ഉണ്ണി കൊടുങ്ങല്ലൂര്‍
അകലുവാനെന്തിത്ര വേഗം
അടുക്കുവാനെന്തിത്ര നേരം
അലയുകയാണീ മരുഭൂമിയിൽ
അടരുകയാണീ ജീവയാത്ര
ഒർമയിലെന്നും വിരൂപിയായ്
ഓടി അകലുകയായ് ഞാനുമിതാ
ഓമനിച്ചീടുവാൻ ആ തീരത്തുനാം
ഒരുമിച്ചു കൂടുവാൻ ആയിടുമോ
ഇനിയും എത്രകാലം നാം
ഇടവഴികളിൽ ഏകരായ്
ഇടറി നടന്നു രാപാർക്കണം
ഇമ ചിമ്മി ഒന്നു കാത്തിരിക്കാം
ഏകാന്ത യാത്രകൾ തീർന്നതില്ല
ഏറുന്ന ഭാരവും തളർത്തുകില്ല
ഏതു ജന്മവും പൂ വിടർത്താതെ
ഏകനായ് ഞാനീ നിനവുകളിൽ
വീഥികളെല്ലാം കരിഞ്ഞുണങ്ങി
വിജനമായ് തേങ്ങി ഉറങ്ങിടുന്നു
വിഭ്രാന്തനായ് ഈ കനലരുകിൽ
വിധി എന്നോതി വിലപിച്ചീടുന്നൂ
പതറരുതേ സഖീ മറയരുതേ
പതം പറഞ്ഞു നിൻ മുഖം
പതിയേ കുനിയരുതേ
പാൽ പുഞ്ചിരി നിറച്ചിടുക
തകർന്നു പോയ സ്വപ്നങ്ങൾ
തളിരണിഞ്ഞീടുവാൻ ഒരു നാൾ
തനിയേ ഞാനെത്തിടും ഒരു
താരാട്ടു പാട്ടുമായ് നിൻ ചാരേ
===========================
Sanal Chavanappuza
കവിത മുഖപുസ്തകത്തിൽ
അകലുവാനെന്തിത്ര വേഗം
അടുക്കുവാനെന്തിത്ര നേരം
അലയുകയാണീ മരുഭൂമിയിൽ
അടരുകയാണീ ജീവയാത്ര
ഒർമയിലെന്നും വിരൂപിയായ്
ഓടി അകലുകയായ് ഞാനുമിതാ
ഓമനിച്ചീടുവാൻ ആ തീരത്തുനാം
ഒരുമിച്ചു കൂടുവാൻ ആയിടുമോ
ഇനിയും എത്രകാലം നാം
ഇടവഴികളിൽ ഏകരായ്
ഇടറി നടന്നു രാപാർക്കണം
ഇമ ചിമ്മി ഒന്നു കാത്തിരിക്കാം
ഏകാന്ത യാത്രകൾ തീർന്നതില്ല
ഏറുന്ന ഭാരവും തളർത്തുകില്ല
ഏതു ജന്മവും പൂ വിടർത്താതെ
ഏകനായ് ഞാനീ നിനവുകളിൽ
വീഥികളെല്ലാം കരിഞ്ഞുണങ്ങി
വിജനമായ് തേങ്ങി ഉറങ്ങിടുന്നു
വിഭ്രാന്തനായ് ഈ കനലരുകിൽ
വിധി എന്നോതി വിലപിച്ചീടുന്നൂ
പതറരുതേ സഖീ മറയരുതേ
പതം പറഞ്ഞു നിൻ മുഖം
പതിയേ കുനിയരുതേ
പാൽ പുഞ്ചിരി നിറച്ചിടുക
തകർന്നു പോയ സ്വപ്നങ്ങൾ
തളിരണിഞ്ഞീടുവാൻ ഒരു നാൾ
തനിയേ ഞാനെത്തിടും ഒരു
താരാട്ടു പാട്ടുമായ് നിൻ ചാരേ
===========================
Sanal Chavanappuza
കവിത മുഖപുസ്തകത്തിൽ
No comments :
Post a Comment