ഞു ഡോക്ടര്‍ ഓപറേഷന്‍ തിയേറ്ററില്‍ നിന്നും പുറത്തേക്കു വന്നു. അദ്ദേഹം വളരെ സന്തോക്ഷവാനായി കാണപ്പെട്ടു .
" ദൈവത്തിന് നന്ദി ..,താങ്കളുടെ മകന്‍ രക്ഷപ്പെട്ടു ! ഓപറേഷന്‍ വിജയകരമായിരിക്കുന്നു."

എന്നിട്ടദ്ദേഹം കുട്ടിയുടെ അച്ചന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ വളരെ വേഗത്തില്‍ അവിടെ നിന്നും പുറത്തേക്ക് ഓടിപ്പോയി. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നഴ്സിനോട് ചോദിച്ചാല്‍ മതി എന്ന് പറഞ്ഞ് കൊണ്ട്.
'എന്താണ് ഡോക്ടര്‍ക്ക് ഇത്ര അഹങ്കാരം? എന്റെ മകന്റെ വിവരം ചോദിച്ചറിയാന്‍ ഒന്നുരണ്ട് മിനുറ്റ് പോലും നില്‍ക്കാതെ അദ്ദേഹം ഓടിപ്പോയില്ലേ? ഒരു ഡോക്ടര്‍ക്ക് ഇത്ര ഗര്‍വ്വ് പാടുണ്ടോ? '
-ഡോക്ടര്‍ പോയി സ്വല്പം കഴിഞ്ഞ് അവിടെയെത്തിയ നഴ്സ് കേള്‍ക്കും വിധം അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു.

നഴ്സിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ താഴേക്കുറ്റി വീണു.അവര്‍ അദ്ദേഹത്തോടായി പറഞ്ഞു:
"ഡോക്ടറുടെ മകന്‍ ഇന്നലെ ഒരു റോഡപകടത്തില്‍ മരണപ്പെട്ടു. നിങ്ങളുടെ മകന്റെ അവസ്ഥ ഞങ്ങള്‍ ഫോണിലൂടെ ഡോക്ടറെ അറിയിക്കുമ്പോള്‍ അദ്ദേഹം തന്റെ മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു. ഇപ്പോള്‍ അദ്ദേഹം താങ്കളുടെ മകന്റെ ജീവന്‍ രക്ഷിച്ചു .
അദ്ദേഹം താന്‍ ബാക്കിവെച്ചുപോന്ന അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ധൃതിപ്പെട്ടു ഓടുകയാണ് ."

നമ്മൾ നമ്മുടെ കാര്യം മാത്രം ചിന്തിക്കാതെ മറ്റുള്ളവരുടെ ജീവിതാവസ്ഥയും ആഴത്തിൽ അറിഞ്ഞു മനസ്സിലാക്കി പെരുമാറുക അതാണ്
നന്മയുള്ള മനസ്സ്...
📜 വായിച്ച് കഴിഞ്ഞാൽ
ഷെയർ ചെയ്യാൻ മറക്കരുത്
നന്മയുള്ള മനസ്സ്...
📜 വായിച്ച് കഴിഞ്ഞാൽ
ഷെയർ ചെയ്യാൻ മറക്കരുത്
ഇതെഴുതിയത് ആരാണെന്നറിയില്ല; എങ്കിലും നല്ലൊരു മെസ്സേജ് ആണ്.
അദ്ദേഹത്തോട് കടപ്പാട് അറിയിക്കുന്നു
അദ്ദേഹത്തോട് കടപ്പാട് അറിയിക്കുന്നു
Abid Cherukulam രതീഷേട്ടാ...
ഇത് പോലെ മറ്റൊരു കഥയുണ്ട്..
ഒരാൾ എയർ പോർട്ടിൽ ചെന്നു..,
അയാളെ നമുക്ക് സൌകര്യത്തിനു വേണ്ടി അജോയ് എന്ന് തന്നെ വിളിക്കാം,
നല്ല വിശപ്പുള്ളതിനാൽ അജോയ് നേരെ ചെന്ന് ഒരു പാക്കറ്റ് കുക്കീസ് വാങ്ങി,
ട്രാവൽ ബാഗിൽ വെച്ചു,
പിന്നെ ഇരിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു...!
അങ്ങനെ ഒരു മൂലയിൽ ഒരാൾ മാത്രം ഇരിക്കുന്ന ഒരു സ്ഥലത്ത് പോയി അജോയ് ഇരുന്നു,
ബാഗ് താഴെ വെച്ചു പോയി മുഖം കഴുകി,
പിന്നെ ട്രാവൽ ബാഗിൽ നിന്നും കുക്കീസ് എടുത്തു മടിയിൽ വെച്ചു തുറന്നു...!
അപ്പോൾ അടുത്തിരുന്ന ആൾ ഒരു വല്ലാത്ത നോട്ടം നോക്കി,
ആദ്യം കുക്കീസിൽ പിന്നെ അജോയ് ടെ മുഖത്തും..,
അങ്ങനെ മാറി മാറി നോക്കിയ ശേഷം ഒരു മടിയോ ജാള്യതയോ കൂടാതെ അയാൾ ആ പാക്കറ്റിൽ നിന്നും ഒരു കുക്കീസ് എടുത്തു കഴിച്ചു,
അജോയ് ഞെട്ടി,
എന്താണിത്?
വെള്ളരിക്കാ പട്ടണമോ?
വേറെ ആൾ കാശ് കൊടുത്ത സാധനം ഒരു ഉളുപ്പും ഇല്ലാതെ എടുത്തു കഴിക്കുന്നു,
ആരെയും വെറുപ്പിക്കാൻ പറ്റാത്ത സ്വഭാവം ആയതിനാൽ അജോയ് ഒന്നും മിണ്ടിയില്ല,
എന്നാൽ അയാൾ അത് കൊണ്ട് നിറുത്തിയോ,
ഇല്ല...!
അജോയ് ഓരോ കുക്കീസ് എടുക്കുമ്പോഴും മത്സരമെന്നോണം അയാളും ഓരോന്ന് എടുത്തു കൊണ്ടിരുന്നു...!
നാണമില്ലാത്ത ഇയാളെ എന്ത് പേരിട്ടു വിളിക്കണം,
നാളെ ഇയാളെ പറ്റി എന്ത് പോസ്റ്റ് ഇടണം എന്നൊക്കെയുള്ള ആലോചനയിൽ അജോയ് ഇരുന്നു,
വൃത്തി കെട്ടവൻ,
അപ്പോൾ ആണ് കുക്കീസ് ബോക്സിൽ ഒരെണ്ണം മാത്രം അവശേഷിച്ചത്,
അജോയ് അത് എടുക്കും മുൻപ് നാണം കേട്ട ആ മനുഷ്യൻ അതും എടുത്തു,പക്ഷെ എന്തോ കനിവ് കാണിക്കുമ്പോലെ അത് അയാൾ രണ്ടായി പൊട്ടിച്ച് ഒരു കഷണം അജോയ്ക്ക് കൊടുത്തു,
ഹോ അത്രയും ആശ്വാസം...!
അതും കൂടി കഴിച്ച ഉടനെ അയാൾ എണീറ്റ് ഒരക്ഷരം പോലും പറയാതെ അയാളുടെ ബാഗും എടുത്തു ഒറ്റപ്പോക്ക്...!!!
എന്തൊരു മനുഷ്യനാണപ്പാ???
അജോയ് ആ വാശിയിൽ പോയി ഒരു പാക്കറ്റ് കുക്കീസ് കൂടി വാങ്ങി കൊണ്ട് വന്നു...!
പിന്നെ വെറുതെ ഒന്ന് ട്രാവൽ ബാഗിൽ നോക്കിയപ്പോൾ ആണ് കാണുന്നത് ആദ്യം വാങ്ങി വെച്ച കുക്കീസ് പാക്കറ്റ് അത് പോലെ അതിൽ ഇരിപ്പുണ്ട്...!!!
അപ്പോൾ സ്വന്തം ബാഗ് ആണെന്ന് കരുതി തൊട്ടടുത്തിരുന്ന അയാളുടെ ബാഗിൽ അയാൾ വാങ്ങി വെച്ചിരുന്ന കുക്കീസ് പാക്കറ്റ് ആണ് ആദ്യം അജോയ് എടുത്തു തുറന്നതും കഴിച്ചതും...!!!
ഇപ്പോൾ നിങ്ങൾ അയാളെ പറ്റി എന്ത് വിചാരിക്കും???
മഹാനായ മനുഷ്യൻ,
ദയാലു,
പാവം...
ഇത് വരെ എന്തൊക്കെ അയാളെ പറ്റി ചിന്തിച്ചോ അതിനെല്ലാം എതിര്..,
അല്ലെ???
ഇതാണ്, പ്രോഫൌണ്ട് പാരടൈം ഷിഫ്റ്റ്...!
ഒരേ സംഭവം നിങ്ങൾ ഇപ്പോൾ വേറെയൊരു ആംഗിളിൽ കൂടി കാണാൻ തുടങ്ങി,
അതോടെ ഏറ്റവും വൃത്തികെട്ട ആൾ,
ഏറ്റവും നല്ലവൻ ആയി മാറി,
ഒരുപക്ഷെ മറ്റേ കുക്കീസ് പാക്കറ്റ് നിങ്ങൾ കണ്ടില്ലായിരുന്നുവെങ്കിലോ,
എങ്കിൽ ആ അഭിപ്രായം അങ്ങനെ തന്നെ നിന്നേനെ...!
ഒന്നാലോചിച്ചു നോക്കൂ,
ലോകത്ത് നമ്മൾ അനുഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉണ്ടാവും ഇത്തരം കാണാത്ത ചില ആംഗിളുകൾ,
മറ്റൊരു വശം,
അങ്ങനെ ഒരു വശത്ത് നിന്ന് കൂടി കാര്യങ്ങളെ നോക്കിക്കാണുന്നത് നമ്മുടെ ഒരുപാടു മുൻ ധാരണകളെ മാറ്റാനും അത് വഴി വിഷമങ്ങൾ,
പരാതികൾ,
സങ്കടങ്ങൾ
എല്ലാം മാറ്റാനും ഉപകരിക്കും...!!!
ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും മൂന്നു വശങ്ങൾ ഉണ്ട്,
എന്റെ വശം,
നിന്റെ വശം,
യാഥാർത്ഥ വശം...!!!
നിന്റെ വശവും,
യഥാർത്ഥ വശവും മനസിലാക്കാൻ ഞാൻ ആദ്യം എന്റെ വശത്ത് നിന്നും മാറി ചിന്തിക്കണം എന്ന് മാത്രം...!
അങ്ങനെ മാറാൻ തുടങ്ങിയാൽ ജീവിതം സുഗമവും സന്തോഷം നിറഞ്ഞതും ആവും എന്ന് ഗുണപാഠം...!!!

No comments :
Post a Comment