ഉണ്ണി കൊടുങ്ങല്ലൂര്‍

സൈന്യം കാത്തിരുന്നത് സുഷമയുടെ മടങ്ങിവരവിനായി
ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരില്‍ നടത്തിയ ആക്രമണം പാകിസ്താനെതിരെ ഇന്ത്യ പ്രയോഗിച്ച ബഹുമുഖ തന്ത്രങ്ങളിലൊന്നുമാത്രമാണ്.
ഉറി ആക്രമണത്തില്‍ അഭിമാനക്ഷതമേറ്റ സൈന്യത്തിന് ഏതു രീതിയിലും തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും രാജ്യാന്തരതലത്തില്‍ പാകിസ്താന്റെ ഭീകരമുഖം തുറന്നു കാണിച്ച ശേഷം തിരിച്ചടിക്കുക എന്ന തന്ത്രമാണ് ഉറി ആക്രമണത്തിന് ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ സമിതിയോഗത്തില്‍ ഉരുത്തിരിഞ്ഞത്. ഇതിനനുസരിച്ചാണ് പിന്നീടുള്ള ദിവസങ്ങളില്‍ ലോകവേദികളില്‍ ഇന്ത്യ പ്രതികരിച്ചത്.
ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇന്ത്യ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്ന് കോഴിക്കോട് പ്രസംഗത്തില്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് പലതവണ ഇക്കാര്യം ആവര്‍ത്തിച്ചു. ഇഷ്ടാനുസരണം തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് തന്റെ മന്‍കീബാത്ത് പ്രസംഗത്തിലും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യ ഐടി കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്താന്‍ തീവ്രവാദം കയറ്റുമതി ചെയ്യുകയാണെന്ന് പരിഹസിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനുമായുള്ള നദീജല കരാറുകള്‍ പുനപരിശോധിക്കുവാന്‍ തീരുമാനിച്ച ഇന്ത്യ വ്യാപാരമേഖലയില്‍ പാകിസ്താന് നല്‍കിയ അഭിമതരാഷ്ട്ര പദവി തിരിച്ചെടുക്കുവാനും നീക്കമാരംഭിച്ചു.
ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്റെ ഭീകരമുഖത്തെക്കുറിച്ച് ഇന്ത്യ നടത്തിയ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ വാക്പ്പോരിന് വഴിവച്ചു. അന്താരാഷ്ട്ര സഹായമുപയോഗിച്ച് ഭീകരരെ പരിശീലിപ്പിക്കുകയും അവര്‍ക്ക് സഹായധനം നല്‍കുകയും അയല്‍ക്കാര്‍ക്കെതിരെ ഒളിയുദ്ധത്തിന് പിന്തുണ നല്‍കുകയും ചെയ്യുകയാണ് പാകിസ്താനെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ പാകിസ്താന്റെ തീവ്രവാദമുഖം തുറന്നുകാണിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളില്‍ മര്‍മ പ്രധാനമായിരുന്നു ഐക്യരാഷ്ട്രസഭ ജനറല്‍ കൗണ്‍സിലില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗം.
സൗഹാര്‍ദ്ദത്തിന്റെ സഹായഹസ്തം ഇന്ത്യ നീട്ടിയപ്പോള്‍ തീവ്രവാദം മാത്രമാണ് പാകിസ്താന്‍ തിരിച്ചു തന്നതെന്ന് ഐക്യരാഷ്ട്രസഭ പ്രസംഗത്തില്‍ പറഞ്ഞ സുഷമ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തിനെതിരെ ലോക സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭയിലെ ആക്രമണോത്സുകമായ പ്രസംഗം കഴിഞ്ഞ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിക്കുന്നത്. ഇന്ത്യയ്ക്ക് പിന്നാലെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളും സമ്മേളനത്തില്‍ നിന്ന് പിന്‍മാറിയതിനെത്തുടർന്ന് രാജ്യന്തരതലത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലായി പാകിസ്താന്‍.
ഇങ്ങനെ ബഹുമുഖ നീക്കത്തിലൂടെ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഇന്ത്യ ഇതിനെല്ലാം ശേഷമാണ് സൈനിക നടപടിയിലേക്ക് കടന്നത്. ഉറി ആക്രമണം നടന്നതിന് കൃത്യം പത്താം നാള്‍ രാത്രിതന്നെ അങ്ങനെ സൈന്യം കണക്ക് തീര്‍ക്കുകയും ചെയ്തു.

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment