Saturday, 24 September 2016

സുഹൃത്ത് ന്‍റെ അനുഭവത്തില്‍ നിന്ന്

ഉണ്ണി കൊടുങ്ങല്ലൂര്‍
സുഹൃത്ത് ന്‍റെ
അനുഭവത്തില്‍ നിന്ന്:
കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ നെല്ലിക്ക, പച്ച മഞ്ഞള്‍, കറിവേപ്പില, ആര്യവേപ്പില എന്നിവ ജ്യൂസാക്കി കുടിക്കുന്നു.
നെല്ലിക്ക - വലുത് 5 എണ്ണം
പച്ച മഞ്ഞള്‍ - 50 ഗ്രാം
കറിവേപ്പില - 10 ഇല
ആര്യവേപ്പില - 10 ഇല
ഉണ്ടാക്കുന്ന വിധം- നെല്ലിക്ക കുരുകളഞ്ഞു എടുക്കുക, അതിനു ശേഷം ബാക്കിയുള്ളവയും കൂടി ചേര്‍ത്ത് നിരക്കെ വെള്ളം ഒഴിച്ച് മിക്സിയില്‍ ഇട്ടു ഏതാണ്ട് 20 മിനിറ്റോളം അരയ്ക്കുക. പാത്രത്തില്‍ ആക്കിയശേഷം ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.
രാത്രി 11 മണിക്ക് കിടക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത്താഴം 8 മണിക്ക് കഴിക്കുക ശേഷം കിടക്കുന്നതിനു തൊട്ടുമുന്‍പ് ജ്യൂസ് കുടിക്കുക. അസാധാരണമായ ചവര്‍പ്പും, കയ്പ്പും ഉള്ളതിനാല്‍ ഒരു സ്ട്രോ ഉപയോഗിച്ചാല്‍ കൂടുതല്‍ വോമിറ്റിംഗ് ടെണ്ടന്‍സി ഒഴിവാക്കാം.
എനിക്ക് ഇതുമൂലം ഉണ്ടായ ഗുണങ്ങള്‍ - ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊഴുപ്പ്, ഷുഗര്‍ എന്നിവ അതിസാധാരണമായി മാറി. ഫാറ്റി ലിവര്‍ ഉണ്ടായിരുന്നത് നോര്‍മ്മല്‍ ആയി. ത്വക്കില്‍ ഉണ്ടായിരുന്ന പലവിധത്തിലുള്ള കുരുക്കള്‍ തടിപ്പുകള്‍ എന്നിവ മാറി എന്നുമാത്രമല്ല ത്വക്ക് വളരെ മൃദുലവും, കറുത്ത നിറമുണ്ടായിരുന്ന എനിക്ക് അതില്‍ നിന്ന് ഒരുപാട് മാറ്റം ഉണ്ടാകുകയും ചെയ്തു. ഷേവ് ചെയ്യാന്‍ ക്രീം പോലും പുരട്ടെണ്ടാത്ത വിധം മുഖച്ചര്‍മ്മം മൃദുവായി മാറി. മലശോധന വളരെ നന്നായി. അമിതമായി ഉണ്ടായിരുന്ന അസിടിക്ക് പ്രോബ്ലം ഉണ്ടായിരുന്നത് ഇപ്പോള്‍ പൂര്‍ണമായും മാറിക്കിട്ടി. നല്ല ഉന്മേഷവും, ഊര്‍ജ്ജവും അനുഭവപ്പെടുനുണ്ട്. ഇത്രയും ഞാന്‍ അറിഞ്ഞു സംഭവിക്കുന്നത്. ഞാന്‍ അറിയാതെ എന്തൊക്കെ ഗുണഫലമായ മാറ്റങ്ങള്‍ ശരീരത്തിന്റെ ആന്തരികഭാഗങ്ങളില്‍ സംഭവിക്കുന്നു എന്ന് അറിയില്ല. അന്യന്യസാധാരണമായ കൈപ്പേറിയ ഈ ജ്യൂസ് എല്ലാവര്‍ക്കും കഴിക്കാന്‍ സാധിച്ചെക്കില്ല, പക്ഷെ കഴിക്കാന്‍ തയ്യാറായാല്‍ ഗുണം ഞാന്‍ ഉറപ്പ്തരുന്നു.
****
ആരിവേപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് മറ്റു മരുന്നുകള്‍ ഏല്‍ക്കില്ല (ആവശ്യമില്ല) എന്നും പറഞ്ഞു കേള്‍ക്കുന്നു. സത്യാവസ്ഥ അറിയില്ല.
ആരിവേപ്പ് അടങ്ങുന്ന ഈ മിശ്രിതം കുട്ടികള്‍ക്ക് കൊടുക്കാമോ എന്ന കാര്യത്തെ പറ്റിയും കൊടുക്കാമെങ്കില്‍ ഏതളവില്‍ എന്നത് സംബന്ധിച്ചും നിര്‍ബന്ധമായും വിദഗ്ദോപദേശം തേടണം.
പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക..
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
please subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :

Post a Comment