Saturday, 1 October 2016

65,000 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടതായി ധനമന്ത്രി

ഉണ്ണി കൊടുങ്ങല്ലൂര്‍

65,000 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടതായി ധനമന്ത്രി


കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി.
Published: Oct 1, 2016, 05:00 PM IST

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 65000 കോടി വെളിപ്പെടുത്തപ്പെട്ടതായി കേന്ദ്ര ധനമന്ത്രി  അരുണ്‍ ജെയ്റ്റലി. 64275 പേര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 65,250 കോടിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവരങ്ങള്‍ വെളിപ്പെടുത്താത്ത നിക്ഷേപകരില്‍ നിന്നും 56378 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ എച്ച്.എസ്.ബി.സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും മന്ത്രി പറഞ്ഞു.
കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി. ഇങ്ങനെ വെളിപ്പെടുത്താന്‍ സപ്തംബര്‍ 30 വരെ സമയവും നല്‍കിയിരുന്നു. അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് വിവരങ്ങള്‍ ധനമന്ത്രി വെളിപ്പെടുത്തിയത്.
സെപ്തംബര്‍ 2017 നുള്ളില്‍ മൂന്ന് ഗഡുക്കളായിട്ടായിരിക്കും ലഭിച്ച തുക അടയ്ക്കുക. 25 ശതമാനം നവംബര്‍ 25-നുള്ളിലും, ബാക്കി 25 ശതമാനം മാര്‍ച്ച് മാര്‍ച്ച് 31 നുള്ളിലും അടച്ച് തീര്‍ക്കും. ബാക്കി തുക 2017 സെപ്തംബര്‍ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടക്കും. കള്ളപ്പണം വെളിപ്പെടുത്താന്‍ നല്‍കിയ അവസാന ദിവസത്തിനകം വിവരം വെളിപ്പെടുത്തിയില്ലെങ്കില്‍ ജയില്‍ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താനായി വെളിപ്പെടുത്തുന്ന വിവരങ്ങള്‍ മറ്റാരുമായും പങ്കുവെക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ മുപ്പത് വരെയായിരുന്നു നിക്ഷേപകര്‍ക്കായി സ്വത്ത് വെളിപ്പെടുത്താനുള്ള സമയം സര്‍ക്കാര്‍ അനുവദിച്ചത്.

No comments :

Post a Comment