ഉണ്ണി കൊടുങ്ങല്ലൂര്‍

ജീവിത സമ്പാദ്യം മുഴുവൻ മക്കൾക്ക് എഴുതി നൽകുന്ന അച്ഛനമ്മമാർ ദമയന്തിയമ്മയുടെ കഥ വായിക്കുക; അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു വീടും പൂട്ടി കൊച്ചുമക്കൾ സ്ഥലം കാലിയാക്കി; മരുന്നു കുറിപ്പു പോലും ബാക്കി വച്ചില്ല; ഹൃദ്‌രോഗിയായ പാവം അമ്മയുടെ ദുരിതകഥ
തിരുവനന്തപുരം: ജീവിതകാലം മുഴുവൻ അധ്വാനിച്ച് സ്വന്തമാക്കുന്ന സമ്പാദ്യമൊക്കെയും മരണത്തിന് മുൻപ് മക്കൾക്ക് എഴുതി നൽകുന്നവർ ദമയന്തിയമ്മയുടെ കഥ അറിഞ്ഞിരിക്കുന്നത് നന്നാവും. പേരക്കുട്ടികൾ വീട് പൂട്ടി സാധനങ്ങളും കൊണ്ട് പോയതിനാൽ വസ്ത്രം മാറാനും ആഹാരം കഴിക്കാനും പോലും ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം തൊഴുവൻകോട് സ്വദേശിനി ദമയന്തിയമ്മ.
എൺപതുകാരിയായ ദമയന്തിയമ്മയെ വീട്ടിൽ നിന്നും ഇറക്കിവിട്ട ശേഷം വീടുപൂട്ടി പേരക്കുട്ടികളായ അഭിലാഷും രഞ്ജിത്തും കടന്നുകളയുകയായിരുന്നു. ഈ മാസം ആറിന് ശാസ്തമംഗലത്തെ ആശുപത്രിയിൽ നിന്നും തിരികെവന്ന ദമയന്തി അമ്മ കാലിയായികിടക്കുന്ന തന്റെ വീട് കണ്ട് ഞെട്ടുകയും നിലവിളിക്കുകയുമായിരുന്നു.
വിളക്കു കത്തിക്കാനായി ഉപയോഗിച്ചിരുന്ന പൂജാമുറിയിലെ വിളക്ക് ഉൾപ്പടെയുള്ള സാധനങ്ങളും അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളും, പാചകത്തിന് ഉപയോഗിച്ചിരുന്ന ഗോതമ്പ്, അരി, ഓട്സ് എന്നിവയും പിന്നെ എല്ലാ വസ്ത്രങ്ങളും അലമാര ഉൾപ്പടെ പേരക്കുട്ടികൾ കൊണ്ട് പോവുകയായിരുന്നു. ഇതിന് പുറമേ അലമാര, കട്ടിൽ, മെത്ത, മറ്റ് വീട്ട് സാധനങ്ങളും പേരക്കുട്ടികൾ കൊണ്ടുപോയി.
സാധനങ്ങൾക്ക് പുറമേ ദമയന്തിയമ്മയുടെ മരുന്നും അതിന്റെ കുറിപ്പടികളും പോലും ചെറുമക്കൾ കൊണ്ടുപോയി. ഇത് കാരണം ഇപ്പോൾ മരുന്നുവാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഹൃദ്രോഗികൂടിയായ ദമയന്തിയമ്മ. മാറ്റിയുടുക്കാൻ വസ്ത്രവുമില്ല ഇപ്പോൾ ഈ എൺപതുകാരിക്ക്.
ഇപ്പോൾ ദമയന്തിയമ്മ താമസിക്കുന്ന സ്ഥലം വിൽപ്പന നടത്താൻ അവർ സമ്മതിക്കാത്തതിനാലാണ് വയോധികയായ ദമയന്തിയമ്മ ആശുപത്രിയിൽ പോയ സമയം നോക്കി പേരക്കുട്ടികൾ എല്ലാംകടത്തിയത്. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നും ദമയന്തിയമ്മയെ ഇറക്കിവിടാനോ സ്ഥലം കൈമാറ്റം ചെയ്യാനോ പാടില്ലെന്ന ആർഡിഒയുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് പേരക്കുട്ടികൾ ഇപ്രകാരം പെരുമാറിയിരിക്കുന്നത്.വാർത്ത റിപ്പോർട്ചെയ്യാനെത്തിയ മറുനാടൻ സംഘത്തെ കണ്ടപ്പോൾ എന്റെ സാധനങ്ങൾ തിരികെകൊണ്ട് വന്നതാണോ മക്കളേ എന്ന ചോദ്യവുമായി ഓടിയെത്തുകയായിരുന്നു ആ വയോധിക. പിന്നീട് എല്ലാം കൊണ്ടുപോയതിനെകുറിച്ച് നിലവിളിച്ചുകൊണ്ട് ഞങ്ങളോട് വിശദീകരിച്ചു.
ദമയന്തിയമ്മയ്ക്ക് നാല് മക്കളാണ് ഉണ്ടായിരുന്നത് മൂന്ന് ആൺമക്കളും ഒരു മകളും. ഇതിൽ മൂന്നു ആൺമക്കളും മരണമടഞ്ഞു. മക്കളായ അശോകനും മോഹനനും സുരേന്ദ്രനുമായിട്ടാണ് തൊഴുവൻകോട് സ്ഥിതിചെയ്യുന്ന 5 സെന്റും വീടും എഴുതി നൽകിയിരുന്നത്.തന്റെ അനുവാദമില്ലാതെ സ്ഥലം വിൽക്കാനാകില്ലെന്ന വ്യവസ്ഥയിലാണ് സ്ഥലം മക്കൾക്ക് നൽകിയത്.എന്നാൽ മക്കൾ മരിച്ചതോടെയാണ് പേരക്കുട്ടികൾ സ്ഥലം വിൽക്കാൻ ശ്രമിച്ചത്. പേരക്കുട്ടികൾ നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്നും എന്നിട്ടും തന്നെ ഒഴിവാക്കി സ്വത്ത് നേടാനാണ് ശ്രമിക്കുന്നതെന്നും അവർ നിറണ്ണുകകളോടെ മറുനാടനോട് പറഞ്ഞു. അഭിലാഷ് തിരുവനന്തപുരം വിളപ്പിൻശാലയിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണ്. മറ്റൊരു പേരക്കുട്ടിയായ രഞ്ജിത്ത് പുനലൂരിൽ വീഡിയോഗ്രാഫറാണ്.
കഴിഞ്ഞ 80 വർഷങ്ങളായി ദമയന്തിയമ്മ തൊഴുവൻകോട് തന്നെയാണ് താമസിക്കുന്നത്. ഓലയിട്ടകെട്ടിടമായിരുന്ന ഇവിടെ കൂലിപ്പണിക്ക് പോയി സമ്പാദിച്ച പണം കൊണ്ട് ദമയന്തിയമ്മ തന്നെ ഷീറ്റ് ഇടുകയായിരുന്നു.മക്കളും ഭർത്താവും മരിച്ചതോടെ ദിവസചെലവിന് പോലും പണം കണ്ടെത്താൻ ദമയന്തിയമ്മ ബുദ്ധിമുട്ടുകയായിരുന്നു. ഇടയ്ക്ക് പേരകുട്ടികൾ വന്ന് എന്തെങ്കിലും നൽകുമായിരുന്നു. അപ്പോഴെല്ലാം വീട് വിൽക്കുന്നതിനെകുറിച്ച് അവർ പറയുമായിരുന്നു. പിന്നീട് ഇവർ ജീവിതചെലവിന് ഒന്നും നൽകാതായപ്പോൾ കളക്റ്റ്രേറ്റിൽ പരാതി നൽകി. തുടർന്ന് ആർഡിഒയുടെ ഉത്തര് പ്രകാരം ചെറുമക്കളും ഇളയമകന്റെ ഭാര്യയും പണം നൽകിവരികയായിരുന്നു.
കഴിഞ്ഞപതിനഞ്ച് ദിവസമായി ദമയന്തിയമ്മക്ക് വീട്ടിൽ കയറാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നീട് വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീടാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നലൽകുകയായിരുന്നു.അടുത്തമാസം മൂന്നിന് കേസിൽ ആദ്യ സിറ്റിങ്ങ് നടക്കും. ദമയന്തിയമ്മ രാത്രി ചെറുമക്കൽ അക്രമിക്കുമോ എന്ന ഭയപ്പാടുള്ളതിനാൽ മകൾ ശ്രീകുമാരിയുടെ ഒപ്പമാണ് നിൽക്കുന്നത്.എന്നാൽ പകൽ ഇവർ തൊഴുവൻകോടുള്ള സ്വന്തം വീട്ടിലേക്ക് വരും. മകളുടെ ഒപ്പം നിക്കുന്നതല്ലെ നല്ലത്, എന്തിനാണ് ഒറ്റയ്ക്ക് ഈ പ്രായത്തിൽ ഇവിടെ കഴിയുന്നത് എന്ന ചോദ്യത്തിന് ഇവിടെയല്ലേ ഞാൻ ജനിച്ചത് മുതൽ ജീവിക്കുന്നത്, ഇവിടെനിന്നും മാറിയാൽ നെഞ്ച് പൊട്ടുന്ന വേദനയാണ് എന്നാണ് ദമയന്തിയമ്മയ്ക്ക് പറയാനുള്ളത്.
എൺപതുകാരിയായ ദമയന്തിയമ്മയെ വീട്ടിൽ നിന്നും ഇറക്കിവിട്ട ശേഷം വീടുപൂട്ടി പേരക്കുട്ടികളായ അഭിലാഷും രഞ്ജിത്തും കടന്നുകളയുകയായിരുന്നു. ഈ മാസം ആറിന് ശാസ്തമംഗലത്തെ ആശുപത്രിയിൽ നിന്നും തിരികെവന്ന ദമയന്തി അമ്മ കാലിയായികിടക്കുന്ന തന്റെ വീട് കണ്ട് ഞെട്ടുകയും നിലവിളിക്കുകയുമായിരുന്നു.
വിളക്കു കത്തിക്കാനായി ഉപയോഗിച്ചിരുന്ന പൂജാമുറിയിലെ വിളക്ക് ഉൾപ്പടെയുള്ള സാധനങ്ങളും അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളും, പാചകത്തിന് ഉപയോഗിച്ചിരുന്ന ഗോതമ്പ്, അരി, ഓട്സ് എന്നിവയും പിന്നെ എല്ലാ വസ്ത്രങ്ങളും അലമാര ഉൾപ്പടെ പേരക്കുട്ടികൾ കൊണ്ട് പോവുകയായിരുന്നു. ഇതിന് പുറമേ അലമാര, കട്ടിൽ, മെത്ത, മറ്റ് വീട്ട് സാധനങ്ങളും പേരക്കുട്ടികൾ കൊണ്ടുപോയി.
സാധനങ്ങൾക്ക് പുറമേ ദമയന്തിയമ്മയുടെ മരുന്നും അതിന്റെ കുറിപ്പടികളും പോലും ചെറുമക്കൾ കൊണ്ടുപോയി. ഇത് കാരണം ഇപ്പോൾ മരുന്നുവാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഹൃദ്രോഗികൂടിയായ ദമയന്തിയമ്മ. മാറ്റിയുടുക്കാൻ വസ്ത്രവുമില്ല ഇപ്പോൾ ഈ എൺപതുകാരിക്ക്.
ഇപ്പോൾ ദമയന്തിയമ്മ താമസിക്കുന്ന സ്ഥലം വിൽപ്പന നടത്താൻ അവർ സമ്മതിക്കാത്തതിനാലാണ് വയോധികയായ ദമയന്തിയമ്മ ആശുപത്രിയിൽ പോയ സമയം നോക്കി പേരക്കുട്ടികൾ എല്ലാംകടത്തിയത്. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നും ദമയന്തിയമ്മയെ ഇറക്കിവിടാനോ സ്ഥലം കൈമാറ്റം ചെയ്യാനോ പാടില്ലെന്ന ആർഡിഒയുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് പേരക്കുട്ടികൾ ഇപ്രകാരം പെരുമാറിയിരിക്കുന്നത്.വാർത്ത റിപ്പോർട്ചെയ്യാനെത്തിയ മറുനാടൻ സംഘത്തെ കണ്ടപ്പോൾ എന്റെ സാധനങ്ങൾ തിരികെകൊണ്ട് വന്നതാണോ മക്കളേ എന്ന ചോദ്യവുമായി ഓടിയെത്തുകയായിരുന്നു ആ വയോധിക. പിന്നീട് എല്ലാം കൊണ്ടുപോയതിനെകുറിച്ച് നിലവിളിച്ചുകൊണ്ട് ഞങ്ങളോട് വിശദീകരിച്ചു.
ദമയന്തിയമ്മയ്ക്ക് നാല് മക്കളാണ് ഉണ്ടായിരുന്നത് മൂന്ന് ആൺമക്കളും ഒരു മകളും. ഇതിൽ മൂന്നു ആൺമക്കളും മരണമടഞ്ഞു. മക്കളായ അശോകനും മോഹനനും സുരേന്ദ്രനുമായിട്ടാണ് തൊഴുവൻകോട് സ്ഥിതിചെയ്യുന്ന 5 സെന്റും വീടും എഴുതി നൽകിയിരുന്നത്.തന്റെ അനുവാദമില്ലാതെ സ്ഥലം വിൽക്കാനാകില്ലെന്ന വ്യവസ്ഥയിലാണ് സ്ഥലം മക്കൾക്ക് നൽകിയത്.എന്നാൽ മക്കൾ മരിച്ചതോടെയാണ് പേരക്കുട്ടികൾ സ്ഥലം വിൽക്കാൻ ശ്രമിച്ചത്. പേരക്കുട്ടികൾ നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്നും എന്നിട്ടും തന്നെ ഒഴിവാക്കി സ്വത്ത് നേടാനാണ് ശ്രമിക്കുന്നതെന്നും അവർ നിറണ്ണുകകളോടെ മറുനാടനോട് പറഞ്ഞു. അഭിലാഷ് തിരുവനന്തപുരം വിളപ്പിൻശാലയിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണ്. മറ്റൊരു പേരക്കുട്ടിയായ രഞ്ജിത്ത് പുനലൂരിൽ വീഡിയോഗ്രാഫറാണ്.
കഴിഞ്ഞ 80 വർഷങ്ങളായി ദമയന്തിയമ്മ തൊഴുവൻകോട് തന്നെയാണ് താമസിക്കുന്നത്. ഓലയിട്ടകെട്ടിടമായിരുന്ന ഇവിടെ കൂലിപ്പണിക്ക് പോയി സമ്പാദിച്ച പണം കൊണ്ട് ദമയന്തിയമ്മ തന്നെ ഷീറ്റ് ഇടുകയായിരുന്നു.മക്കളും ഭർത്താവും മരിച്ചതോടെ ദിവസചെലവിന് പോലും പണം കണ്ടെത്താൻ ദമയന്തിയമ്മ ബുദ്ധിമുട്ടുകയായിരുന്നു. ഇടയ്ക്ക് പേരകുട്ടികൾ വന്ന് എന്തെങ്കിലും നൽകുമായിരുന്നു. അപ്പോഴെല്ലാം വീട് വിൽക്കുന്നതിനെകുറിച്ച് അവർ പറയുമായിരുന്നു. പിന്നീട് ഇവർ ജീവിതചെലവിന് ഒന്നും നൽകാതായപ്പോൾ കളക്റ്റ്രേറ്റിൽ പരാതി നൽകി. തുടർന്ന് ആർഡിഒയുടെ ഉത്തര് പ്രകാരം ചെറുമക്കളും ഇളയമകന്റെ ഭാര്യയും പണം നൽകിവരികയായിരുന്നു.

www.marunadanmalayali.com © Copyright 2016. All rights reserved
No comments :
Post a Comment