Monday, 17 October 2016

ദ്വാദശ ജ്യോതിര്‍ ലിംഗങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ദ്വാദശ ജ്യോതിര്‍ ലിംഗങ്ങള്‍


ഭൂമിയില്‍ മനുഷ്യകുലം രൂപപ്പെടുന്നതിന് മുമ്പ് ശിവന്‍ തന്നെ ശിവനെന്നും ശക്തിയെന്നും പേരില്‍ പ്രകടമായി. ആ രൂപത്തില്‍നിന്നുതന്നെ
രണ്ട് ചേതനകളെ ഭഗവാന്‍ സൃഷ്ടിച്ചു. പ്രകൃതിയും പുരുഷനും. എന്നാല്‍ തങ്ങളുടെ മാതാപിതാക്കന്മാരെ കാണാതെ സംശയത്തിലായി.

കേദാരേശ്വരം:


വിഷ്ണു ഭഗവാന്റെ അവതാരങ്ങളായ നരനാരായണന്മാര്‍. അവര്‍ ബദരികാശ്രമത്തില്‍ തപസ്സ് ചെയ്യുന്നു. അവര്‍ പാര്‍ത്ഥിവ ലിംഗമുണ്ടാക്കിവച്ച് അതില്‍ സ്ഥിതി ചെയ്ത് പൂജ സ്വീകരിക്കണമെന്ന് ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിച്ചു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭഗവാന്‍ പ്രസന്നനായി. വരം വാങ്ങിക്കൊള്ളുവാന്‍ പറഞ്ഞു.ഭഗവാനേ അവിടുന്ന് സന്തുഷ്ടനാവുകയും വരം നല്‍കാന്‍ നിശ്ചയിച്ചിരിക്കുകയും ചെയ്യുന്നുവെങ്കില്‍ സ്വന്തം രൂപത്തില്‍ പൂജ സ്വീകരിക്കുന്നതിന് ഇവിടെ നിലകൊള്ളണം.
അവരുടെ അപേക്ഷ പ്രകാരം കേദാരമെന്ന പുണ്യസ്ഥലത്ത് സ്വയം ജ്യോതിര്‍ലിംഗ രൂപത്തില്‍ പ്രതിഷ്ഠിതനായി. ഭക്തരെ അനുഗ്രഹിക്കുന്നതിനുവേണ്ടി കേദാരനാഥന്‍ എന്ന പേരില്‍ പ്രസിദ്ധനായി.
കേദാരനാഥില്‍ ഭക്തര്‍ നരനാരായന്‍മാരേയും ശിവനേയും പൂജിക്കേണ്ടതാണ്. ഹിമാലയ ശിഖരത്തിലാണ് കേദാരനാഥം. ഋഷികേശില്‍ നിന്ന് കേവലം ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൂരത്താണ്.

ഭീമാശങ്കരം:


കുംഭകര്‍ണ്ണന്റെ മകന്‍ ഭീമനെന്ന് പേരുള്ള രാക്ഷസന്‍ ഉണ്ടായിരുന്നു. കര്‍ക്കടിയായിരുന്നു അമ്മ. അമ്മയില്‍നിന്നും അച്ഛനെക്കുറിച്ച് കേട്ടറിയുകയും അച്ഛനെ വധിച്ചത് വിഷ്ണു അവതാരമായ ശ്രീരാമനാണെന്നും അറിഞ്ഞപ്പോള്‍ ക്രോധാകുലനയായി തപസ്സു ചെയ്യാനായി പുറപ്പെട്ടു. ആയിരം വര്‍ഷം തപസ്സു ചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി കഴിവും ശക്തിയും വേണമെന്ന വരം നേടി. തുടര്‍ന്ന് ദേവലോകത്തില്‍പോയി ഇന്ദ്രനെയും ദേവന്‍മാരേയും പരാജയപ്പെടുത്തി. പിന്നീട് കാമരൂപ പ്രദേശത്തെ രാജാവായ സുഭക്ഷിണനെ പരാജയപ്പെടുത്തി.
ശിവഭക്തനായ സുഭക്ഷിണനെ തടവിലാക്കി. തടവറയില്‍ക്കിടന്ന് അദ്ദേഹം ശിവപൂജ ആരംഭിച്ചു. ഗംഗയെ സ്മരിച്ച് മാനസിക സ്‌നാനം ചെയ്തു. വിധിപ്രകാരം ഓങ്കാരം ചേര്‍ത്ത് പഞ്ചാക്ഷരീ മന്ത്രം ജപിച്ചു. രാക്ഷസന്റെ ശല്യം മൂലം ഋഷികളും ദേവന്മാരും ശിവനെ ശരണം പ്രാപിച്ചു. ശിവന്‍ അവരോട് പറഞ്ഞത് ഇപ്രകാരമാണ്.
''കാമരൂപദേശത്തെ സുഭക്ഷിണന്‍ എന്റെ ശ്രേഷ്ഠ ഭക്തനാണ്. അവനോട് പോയി എന്നെ ഭജിക്കുവാന്‍ പറയുക. ഞാന്‍ ദുഷ്ട നിഗ്രഹം നടത്തുന്നതാണ്.''
ഭഗവാന്‍ ദൂതഗണങ്ങളോടുകൂടി സുഭക്ഷിണനെ രക്ഷിക്കുന്നതിനായി പുറപ്പെട്ട് തടവറയില്‍ എത്തി അദൃശ്യരായി നിന്നു. അപ്പോള്‍ സുഭക്ഷിണന്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
ഈ സമയം ഭീമന്‍ തടവറയില്‍ കടന്നുവരികയും പുച്ഛത്തോടെ ശിവനെപ്പറ്റി സംസാരിക്കുകയും ശിവലിംഗത്തില്‍ വാള്‍ പ്രയോഗിക്കുകയും ചെയ്തു. ആ നിമിഷം ശിവന്‍ പ്രത്യക്ഷനായി.
ഹുങ്കാരത്താല്‍ സകല രാക്ഷസന്മാരേയും ഭസ്മമാക്കി. അങ്ങനെ എല്ലാവര്‍ക്കും ശാന്തി ലഭിച്ചു. അപ്പോള്‍ ദേവന്മാരും മുനിമാരും ഭഗവാനോട് ഇങ്ങനെ അപേക്ഷിച്ചു.
ലോകര്‍ക്ക് സൗഖ്യം നല്‍കുന്നതിന് എന്നും ഇവിടെ വസിക്കണമേയെന്ന്. അതുകേട്ട് ഭഗവാന്‍ അവിടെ നിത്യവാസം ചെയ്യാന്‍ സമ്മതിച്ചു. അന്നു മുതല്‍ അവിടം ഭീമാശങ്കരം എന്ന പേരില്‍ പ്രസിദ്ധി നേടി.

വിശ്വനാഥം:


ഭൂമിയില്‍ മനുഷ്യകുലം രൂപപ്പെടുന്നതിന് മുമ്പ് ശിവന്‍ തന്നെ ശിവനെന്നും ശക്തിയെന്നും പേരില്‍ പ്രകടമായി. ആ രൂപത്തില്‍നിന്നുതന്നെ രണ്ട് ചേതനകളെ ഭഗവാന്‍ സൃഷ്ടിച്ചു. പ്രകൃതിയും പുരുഷനും. എന്നാല്‍ തങ്ങളുടെ മാതാപിതാക്കന്മാരെ കാണാതെ സംശയത്തിലായി. അപ്പോള്‍ പരമാത്മാവില്‍നിന്ന് അശരീരി ഉണ്ടായി. നിങ്ങള്‍ തപസ്സ് ചെയ്യണം.
അങ്ങനെ നിങ്ങളില്‍നിന്ന് ഉത്തമ സൃഷ്ടികള്‍ ഉണ്ടാകും. അവര്‍ക്ക് തപസ്സ് ചെയ്യാനൊരിടം ശിവന്‍ നിര്‍മ്മിച്ചുകൊടുത്തു. അങ്ങനെ അവര്‍ തപസ്സു ചെയ്തു. ആ തപസ്സില്‍നിന്നും വിഷ്ണുവും വിഷ്ണുവിന്റെ നാഭീകമലത്തില്‍നിന്ന് ബ്രഹ്മാവും സൃഷ്ടിക്കപ്പെട്ടു.
ശിവന്റെ ആജ്ഞയനുസരിച്ച് ബ്രഹ്മാവ് പതിനാല് ലോകങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് ശിവന്‍ തന്നെ പുണ്യനഗരമെന്ന കാശി സൃഷ്ടിച്ചു. സകല ലോകത്തിനും നന്മ ചെയ്യാന്‍ ശിവന്‍ പാര്‍വ്വതീ സമേതനായി കാശിയില്‍ വാണരുളുന്നു.

No comments :

Post a Comment