Thursday, 22 September 2016

2ജി, 3ജി ലൈഫ്ടൈം ഫ്രീ കോൾ,

ഉണ്ണി കൊടുങ്ങല്ലൂര്‍

2ജി, 3ജി ലൈഫ്ടൈം ഫ്രീ കോൾ, അദ്ഭുതപ്പെടുത്തും ഓഫറുമായി ബിഎസ്എൻഎൽ

രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം കൂടുതൽ ചൂടുപിടിക്കുകയാണ്. റിലയൻസി ജിയോ തുടങ്ങിവെച്ച വെല്ലുവിളി രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ എന്തുവിലകൊടുത്തും നേരിടുമെന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. നേരത്തെ തന്നെ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച ബിഎസ്എൻഎൽ ഏറ്റവും അവസാനമായി പ്രഖ്യാപിക്കാൻ പോകുന്നത് രാജ്യത്തെ ടെലികോം മേഖലയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരിക്കും.
പ്രമുഖ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവയാണ് പുതിയ ഓഫറിനെ കുറിച്ച് സൂചന നൽകിയത്. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സൗജന്യ വോയ്സ് കോള്‍ സേവനം നല്‍കുന്നത് റിലയൻസ് ജിയോയാണ്. എന്നാൽ റിലയൻസ് ജിയോ വോയ്സ് കോൾ ഓഫർ 4ജി നെറ്റ്‌വർക്കിൽ മാത്രമാണ്. ബിഎസ്എൻഎൽ ഫ്രീ വോയ്സ് കോൾ പ്ലാൻ കൊണ്ടുവരുന്നത് 2ജി, 3ജി ഉപഭോക്താക്കൾക്കാണ്. ഇവിടെയാണ് ബിഎസ്എൻഎൽ വൻ വിജയം പ്രതീക്ഷിക്കുന്നത്.
നിലവിൽ റിലയൻസ് ജിയോ ഫ്രീ വോയ്സ് കോൾ ലഭിക്കാൻ മാസം 149 രൂപയുടെ പ്ലാൻ ആക്ടിവേറ്റ് ചെയ്യണം. എന്നാൽ ബിഎസ്എൻഎൽ ഇത് 2–4 രൂപയ്ക്ക് നൽകുമെന്നാണ് സൂചന. ബിഎസ്എൻഎല്ലിന്റെ പുതുവത്സര ഓഫറായിട്ടായിരിക്കും പ്രഖ്യാപനം വരിക.
രാജ്യത്ത് ഇപ്പോഴും ഭൂരിഭാഗവും ഉപയോഗിക്കുന്നത് 2ജിയും 3ജിയുമാണ്. കേ‌രളം, ഹിമാചൽപ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, യുപി എന്നീ സർക്കിളുകളിൽ ഈ ഓഫർ നടപ്പിലാക്കുമെന്നും ബിഎസ്എൻഎൽ മേധാവി അറിയിച്ചു. ബിഎസ്എൻഎൽ ഇത്രയും കുറഞ്ഞ നിരക്കുമായി വരുന്നതോടെ രാജ്യത്തെ മറ്റു ടെലികോം കമ്പനികളും താരീഫ് കുത്തനെ കുറക്കേണ്ടിവരും.

No comments :

Post a Comment