Sunday, 25 September 2016

MICA മിസൈൽ ലക്ഷ്യം കണ്ടു, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഉണ്ണി കൊടുങ്ങല്ലൂര്‍

MICA മിസൈൽ ലക്ഷ്യം കണ്ടു, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഇത് നേട്ടങ്ങളുടെ മാസമാണ്. നിരവധി മിസൈലുകൾ പരീക്ഷിച്ച് വിജയിച്ചു. അത്യാധുനിക പോർവിമാനം റഫേൽ വാങ്ങാൻ തീരുമാനമായി. അത്യാധുനിക നശീകരണ കപ്പൽ നീറ്റിലിറക്കി. അവസാനമായി മിക (MICA) മിസൈൽ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. ആകാശത്തു നിന്നു വിക്ഷേപിക്കാവുന്ന ദീർഘദൂര മിസൈലാണ് മിക. മിറാഷ്–2000 വിമാനത്തിൽ നിന്നാണ് മിക മിസൈൽ പരീക്ഷിച്ചത്. പരീക്ഷണം വൻ വിജയമായിരുന്നുവെന്നും മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തി കൃത്യം നിര്‍വഹിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരിഷ്കരിച്ച കോംപാക്ട് യുദ്ധവിമാനമാണ് മിറാഷ്–2000. ഇത്രയും അത്യാധുനിക സംവിധാനങ്ങളുള്ള മിസൈൽ പ്രയോഗിക്കാൻ ശേഷിയുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫ്രാൻസിൽ നിന്നാണ് മിക മിസൈൽ ടെക്നോളജി ഇന്ത്യ സ്വന്തമാക്കിയത്.
രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ മികച്ച ആയുധമാണ് മിക മിസൈൽ. മിസൈലിനേക്കാൾ ചെറിയ വസ്തുക്കളെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ളതാണ് മിക മിസൈൽ. മൾട്ടി ടാർഗറ്റ് ബിയോണ്ട് വിഷ്വൽ റേഞ്ച് ശേഷിയാണ് ഈ മിസൈലിന്റെ ഏറ്റവും വലിയ പ്രത്യേകത.
1996 ലാണ് ഫ്രാൻസ് ആദ്യമായി ഈ മിസൈൽ പുറത്തിറക്കുന്നത്. ഏകദേശം 112 കിലോഗ്രാം തൂക്കമുള്ള മിസൈലിന്റെ നീളം 3.1 മീറ്ററാണ്. മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത് സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറാണ്. ഫ്രാൻസ് പോർവിമാനം റഫേലിൽ നിന്നും മിക മിസൈൽ പ്രയോഗിക്കാൻ കഴിയും. ഇതിനാൽ തന്നെ ഈ മിസൈൽ ഇന്ത്യയ്ക്കൊരു മുതൽകൂട്ടാവുമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്.

No comments :

Post a Comment