ഉണ്ണി കൊടുങ്ങല്ലൂര്‍
ചൈനീസ് യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നു, ഞെട്ടലോടെ പാക്കിസ്ഥാൻ!
by സ്വന്തം ലേഖകൻ
ManoramaOnline | Sunday 25 September 2016 10:10 AM IST
ചൈനീസ് നിർമിത പാക്ക് യുദ്ധവിമാനം തകർന്നു വീണു. പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ്–7 യുദ്ധവിമാനമാണ് തകർന്നു വീണത്. അപകടത്തിൽ പൈലറ്റ് മരിച്ചു. ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് എഫ്–7 വിമാനം തകർന്നു വീണു പൈലറ്റ് മരിക്കുന്നത്. ചൈനീസ് നിർമിത യുദ്ധവിമാനങ്ങൾ തുടർച്ചയായി തകർന്നു വീഴുന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പാക്ക് വ്യോമസേന ഉത്തരവിട്ടു.
ഖൈബർ മേഖലയിലെ ജംറൂദിൽ പരീക്ഷണപ്പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. കാലപ്പഴക്കം ചെന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീണത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയിൽ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോൾ പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ എഫ്–7പിജി യുദ്ധവിമാനം തകർന്ന് വനിതാ പൈലറ്റ് മരിച്ചിരുന്നു. 2002 ലാണ് പാക്കിസ്ഥാൻ എഫ്–7 പിജി യുദ്ധവിമാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത്. എഫ്–6 ഉപേക്ഷിച്ചാണ് എഫ്–7 രംഗത്തിറക്കിയത്. കഴിഞ്ഞ 13 വർഷത്തിനിടെ ചൈനീസ് നിർമിത, ഏഴോ എട്ടോ എഫ്–7പിഎസ്, എഫ്ടി–7പിജി യുദ്ധ വിമാനങ്ങൾ തകർന്നു വീണു പാക്കിസ്ഥാനു നഷ്ടമായിട്ടുണ്ട്. നിലവിൽ അമ്പതോളം ചൈനീസ് നിർമിത യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്.
സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയിൽ നിന്ന് ഈ വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. നമീബിയ. നൈജീരിയ, സുഡാൻ, താൻസാനിയ, സിംബാബ്‌വെ, അൽബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എഫ്–7 വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്.
© Copyright 2016 Manoramaonline. All rights reserved.

No comments :
Post a Comment