Tuesday, 27 September 2016

12 മാസംനീണ്ട കാത്തിരുന്നു , യജമാനന്‍ വന്നില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
Loung waited at the side of the road for her owners for a year. Image Credit : Facebook
Loung waited at the side of the road for her owners for a year. Image Credit : Facebook

യജമാനൻ എത്തിയില്ല ; 12 മാസംനീണ്ട കാത്തിരിപ്പിനു ശേഷം അവൾ വിടവാങ്ങി

തായ്‌ലന്റിലെ സുഖുംവിത് റോഡിനു സമീപം ആ നായ കാത്തിരിപ്പു തുടങ്ങിയിട്ടു വർഷം ഒന്നു കഴിഞ്ഞിരുന്നു. തന്റെ യജമാനനെയാണ് 12 മാസമായി നായ വഴിയരികിൽ കാത്തിരുന്നത്. ഒടുവിൽ കാത്തിരിപ്പിനു വിരാമമിട്ട് ലൗങ് യാത്രയായി. കഴിഞ്ഞ ദിവസമാണ് കാർ ഇടിച്ചു തെറിപ്പിച്ച നിലയിൽ ജീവനറ്റ നായയെ കണ്ടെത്തിയത്.
Loung waited at the side of the road for her owners for a year Image Credit : Facebook
സമൂഹമാധ്യമങ്ങളിൽ മുൻപ് നായയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പ്രദേശവാസികൾ പോസ്റ്റു ചെയ്തതോ‌െ‌ട നായ പ്രശസ്തയായിരുന്നു . ഉടമയുമൊത്തുള്ള കാർ യാത്രയ്ക്കിടയില്‍ അബദ്ധത്തിൽ വീണു പോയതായിരുന്നു ഈ നായ. അന്നു മുതൽ ഉടമ തിരികയെത്തി തന്നെ കൊണ്ടുപോകും എന്ന പ്രതീക്ഷയിൽ കഴിയുകയായിരുന്നു.എന്നാൽ ആ കാത്തിരിപ്പ് വെറുതെയായി. ലൗങിനെ തേടി ആരും എത്തിയില്ല.
Locals stop off to feed the dog. Image Credit : Facebook
സമീപവാസികൾ നൽകുന്ന ഭക്ഷണമായിരുന്നു ആശ്രയം. പ്രദേശവാസികൾ പലരും കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും അവരോടൊപ്പം പോകാൻ ലൗങ് തയാറായില്ല. തന്റെ യജമാനൻ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ റോഡരികിൽ കഴിയുകയായിരുന്നു. നായയുടെ ഉടമയെ കണ്ടെത്താനായി ഫെയ്സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവിൽ ഉടമകളില്ലാത്ത ലോകത്തേക്ക് ലൗങ് തനിയെ യാത്രയായി.

No comments :

Post a Comment