ഉണ്ണി കൊടുങ്ങല്ലൂര്‍

തൂവെള്ള, സ്വര്‍ണ്ണ നിറത്തില്‍ മുള്‍ച്ചെടിയില്‍ സുന്ദരമായ പൂക്കള്‍; വിരിഞ്ഞ് മണിക്കൂറുകള്‍ക്കകം മൊട്ടായി പിറ്റേന്ന് രാത്രിയില്‍ വീണ്ടും പൂവായി
അമ്പലപ്പുഴ: മുള്‍ച്ചെടിയില്‍ വിരിഞ്ഞ അപൂര്‍വയിനം പൂവ് കൗതുക കാഴ്‌ചയായി മാറുന്നു. പൂവായി വിരിഞ്ഞ ശേഷം മണിക്കൂറുകള്‍ക്കകം മൊട്ടായി മാറുകയും വീണ്ടും പിറ്റേന്ന് പൂവായി വിരിയുകയും ചെയ്ത രണ്ടു പൂക്കളാണ് സാധാരണക്കാരെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത്.
തൂവെള്ള നിറത്തിലും സ്വര്‍ണ്ണ നിറത്തിലുമായി ഒരടി നീളത്തില്‍ രണ്ട് പൂക്കള്‍ പുന്നപ്രതെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വടശേരി വീട്ടില്‍ സന്തോഷിന്റെ(ചെമ്പന്‍) വീട്ട് മുറ്റത്ത് ഒരു വര്‍ഷം മുമ്പ് നട്ടു പിടുപ്പിച്ച ചെടിയിലാണ്ഉണ്ടായത്. രാത്രി ഏഴോടെ പൂവിരിയുകയും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പൂവ് മൊട്ടായി തന്നെ മാറുകയും അടുത്ത ദിവസം െവെകിട്ട് ഏഴോടെ വീണ്ടും മൊട്ടുകള്‍ വിരിഞ്ഞ് പൂവായി മാറുകയുമായിരുന്നു.
സാധരണയായി കണ്ടുവരുന്ന മുള്‍ച്ചെടിയില്‍ വ്യത്യസ്ത രീതിയിലുള്ള പൂവ് വിരിഞ്ഞത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. വിസ്‌മയകാഴ്‌ച കാണാന്‍ അനേകം പേരാണ് സന്തോഷിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരടിയോളം വളര്‍ന്ന ചെടിയില്‍ ഏതാനും ദിവസം മുമ്പ് ഉച്ചയോടെയാണ് ഒന്നരയടി നീളത്തില്‍ രണ്ട് പൂമൊട്ട് നാമ്പിട്ടത്. ഇതാണ് പിന്നീട് വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുന്നത്.

Copyright © 2016 Mangalam Publications India Private Limited. All Rights Reserved
No comments :
Post a Comment