Thursday, 22 September 2016

പാകിസ്ഥാനുമായുളള സൗഹൃദം തകര്‍ക്കാന്‍ കഴിയാത്തതെന്ന് ചൈന

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk22/09/2016Latest NewsPage Views 11
Posted BY web desk22/09/2016Latest NewsPage Views 11

പാകിസ്ഥാനുമായുളള സൗഹൃദം തകര്‍ക്കാന്‍ കഴിയാത്തതെന്ന് ചൈന

ജനീവ: പാകിസ്ഥാനുമായുളള സൗഹൃദം തകര്‍ക്കാന്‍ കഴിയാത്തതാണെന്ന് ചൈന. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് പ്രധാനമന്ത്രി ലീ ക്വെക്വിയാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനുമായി ഏത് തരത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഗ്വാദര്‍ തുറമുഖവും അതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താനും തീരുമാനിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ ധാരണയായതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയായതായി സിന്‍ഹുവ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാടിന് ചൈനീസ് പ്രധാനമന്ത്രി പിന്തുണ അറിയിച്ചതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ പാകിസ്ഥാനെ പിന്തുണച്ച് ഏത് വേദിയിലും സംസാരിക്കാന്‍ ഒരുക്കമാണെന്ന് ലീ ക്വെക്വിയാങ് വ്യക്തമാക്കിയതായിട്ടാണ് ഡോണ്‍ ന്യൂസ് ഉള്‍പ്പെടെയുളള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

No comments :

Post a Comment