Thursday, 29 September 2016

sayikkoru hai പെട്രോളിയം മാലിന്യങ്ങൾ വിഘടിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് ഇനി കൊല്ലം എസ്എൻ കോളജിന്റെ പേര്

ഉണ്ണി കൊടുങ്ങല്ലൂര്‍
ഡോ.ഡി.എസ്.സായി.
ഡോ.ഡി.എസ്.സായി.

പെട്രോളിയം മാലിന്യങ്ങൾ വിഘടിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് ഇനി കൊല്ലം എസ്എൻ കോളജിന്റെ പേര്

കൊല്ലം ∙ പെട്രോളിയം മാലിന്യങ്ങൾ വിഘടിപ്പിക്കുന്ന ബാക്ടീരിയ ഇനി കൊല്ലം എസ്എൻ കോളജിന്റെ പേരിൽ ലോകത്ത് അറിയപ്പെടും. എസ്എൻ കോളജ് ബയോടെക്നോളജി വിഭാഗം താൽക്കാലിക അധ്യാപകനായിരുന്ന ഡോ. ഡി.എസ്.സായിയുടെ നേതൃത്വത്തിൽ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണു പെട്രോളിയം പദാർഥങ്ങൾ ദ്രവിപ്പിക്കുന്ന ബാസിലസ് സിറിയസ് സ്പീഷീസ് ബാക്ടീരിയയെ കണ്ടെത്തിയത്.
എസ്എൻസികെ 2 എന്ന് ഇനി അറിയപ്പെടുന്ന ഈ ബാക്ടീരിയയ്ക്ക് അമേരിക്കയിലെ നാഷനൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ കെഎക്സ് 904935 എന്നു ജീൻ ബാങ്ക് നമ്പറും നൽകിയതായി ഡോ. സായി പറഞ്ഞു.പെട്രോളിയം പദാർഥങ്ങൾ വെള്ളത്തിലും മണ്ണിലും കലരുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ജൈവവൈവിധ്യ ഉന്മൂലന ഭീഷണിയും നേരിടുന്ന സാഹചര്യത്തിൽ കണ്ടുപിടിത്തത്തിനു പ്രാധാന്യമേറെയാണ്.
ജൈവ പരിസ്ഥിതിയിൽ കലരുന്ന പെട്രോൾ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ ഇത്തരം ബാക്ടീരിയകൾ കാര്യക്ഷമമമായി പ്രവർത്തിക്കുമെന്ന് എഴുകോൺ സ്വദേശിയായ ഡോ. സായി പറയുന്നു. ബയോടെക്നോളജി പ്രോജക്ട് വിദ്യാർഥിനി എസ്.ശരണ്യയാണു പഠനസംഘത്തിലെ അംഗം.

No comments :

Post a Comment