ഉണ്ണി കൊടുങ്ങല്ലൂര്‍
നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിൽ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളിൽ ആക്രമണം നടത്താൻ കമാൻഡോകളെ ഏറെ സഹായിച്ചത് റഷ്യൻ നിർമിത മി–17 ഹെലികോപ്റ്ററുകളായിരുന്നു. ഇന്ത്യൻ സേനയുടെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്ത ഹെലികോപ്റ്ററാണ് മി–17. മിന്നലാക്രമണത്തിനും രക്ഷാപ്രവര്‍ത്തിനും സേന ഉപയോഗിക്കുന്ന മി–17 ഹെലികോപ്റ്റർ നിരവധി പരിഷ്കാരങ്ങൾ വരുത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
പിഒകെ ആക്രമണത്തിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് മി–17 തന്നെയാണ്. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് താഴ്ന്നുപറക്കാൻ കഴിയുന്ന ഈ കോപ്റ്ററിൽ നിന്ന് കമാൻഡോകൾക്ക് പരച്യൂട്ട് വഴി ഇറങ്ങി ലക്ഷ്യസ്ഥാനത്ത് എത്താം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ പറന്ന് ഏകദേശം 1065 കിലോമീറ്റർ വരെ സഞ്ചരിച്ച് ആക്രമണം നടത്താൻ കഴിയും. താഴ്ന്നു പറക്കുന്നതു പോലെ ഏകദേശം 20,000 അടിവരെ ഉയരത്തിലും പറക്കാൻ കഴിയും.
സൈനികരെ എത്തിക്കാനും ചരക്കു കടത്തിനും മി–17 ഉപയോഗിക്കുന്നു. യന്ത്രത്തോക്കുകൾ, മിസൈലുകൾ, റോക്കറ്റുകൾ തുടങ്ങി ആയുധങ്ങൾ ഉപയോഗിച്ച് മി–17 കോപ്റ്ററിൽ നിന്നു ആക്രമണം നടത്താനാകും. ഈ ഹെലികോപ്റ്ററുകളെ മി–8 എന്നും വിളിക്കാറുണ്ട്. റഷ്യയിലെ കസാൻ ഹെലികോപ്റ്റേർ പ്ലാന്റിലാണ് മി–17 നിർമിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണ് മി–17. ആയുധക്കടത്ത്, എസ്കോര്‍ട്ട്, പട്രോളിങ്, തിരച്ചിലും രക്ഷപ്പെടുത്തലും, തീയണക്കൽ എന്നീ ദൗത്യങ്ങൾക്കും മി–17 ഉപയോഗിക്കുന്നു. റഷ്യയിൽ നിന്ന് 48 മി-17 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങിയത്. മ്യാൻമറിൽ കടന്നു ഭീകരരെ വധിക്കാൻ സേനയെ സഹായിച്ചതും മി–17 ഹെലികോപ്റ്ററുകളായിരുന്നു.
മി–17 ആദ്യമായി പുറത്തിറങ്ങുന്നത് 1975 ലാണ്. റഷ്യക്ക് പുറമെ അറുപതോളം രാജ്യങ്ങൾ ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു. ഏകദേശം 12,000 മി–17 കോപ്റ്ററുകൾ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 18 മീറ്റർ നീളമുള്ള മി–17 ന്റെ ചിറകിന്റെ നീളം 21 മീറ്ററാണ്. ടർബോഷാഫ്റ്റ് എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment