ഉണ്ണി കൊടുങ്ങല്ലൂര്‍
പിണറായി സർക്കാരിന്റെ അടുത്തു സ്വജനപക്ഷപാതം നടക്കില്ലെന്ന് അവകാശപ്പെടുന്നവർ വായിച്ചറിയുക; കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിതനായതു പി കെ ശ്രീമതിയുടെ മകൻ; വ്യവസായ മന്ത്രിയുടെ ഭാര്യാസഹോദരിയുടെ മകൻ സുധീർ തട്ടിപ്പു കേസിലെ ആരോപണ വിധേയൻ
തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിനു നിയമനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു സുധീർ നമ്പ്യാർക്കു നിയമനം നൽകിയത്.
ഇ പിയുടെ ഭാര്യാസഹോദരിയായ കണ്ണൂർ എംപി പി കെ ശ്രീമതിയുടെ മകനാണ് സുധീർ നമ്പ്യാർ. നേരത്തെ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന ആരോപണം സുധീറിനെതിരായി ഉയർന്നിട്ടുണ്ട്.
സംവിധായകൻ മേജർ രവിയുടെ പേരുപയോഗിച്ചാണു സുധീർ തട്ടിപ്പു നടത്തിയത് എന്നാണ് നേരത്തെ ആരോപണം ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസി എടുത്ത പത്തനംതിട്ട വലഞ്ചുഴിയിൽ കെ എം റിയാദും പണം നഷ്ടപ്പെട്ടെന്നു കാട്ടി മറ്റു നാലു പേരും പരാതി നൽകിയിരുന്നു.
സുധീറിനെ എംഡിയായി നിയമിച്ചേക്കുമെന്നു നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ്. കാച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടിങ്ങളിൽ കെഎസ്ഐഇ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
2012-13 സാമ്പത്തിക വർഷത്തിൽ ഏഴ് കോടി രൂപ ലാഭത്തിലായിരുന്നു ഈ സ്ഥാപനം. എന്നാൽ, 2014-15-ൽ നാലരക്കോടിയുടെ നഷ്ടമാണ് ഇതിനുണ്ടായത്. 2015-16 വർഷത്തിൽ പതിനേഴര ലക്ഷം രൂപ ലാഭത്തിലാണ് സ്ഥാപനം.

www.marunadanmalayali.com © Copyright 2016. All rights reserved.
No comments :
Post a Comment