ഉണ്ണി കൊടുങ്ങല്ലൂര്‍

പാക്ക് പ്രധാനമന്ത്രിയുടെ കശ്മീർ വാദം ഏറ്റെടുക്കാതെ ലോകരാഷ്ട്രങ്ങൾ; ഇന്ത്യയ്ക്ക് ഏവരുടെയും പിന്തുണ
ന്യൂയോർക്ക് ∙ കശ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാനു കൂട്ടായി യുഎൻ പൊതുസഭയിൽ ഒരു രാജ്യം പോലുമില്ല. എന്നാൽ ഇന്ത്യ നേരിടുന്ന ഭീകരാക്രമണ ഭീഷണിയുടെ കാര്യത്തിൽ പാക്കിസ്ഥാനൊഴികെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടാണുതാനും. കശ്മീർ വിഷയത്തിനു രാജ്യാന്തരമാനം നൽകാൻ മാസങ്ങളായി പാക്കിസ്ഥാൻ നടത്തിവന്ന ശ്രമം അങ്ങനെ തുടക്കത്തിൽ തന്നെ പാളി.
പൊതുസഭയിൽ ഇതുവരെ പ്രസംഗിച്ച 131ൽ 130 രാജ്യങ്ങളും നവാസ് ഷെരീഫ് ഉയർത്തിയ മുഖ്യപ്രശ്നത്തിൽ തൊട്ടതേയില്ലെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ചൂണ്ടിക്കാട്ടി. ഭീകരതയുയർത്തുന്ന വെല്ലുവിളിയിലാണ് ഇതുവരെ പ്രസംഗിച്ച 90% പ്രതിനിധികളും ഊന്നൽനൽകിയത്.
ഭീകരത നേരിടുന്ന കാര്യത്തിൽ ഇന്ത്യയെ അവർ പിന്തുണയ്ക്കുകയും ചെയ്തു. യുഎന്നിൽ വിവിധ രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലും ലാറ്റിൻ അമേരിക്കൻ കരീബിയൻ രാഷ്ട്രസമൂഹങ്ങളുമായും സാർക്ക് രാജ്യങ്ങളുമായും നടത്തിയ ചർച്ചകളിലും ഇന്ത്യയ്ക്കു സജീവ പിന്തുണയാണു ലഭിച്ചത്.
വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് ഇതരരാജ്യങ്ങളുടെ പ്രതിനിധികളുമായി ഒറ്റയ്ക്കും കൂട്ടായും ചർച്ച നടത്തിയത്. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യ ഭീകരതയുടെ ഇരയാണെന്ന നിലപാടാണു സ്വീകരിച്ചത്. ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാഷ്ട്രസമൂഹം ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
സാർക്ക് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ എം.ജെ.അക്ബർ ഭീകരതയുടെ പ്രശ്നം ഉന്നയിക്കുകയും ഇന്ത്യ അതിനെ എങ്ങനെയാണു നേരിടുന്നതെന്നു വിശദീകരിക്കുകയും ചെയ്തു. പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്.
യുഎന്നിൽ 26ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തുന്ന പ്രസംഗത്തിനു കാതോർത്തിരിക്കുകയാണ് ഇന്ത്യയും ലോകവുമെന്ന് വിദേശകാര്യവകുപ്പിന്റെ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഷരീഫിന് അതിശക്തമായ മറുപടി സുഷമ നൽകുമെന്നാണു സൂചന.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment