ഉണ്ണി കൊടുങ്ങല്ലൂര്‍
ഖത്തറിന്റെയും മധ്യപൂര്‍വമേഖലയുടേയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്പന. പഴയ സ്റ്റേഡിയം പൊളിച്ചാണ് പുതിയത് പണിയുന്നത്. പഴയതിന്റെ 90 ശതമാനം സാമഗ്രികളും ഉപയോഗിച്ചിട്ടുണ്ട്. 2019ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് ടീമിനുള്ള പരിശീലന ഗ്രൗണ്ട് നേരത്തെ തുറന്നുകൊടുത്തിരുന്നു.
ഇതിന് ശേഷം കോണ്‍ക്രീറ്റ് ജോലികള്‍ തുടങ്ങിയതിലൂടെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ടെക്‌നിക്കല്‍ ഡെലിവറി ഓഫീസ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ മുസ്ലിഹ് പറഞ്ഞു. നിര്‍മാണത്തിന്റെ ഈ ഘട്ടത്തിന്റെ ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റും 6700 ടണ്‍ സ്റ്റീലും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെയാണ് റയ്യാന്‍ സ്റ്റേഡിയത്തെ ദോഹ മെട്രോയുമായി ബന്ധിപ്പിക്കാനുള്ള തുരങ്ക നിര്‍മാണം പൂര്‍ത്തിയായത്. സ്റ്റേഡിയത്തിലേക്കും സമീപത്തെ മാളിലേക്കുമുള്ള റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂേബ്രായും പ്രാദേശിക കമ്പനിയായ അല്‍ ബലാഗ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയും ചേര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകകപ്പിനായി നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കുന്നത്. ലോകകപ്പിന് ശേഷം 21,000 സീറ്റുകളാക്കും.

അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടത്തുന്ന തൊഴിലാളികള്‍
2022 ഫിഫ ലോകകപ്പ്: അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം തുടങ്ങി
വെസ്റ്റ് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാക്ഷ്യംവഹിക്കാന്‍ സുപ്രീംകമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം എത്തിയിരുന്നു.
Published: Oct 14, 2016, 01:00 AM IST
ദോഹ: 2022 ഫിഫ ലോകകപ്പിന്റെ മത്സര വേദികളിലൊന്നായ അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കമായി. ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ പ്രധാന വേദിയാണ് അല്‍ റയ്യാന്‍ സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ വെസ്റ്റ് സ്റ്റാന്‍ഡിന്റെ നിര്‍മാണമാണ് ആരംഭിച്ചത്. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ അഞ്ചാഴ്ച മുമ്പു തന്നെ നിര്‍മാണം തുടങ്ങി. വെസ്റ്റ് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാക്ഷ്യംവഹിക്കാന്‍ സുപ്രീംകമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം എത്തിയിരുന്നു.
ഖത്തറിന്റെയും മധ്യപൂര്‍വമേഖലയുടേയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്പന. പഴയ സ്റ്റേഡിയം പൊളിച്ചാണ് പുതിയത് പണിയുന്നത്. പഴയതിന്റെ 90 ശതമാനം സാമഗ്രികളും ഉപയോഗിച്ചിട്ടുണ്ട്. 2019ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് ടീമിനുള്ള പരിശീലന ഗ്രൗണ്ട് നേരത്തെ തുറന്നുകൊടുത്തിരുന്നു.
ഇതിന് ശേഷം കോണ്‍ക്രീറ്റ് ജോലികള്‍ തുടങ്ങിയതിലൂടെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ടെക്‌നിക്കല്‍ ഡെലിവറി ഓഫീസ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ മുസ്ലിഹ് പറഞ്ഞു. നിര്‍മാണത്തിന്റെ ഈ ഘട്ടത്തിന്റെ ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റും 6700 ടണ്‍ സ്റ്റീലും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെയാണ് റയ്യാന്‍ സ്റ്റേഡിയത്തെ ദോഹ മെട്രോയുമായി ബന്ധിപ്പിക്കാനുള്ള തുരങ്ക നിര്‍മാണം പൂര്‍ത്തിയായത്. സ്റ്റേഡിയത്തിലേക്കും സമീപത്തെ മാളിലേക്കുമുള്ള റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂേബ്രായും പ്രാദേശിക കമ്പനിയായ അല്‍ ബലാഗ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയും ചേര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകകപ്പിനായി നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കുന്നത്. ലോകകപ്പിന് ശേഷം 21,000 സീറ്റുകളാക്കും.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment