ഉണ്ണി കൊടുങ്ങല്ലൂര്‍
അഞ്ച് പൈസയ്ക്ക് ഒരു വിലയുമില്ലാത്ത കാലമാണ്. എന്നാല്‍ ദിനംപ്രതി അഞ്ച് പൈസ നീക്കിവെച്ച് നിങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷനേടാം. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് നിങ്ങള്‍ മുടക്കേണ്ടത് പ്രതിവര്‍ഷം 12 രൂപമാത്രം. അതായത് ദിനംപ്രതി മാറ്റിവെയ്‌ക്കേണ്ടത് 5 പൈസ. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിലൂടെയാണ് കുറഞ്ഞനിരക്കില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
പദ്ധതിയില്‍ ചേരുന്നവര്‍ അപകടത്തില്‍ മരിച്ചാല്‍ അവകാശിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. അംഗവൈകല്യം സംഭവിച്ചാലും പദ്ധതിപ്രകാരം തുക ലഭിക്കും. നിലവില്‍ പദ്ധതിക്കുപുറത്ത് രണ്ട് ലക്ഷംരൂപ അപകട ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാന്‍ 180 രൂപയെങ്കിലും വാര്‍ഷിക പ്രീമിയം നല്‍കേണ്ടിവരും.
എങ്ങനെ ചേരാം?
ലോകത്ത് ഏറ്റവും കുറഞ്ഞ പ്രീമിയംമാത്രം നല്‍കി അപകട ഇന്‍ഷുറന്‍സ് നേടാന്‍ അക്കൗണ്ടുള്ള ബാങ്കില്‍ പോയി അപേക്ഷ പൂരിപ്പിച്ചുനല്‍കിയാല്‍മാത്രം മതി. ബാങ്കില്‍ പോകാതെ ഓണ്‍ലൈന്‍വഴിയും പദ്ധതിയില്‍ അംഗമാകാം. വര്‍ഷാവര്‍ഷം പ്രീമിയം എടുക്കാന്‍ ബാങ്കിന് അനുമതി നല്‍കിയാല്‍, പദ്ധതി പുതുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഓട്ടോ ഡെബിറ്റ് സംവിധാനംവഴി പണം കൈമാറാം. ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പദ്ധതിക്ക് പുറത്താകുമെന്നകാര്യം മറക്കേണ്ട.
ലൈഫ് കവര്‍
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പ്രകാരം 330 രൂപ വാര്‍ഷിക പ്രീമിയം അടച്ച് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും നേടാം. ഏത് തരത്തിലുള്ള മരണം സംഭവിച്ചാലും അവകാശികള്‍ക്ക് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ ലഭിക്കും. 18 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് പ്രീമിയം ഒന്നുതന്നെയാണ്. നിലവില്‍ വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ പ്രീമിയമാണ് ജ്യോതി ഭീമ യോജനയിലും ഈടാക്കുന്നത്. എല്‍ഐസിയുടെ പ്രീമിയം കുറവായ ഇ-ടേം പോളിസിയില്‍ 20 വയസ്സുള്ള ഒരാള്‍ക്ക് ആയിരം രൂപയ്ക്ക് 0.92 രൂപയാണ് പ്രീമിയമായി ഈടാക്കുന്നത്. 50 വയസ്സുള്ളയാള്‍ക്കാകട്ടെ, 4.86 രൂപയും.
ഇത്പ്രകാരം 40 വയസ്സിന് മുകളിലാണ് നിങ്ങളുടെ പ്രായമെങ്കില്‍ പ്രീമിയം കുറവാണ്. മറിച്ചാണെങ്കില്‍ പദ്ധതി ആകര്‍ഷകമല്ല. ചെറിയ തുകമാത്രം നല്‍കി എല്ലാവര്‍ക്കും അംഗമാകാമെന്നതാണ് പദ്ധതിയുടെ ആകര്‍ഷണീയത.
ആര്‍ക്കൊക്കെ ചേരാം?
18 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ കവറേജ് ലഭിക്കും. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സിലാകട്ടെ ചേരാവുന്ന പരമാവധി പ്രായം 50 ആണ്. അപകട ഇന്‍ഷുറന്‍സ് കവറേജ് 70 വയസാകുമ്പോഴും ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് 55 വയസാകുമ്പോഴും അവസാനിക്കും. മെയ് 31ന് മുമ്പ് പദ്ധതിയില്‍ ചേരാന്‍ ശ്രദ്ധിക്കുക.
പോരായ്മകള്‍
ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും ഒരാള്‍ക്ക് ഒരു അക്കൗണ്ടിലൂടെമാത്രമേ പദ്ധതിയില്‍ അംഗമാകാനാകൂ. അതായത് ലഭിക്കുന്ന പരമാവധി കവറേജ് 2 ലക്ഷം രൂപ.
ചെറിയ പ്രീമിയമാണെങ്കിലും കവറേജ് തുക പരിമിതമാണ്. ഈ കവറേജുകൊണ്ടുമാത്രം ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനാവില്ല. ജീവിത ചെലവും വരുമാനവും കണക്കിലെടുത്ത് വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടി തുകയ്ക്കാണ് ഒരോരുത്തരും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ടത്. അപകട ഇന്‍ഷുറന്‍സിനാണെങ്കില്‍ വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ഇരട്ടിയും. അതായത് അഞ്ച് ലക്ഷംരൂപ വാര്‍ഷിക വരുമാനമുള്ളയാളാണ് നിങ്ങളെങ്കില്‍ 50 ലക്ഷം രൂപയ്‌ക്കെങ്കിലും ലൈഫ് കവറേജ് ആവശ്യമാണ്. എങ്കിലേ ആശ്രിതരുടെ ഭാവിജീവിതത്തിന് അത് ഗുണകരമാകൂ. അപകട ഇന്‍ഷുറന്‍സിനാണെങ്കില്‍, മേല്‍പറഞ്ഞ വരുമാനപ്രകാരം 25 ലക്ഷം രൂപയുടെ കവറേജെങ്കിലും ആവശ്യമാണ്.
പ്രധാനമന്ത്രിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 55 വയസ്സുവരെയാണ് കവറേജ് ലഭിക്കുന്നത്. അതേസമയം, എല്‍ഐസി 75 വയസ്സുവരെയും സ്വകാര്യ കമ്പനികള്‍ 80-85 വയസ്സുവരെയും പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.
അപകടം മൂലമുള്ള മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ ആണ് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക. അതായത് ഭാഗികമോ, പൂര്‍ണമോ ആയ വൈകല്യത്തിനും താല്‍ക്കാലികമോ, സ്ഥിരമോ ആയ വൈകല്യത്തിനും പരിരക്ഷ നല്‍കുന്നു. അതായത് കാലിന്റെ എല്ലിന് പൊട്ടലുണ്ടായാല്‍ അത് പൂര്‍ണമായ അംഗവൈകല്യമാണ്. അതേസമയം അത് താല്‍ക്കാലികവുമാണ്. കൈവിരല്‍ മുറഞ്ഞുപോകുന്നത് ഭാഗികമായ വൈകല്യമാണ്. എന്നാല്‍ അത് സ്ഥിരമായ വൈകല്യവുമാണ്. ഈ രണ്ട് വൈകല്യങ്ങള്‍ക്കും പദ്ധതി പ്രകാരം കവറേജ് ലഭിക്കുന്നില്ല.

അഞ്ച് പൈസയുടെ ഇന്‍ഷുറന്‍സില്‍ 9.6 കോടി പേരായി: നിങ്ങള്‍ ചേര്‍ന്നില്ലേ?
2015 ബജറ്റിലാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന എന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. 9.6 കോടി ജനങ്ങള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ശരാശരി ഒരാഴ്ച രണ്ടുലക്ഷത്തോളം പേരാണ് പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയെക്കുറിച്ച് കൂടുതലറിയാം.
അഞ്ച് പൈസയ്ക്ക് ഒരു വിലയുമില്ലാത്ത കാലമാണ്. എന്നാല്‍ ദിനംപ്രതി അഞ്ച് പൈസ നീക്കിവെച്ച് നിങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷനേടാം. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് നിങ്ങള്‍ മുടക്കേണ്ടത് പ്രതിവര്‍ഷം 12 രൂപമാത്രം. അതായത് ദിനംപ്രതി മാറ്റിവെയ്‌ക്കേണ്ടത് 5 പൈസ. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിലൂടെയാണ് കുറഞ്ഞനിരക്കില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
പദ്ധതിയില്‍ ചേരുന്നവര്‍ അപകടത്തില്‍ മരിച്ചാല്‍ അവകാശിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. അംഗവൈകല്യം സംഭവിച്ചാലും പദ്ധതിപ്രകാരം തുക ലഭിക്കും. നിലവില്‍ പദ്ധതിക്കുപുറത്ത് രണ്ട് ലക്ഷംരൂപ അപകട ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാന്‍ 180 രൂപയെങ്കിലും വാര്‍ഷിക പ്രീമിയം നല്‍കേണ്ടിവരും.
എങ്ങനെ ചേരാം?
ലോകത്ത് ഏറ്റവും കുറഞ്ഞ പ്രീമിയംമാത്രം നല്‍കി അപകട ഇന്‍ഷുറന്‍സ് നേടാന്‍ അക്കൗണ്ടുള്ള ബാങ്കില്‍ പോയി അപേക്ഷ പൂരിപ്പിച്ചുനല്‍കിയാല്‍മാത്രം മതി. ബാങ്കില്‍ പോകാതെ ഓണ്‍ലൈന്‍വഴിയും പദ്ധതിയില്‍ അംഗമാകാം. വര്‍ഷാവര്‍ഷം പ്രീമിയം എടുക്കാന്‍ ബാങ്കിന് അനുമതി നല്‍കിയാല്‍, പദ്ധതി പുതുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഓട്ടോ ഡെബിറ്റ് സംവിധാനംവഴി പണം കൈമാറാം. ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പദ്ധതിക്ക് പുറത്താകുമെന്നകാര്യം മറക്കേണ്ട.
ലൈഫ് കവര്‍
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പ്രകാരം 330 രൂപ വാര്‍ഷിക പ്രീമിയം അടച്ച് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും നേടാം. ഏത് തരത്തിലുള്ള മരണം സംഭവിച്ചാലും അവകാശികള്‍ക്ക് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ ലഭിക്കും. 18 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് പ്രീമിയം ഒന്നുതന്നെയാണ്. നിലവില്‍ വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ പ്രീമിയമാണ് ജ്യോതി ഭീമ യോജനയിലും ഈടാക്കുന്നത്. എല്‍ഐസിയുടെ പ്രീമിയം കുറവായ ഇ-ടേം പോളിസിയില്‍ 20 വയസ്സുള്ള ഒരാള്‍ക്ക് ആയിരം രൂപയ്ക്ക് 0.92 രൂപയാണ് പ്രീമിയമായി ഈടാക്കുന്നത്. 50 വയസ്സുള്ളയാള്‍ക്കാകട്ടെ, 4.86 രൂപയും.
ഇത്പ്രകാരം 40 വയസ്സിന് മുകളിലാണ് നിങ്ങളുടെ പ്രായമെങ്കില്‍ പ്രീമിയം കുറവാണ്. മറിച്ചാണെങ്കില്‍ പദ്ധതി ആകര്‍ഷകമല്ല. ചെറിയ തുകമാത്രം നല്‍കി എല്ലാവര്‍ക്കും അംഗമാകാമെന്നതാണ് പദ്ധതിയുടെ ആകര്‍ഷണീയത.
ആര്‍ക്കൊക്കെ ചേരാം?
18 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ കവറേജ് ലഭിക്കും. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സിലാകട്ടെ ചേരാവുന്ന പരമാവധി പ്രായം 50 ആണ്. അപകട ഇന്‍ഷുറന്‍സ് കവറേജ് 70 വയസാകുമ്പോഴും ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് 55 വയസാകുമ്പോഴും അവസാനിക്കും. മെയ് 31ന് മുമ്പ് പദ്ധതിയില്‍ ചേരാന്‍ ശ്രദ്ധിക്കുക.
പോരായ്മകള്‍

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment