ഉണ്ണി കൊടുങ്ങല്ലൂര്‍

മറ്റുള്ളവരെ അനുകരിച്ച് വീട് പണിയുമ്പോൾ ഉണ്ടാകാനിടയുള്ള അബദ്ധങ്ങൾ ഒഴിവാക്കാം
വീടുപണി; മലയാളിയുടെ അബദ്ധങ്ങൾ
ആഡംബരത്തിനു പുറകേ പോയി പല അബദ്ധങ്ങളും വീടുപണിയുമ്പോൾ വരുത്തിവയ്ക്കുന്നവരാണു മലയാളികൾ. അപ്പോഴത്തെ ഭംഗിയും വിരുന്നുകാരുടെ മുന്നിലെ മേനിപറച്ചിലും കഴിഞ്ഞു താമസം തുടങ്ങുമ്പോഴായിരിക്കും ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങുന്നത്. ആഡംബരങ്ങൾ നൽകുന്ന അബദ്ധങ്ങളെക്കുറിച്ച്, വീടുപണിയുമ്പോൾ ചെയ്യുന്ന ധാരാളിത്തത്തെക്കുറിച്ച്, അവ ഒഴിവാക്കേണ്ട ആവശ്യത്തെക്കുറിച്ച് പ്രമുഖ ഡിസൈനർ ജയൻ ബിലാത്തിക്കുളം സംസാരിക്കുന്നു.
ബാൽക്കണി എന്ന കെണി
വീടിനു മുകളിൽ ടെറസിലായി പാർട്ടി ഏരിയ വേണമെന്നും വിശാലമായ ബാൽക്കണി വേണമെന്നും പറയുന്നവരുണ്ട്. ആദ്യ ദിവസങ്ങളിലെ ആരംഭശൂരത്വം അവസാനിച്ചാൽ അവിടേക്ക് പിന്നെ ആരും പോവാതാവും. വല്ലപ്പോഴും ഒന്നടിച്ചുവാരി വൃത്തിയാക്കാൻ അവിടെ കാൽ കുത്തിയാലായി.
ഇനി വീട്ടിൽ കൊച്ചുകുട്ടികളുണ്ടെങ്കിൽ കൃത്യമായ നോട്ടമെത്തിയില്ലെങ്കിൽ കാൽ വഴുതി താഴെ വീഴാൻ ബാൽക്കണിയിൽ നിന്നുള്ള ഏന്തിനോട്ടം തന്നെ ധാരാളം. അതോടെ ലോണെടുത്തും പലിശയ്ക്ക് കടം വാങ്ങിയും ഉണ്ടാക്കിയ വീടെന്ന സ്വപ്നത്തിലെ ബാൽക്കണി എന്ന ഇടം വീട്ടുകാരൻ എന്നെന്നേക്കുമായി ക്ളോസ് ചെയ്യും.
ജലസമാധിക്കൊരു ബാത്റൂം മതി
ഒരു ശരാശരി മലയാളിയുടെ ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നൊക്കെ തരംതിരിച്ചുണ്ടെങ്കിലും ഏതാണ്ട് എല്ലായിടവും വെള്ളത്തിൽ നനഞ്ഞു കുളിച്ചിട്ടുണ്ടാകും. അടിസ്ഥാനപരമായി നമ്മളെല്ലാം വെള്ളത്തിൽ നീന്തിത്തുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ബാത്റൂമുകളുടെ പരിണാമഘട്ടത്തിൽ ജാക്യൂസി വന്നു. ടബ് വന്നു. ക്യുബിക്കിൾ വന്നു. ഇതിൽ ടബ് കാലഘട്ടമാണ് രസകരം. ഏതാണ്ട് 35000 രൂപയെങ്കിലുമാകും ചെറിയൊരെണ്ണം ഫിറ്റ് ചെയ്യാൻ. ബാത്റൂമിലെ പകുതിയിലധികം സ്പെയ്സും ഇതങ്ങു കൊണ്ടുപോകും. എണ്ണയൊക്കെ തേച്ചുപുരട്ടി കുളിക്കാനായി ബാത്ടബ്ബിലൊന്നിറങ്ങി നിൽക്കുന്നതിനിടയിൽ ഇടയ്ക്കൊന്നു കാൽ വഴുതിയാൽ തീർന്നു. തല ചെന്ന് ഇടിക്കുന്നത് മിക്സർ എന്നറിയപ്പെടുന്ന പൈപ്പിലായിരിക്കും. ഈ വീഴ്ചയിൽ മെഡുല ഒബ്ലാങ്ങേറ്റയെങ്ങാനും ചെന്നിടിച്ചാൽ അവിടെത്തന്നെ ജലസമാധി ആയെന്നും വരും.
പാത്രമറിഞ്ഞൊരു സ്റ്റോർ റൂമും വർക്ക് ഏരിയയും
പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഥയിൽ വലിയ അടുക്കളയും വർക്ക് ഏരിയയുമൊക്കെ ആവശ്യമായിരുന്നു. ഇന്ന് അണുകുടുംബങ്ങളിൽ ഇത്ര വലിയ വർക്ക് ഏരിയയുടെ ആവശ്യമെന്തിനാണ്? പോരാത്തതിന്, വൈകിട്ടാവുമ്പോൾ വീട്ടുകാരി ഫുഡ് പുറത്തുനിന്നു ഓർഡർ ചെയ്യുകകൂടി ചെയ്‌താൽ? ചുരുക്കത്തിൽ ഏതാണ്ട് 850-900 സ്ക്വയർഫീറ്റെങ്കിലും ഇവിടെ അനാവശ്യമാണെന്നും തന്നെപറയാം.
കിടപ്പുമുറിക്ക് വലുപ്പം പോരാ!
നല്ല വിശാലമായ ബെഡ്‌റൂം. ലിവിങ്ങിനെക്കാളും വലുപ്പം വേണം! കിടപ്പുമുറി ഒരു വിശ്രമകേന്ദ്രമാണെന്നു പലപ്പോഴും മലയാളികൾ മറക്കുന്നു. ഡ്യൂട്ടിയൊക്കെ കഴിഞ്ഞു മുറിയിലെത്തുന്നതുതന്നെ ഉറക്കം തൂങ്ങിയായിരിക്കും. ഇതിനിടയിൽ എൽഇഡി ടിവി ഓൺ ചെയ്യുന്നതുപോലും ചിലപ്പോൾ മറന്നെന്നു വരും. പുതപ്പിനടിയിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ ബെഡ്റൂമിന്റെ വിശാലത ആസ്വദിക്കാൻ എവിടെ നേരം? കിടപ്പുമുറി വിശാലമായതു കാരണം വലുപ്പം വേണ്ട പലയിടവും ഇടുങ്ങിപ്പോകുകയും ചെയ്യും.
നടുമുറ്റം നടുവൊടിച്ചാൽ
മോഹൻലാൽ- രഞ്ജിത്ത് സിനിമകൾ കാണുമ്പോൾ ആരായാലും വീട്ടിൽ ഒരു നടുമുറ്റം സ്വപ്നം കണ്ടു പോകും. പക്ഷേ ഏത് ചെറിയ പ്ലോട്ടിലും വരിക്കാശ്ശേരി മനകൾ സാധ്യമല്ലല്ലോ. ചെറിയ പ്ലോട്ടുകളിലെ വീടുകളിൽ, നടുമുറ്റമുണ്ടാക്കുമ്പോൾ സ്ക്വയർഫീറ്റ് ഏരിയ ഗണ്യമായി കൂടുമെന്നത് ഒരു യാഥാർഥ്യമാണ്. അനാവശ്യമായ വരാന്തകളും മറ്റും യൂട്ടിലിറ്റി ഇല്ലാതെ 70-80 സ്ക്വയർഫീറ്റെങ്കിലും നഷ്ടപ്പെടുത്തും.
നടുമുറ്റത്ത് മഴ പെയ്യുന്നത് നോക്കിയിരിക്കണമെന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നു പറഞ്ഞു വീടു പണിയുന്നവരുണ്ട്. ആദ്യമഴ എല്ലാവരും ആവേശത്തോടെ കണ്ടിരിക്കും. അന്ന് നടുമുറ്റത്തിനു ചുറ്റുലമുള്ള വരാന്തയിലേക്ക് തെറിക്കുന്ന മഴവെള്ളം തൂത്തുകളയാൻ വീട്ടുകാർക്കെല്ലാം ഉത്സാഹമായിരിക്കും. എന്നാൽ അന്നു മാത്രമല്ലലോ മഴ പെയ്യുന്നത്. കേരളത്തിന്റെ ഋതുകാലമനുസരിച്ച് മഴ ഒക്ടോബർ വരെ നീളും. പിന്നെ മഴ വരാന്തയിലേക്ക് തെറിച്ചു വീഴുന്നത് അലർജിയാകും.
ഇടയ്ക്ക് മഴ കാണാനായി വീട്ടിലെത്തിയ അമ്മായിയമ്മ വഴുതി വീഴുന്നതോടെ മഴ അനുഭവം പൊടിപൊടിക്കും. ഇതിനിടെ പാറ്റകളുടെ സംസ്ഥാനസമ്മേളനവും തുടങ്ങും. അതോടെ നടുമുറ്റം പോളികാർബണെറ്റ് ഷീറ്റിട്ട് മൂടാനായിരിക്കും ഓട്ടം. കേരളത്തിൽ ഇന്നു നടുമുറ്റം ഇത്തരം ഷീറ്റിട്ട് മൂടാൻ മാത്രമായി സ്പെഷലിസ്റ്റുകൾ ഉണ്ടെന്നാണ് കേൾവി.
സ്റ്റഡി റൂമിലെ മിക്കി മൗസ്
സ്‌കൂളിൽ ഏഴുമണിക്കൂറോളം ക്‌ളാസിലിരുന്ന കുട്ടിയെ വീണ്ടും സ്റ്റഡി റൂമിലിരുത്തുന്നത് ക്രൂരതയാണെന്നേ പറയാൻ കഴിയൂ. ഇതിനായി 200 സ്ക്വയർഫീറ്റെങ്കിലും അധികം വേണ്ടി വരും. കാർട്ടൂൺ രസിച്ചിരിക്കുന്ന പ്രായം കഴിഞ്ഞാലും മിക്കി മൗസും കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെയായിരിക്കുംചുവർ അലങ്കരിക്കുക!
ദിവാൻ പേഷ്കാർ ഭരണം
പത്തുകൊല്ലം മുമ്പുവരെ നമ്മുടെ ലിവിങ്ങിൽ അത്യാവശ്യമായിരുന്നു വലിയൊരു ഷോകേസ്. ഇതിലാണ് വീട്ടിൽ വരുന്ന കുട്ടികളെ കൊതിപ്പിക്കുന്ന വിധം കളിവണ്ടികളും പാവകളും, ആൾക്കാരെ കാണിക്കാനായി ട്രോഫികളുമൊക്കെ നിറച്ചുവയ്ക്കുക. നാട്ടിൻപുറത്തെ ഫാൻസിഷോപ്പെന്ന വിളിപ്പേരുമുണ്ടായിരുന്നു പഴയ ലിവിങ്ങിന്. പിന്നെയുള്ളത് ലിവിങ്ങിലെ സ്ഥിരം കുത്തകയായ സോഫകളാണ്. അതിനൊപ്പം ദിവാൻ എന്ന പേരിൽ ഒരു ഫർണിച്ചറും ഇട്ടാലെ ഒരു ദിവാൻ പേഷ്കാരിന്റെ ഗമ കിട്ടുകയുള്ളൂ എന്ന് കരുതിയിരുന്നു മലയാളി.
വാസ്തവത്തിൽ ഈ ഫർണിച്ചറിൽ നേരെ ചൊവ്വേ ഇരിക്കാനും കിടക്കാനും പറ്റില്ല എന്നതാണ് വാസ്തവം. ഇനി ഇൻബിൽറ്റ് സോഫ പണിയുന്നവരുണ്ട്. രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ആകെ പുതുമ നഷ്ടപ്പെട്ട് മെയിന്റനൻസ് ചെയ്യാൻ പോലുമാകാതെ അകാലചരമമടയാനാകും ഇതിന്റെ വിധി. പിന്നെയുള്ളത് ഗസ്റ്റ് മുറികളാണ്. ആളെ എണ്ണി മുറിയുണ്ടാക്കരുതെന്നു പറയുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. വർഷങ്ങളായിട്ടും ഒരു അതിഥി പോലും താമസിക്കാത്ത എത്രയോ ഗസ്റ്റ് മുറികൾ കേരളത്തിലുണ്ട്. ഒടുക്കം വീട്ടുകാരുടെ പഴയതും പൊട്ടിയതും ചളുങ്ങിയതുമായ സാധനങ്ങളും മറ്റും കൂട്ടിയിടാനുള്ള മുറിയായി ഇത് രൂപാന്തരപ്പെടുകയും ചെയ്യും. ഇങ്ങനെ മലയാളികൾ വീടുകളിൽ കാണിച്ചു കൂട്ടുന്ന അബദ്ധങ്ങളുടെ നിര നീളുന്നു...
ബാൽക്കണി എന്ന കെണി

ഇനി വീട്ടിൽ കൊച്ചുകുട്ടികളുണ്ടെങ്കിൽ കൃത്യമായ നോട്ടമെത്തിയില്ലെങ്കിൽ കാൽ വഴുതി താഴെ വീഴാൻ ബാൽക്കണിയിൽ നിന്നുള്ള ഏന്തിനോട്ടം തന്നെ ധാരാളം. അതോടെ ലോണെടുത്തും പലിശയ്ക്ക് കടം വാങ്ങിയും ഉണ്ടാക്കിയ വീടെന്ന സ്വപ്നത്തിലെ ബാൽക്കണി എന്ന ഇടം വീട്ടുകാരൻ എന്നെന്നേക്കുമായി ക്ളോസ് ചെയ്യും.
ജലസമാധിക്കൊരു ബാത്റൂം മതി

പാത്രമറിഞ്ഞൊരു സ്റ്റോർ റൂമും വർക്ക് ഏരിയയും
പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഥയിൽ വലിയ അടുക്കളയും വർക്ക് ഏരിയയുമൊക്കെ ആവശ്യമായിരുന്നു. ഇന്ന് അണുകുടുംബങ്ങളിൽ ഇത്ര വലിയ വർക്ക് ഏരിയയുടെ ആവശ്യമെന്തിനാണ്? പോരാത്തതിന്, വൈകിട്ടാവുമ്പോൾ വീട്ടുകാരി ഫുഡ് പുറത്തുനിന്നു ഓർഡർ ചെയ്യുകകൂടി ചെയ്‌താൽ? ചുരുക്കത്തിൽ ഏതാണ്ട് 850-900 സ്ക്വയർഫീറ്റെങ്കിലും ഇവിടെ അനാവശ്യമാണെന്നും തന്നെപറയാം.
കിടപ്പുമുറിക്ക് വലുപ്പം പോരാ!

നടുമുറ്റം നടുവൊടിച്ചാൽ

നടുമുറ്റത്ത് മഴ പെയ്യുന്നത് നോക്കിയിരിക്കണമെന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നു പറഞ്ഞു വീടു പണിയുന്നവരുണ്ട്. ആദ്യമഴ എല്ലാവരും ആവേശത്തോടെ കണ്ടിരിക്കും. അന്ന് നടുമുറ്റത്തിനു ചുറ്റുലമുള്ള വരാന്തയിലേക്ക് തെറിക്കുന്ന മഴവെള്ളം തൂത്തുകളയാൻ വീട്ടുകാർക്കെല്ലാം ഉത്സാഹമായിരിക്കും. എന്നാൽ അന്നു മാത്രമല്ലലോ മഴ പെയ്യുന്നത്. കേരളത്തിന്റെ ഋതുകാലമനുസരിച്ച് മഴ ഒക്ടോബർ വരെ നീളും. പിന്നെ മഴ വരാന്തയിലേക്ക് തെറിച്ചു വീഴുന്നത് അലർജിയാകും.
ഇടയ്ക്ക് മഴ കാണാനായി വീട്ടിലെത്തിയ അമ്മായിയമ്മ വഴുതി വീഴുന്നതോടെ മഴ അനുഭവം പൊടിപൊടിക്കും. ഇതിനിടെ പാറ്റകളുടെ സംസ്ഥാനസമ്മേളനവും തുടങ്ങും. അതോടെ നടുമുറ്റം പോളികാർബണെറ്റ് ഷീറ്റിട്ട് മൂടാനായിരിക്കും ഓട്ടം. കേരളത്തിൽ ഇന്നു നടുമുറ്റം ഇത്തരം ഷീറ്റിട്ട് മൂടാൻ മാത്രമായി സ്പെഷലിസ്റ്റുകൾ ഉണ്ടെന്നാണ് കേൾവി.
സ്റ്റഡി റൂമിലെ മിക്കി മൗസ്

ദിവാൻ പേഷ്കാർ ഭരണം
പത്തുകൊല്ലം മുമ്പുവരെ നമ്മുടെ ലിവിങ്ങിൽ അത്യാവശ്യമായിരുന്നു വലിയൊരു ഷോകേസ്. ഇതിലാണ് വീട്ടിൽ വരുന്ന കുട്ടികളെ കൊതിപ്പിക്കുന്ന വിധം കളിവണ്ടികളും പാവകളും, ആൾക്കാരെ കാണിക്കാനായി ട്രോഫികളുമൊക്കെ നിറച്ചുവയ്ക്കുക. നാട്ടിൻപുറത്തെ ഫാൻസിഷോപ്പെന്ന വിളിപ്പേരുമുണ്ടായിരുന്നു പഴയ ലിവിങ്ങിന്. പിന്നെയുള്ളത് ലിവിങ്ങിലെ സ്ഥിരം കുത്തകയായ സോഫകളാണ്. അതിനൊപ്പം ദിവാൻ എന്ന പേരിൽ ഒരു ഫർണിച്ചറും ഇട്ടാലെ ഒരു ദിവാൻ പേഷ്കാരിന്റെ ഗമ കിട്ടുകയുള്ളൂ എന്ന് കരുതിയിരുന്നു മലയാളി.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment