Thursday, 22 September 2016

കേരളത്തിനു നിലനില്‍ക്കാന്‍ അദാനി ഗ്രുപ്പിന്റെ വൈദ്യതി വേണം

ഉണ്ണി കൊടുങ്ങല്ലൂര്‍

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് തമിഴ്നാട്ടിൽ


ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് തമിഴ്നാട്ടിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ രാമനാഥപുരം ജില്ലയിലുള്ള കാമുദിയിലാണ് 648 മെഗാവാട്ടിന്റെ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് തയ്യാറാക്കിയ പ്ലാന്റ് മുഖ്യമന്ത്രി ജയലളിതയാണ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്. ഒരു വിതരണ ശൃംഗല വഴി ഇത് സബ് സ്‌റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

അയ്യായിരം ഏക്കറിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നാണ് കമ്പനി ഉപകരണങ്ങളും യന്ത്രസാമഗ്രഹികളും എത്തിച്ചത്. എട്ടു മാസം കൊണ്ട് 8,500 പേർ ചേർന്നാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂ‌ർത്തീകരിച്ചത്.

''തമിഴ്നാടിനും മുഴുവൻ രാജ്യത്തിനും ചരിത്രപ്രധാനമായ ചടങ്ങാണിത്. രാജ്യത്തിനായി ഈ പ്ലാന്റ് സമർപ്പിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ലോകത്തിലെ മുന്നിട്ടു നിൽക്കുന്ന ഹരിതോർജ്ജ ഉത്‌പാദകരാകാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിലേക്ക് ഒരു വഴിത്തിരിവാണിത്.''- അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.

പിണറായി സർക്കാരിനെ തേടി ആദ്യ അഗ്നിപരീക്ഷ എത്തുന്നു; സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്; മഴയിൽ 40% കുറവ്; ജലസംഭരണികളിൽ വെള്ളം പകുതിമാത്രം; തുലാവർഷം കനിഞ്ഞില്ലെങ്കിൽ കേരളം ഇരുട്ടിലാകും; പരിഹാര നടപടികൾക്കായി ഉന്നതതലയോഗം നാളെ

ഇടുക്കി: മഴയുടെ കുറവ് ഇക്കൊല്ലം മുൻവർഷത്തേക്കാൾ ശക്തമായ ഊർജപ്രതിസന്ധിക്കിടയാക്കും. സംസ്ഥാനത്തെ വെദ്യുതോൽപാദനത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ലോഡ് ഷെഡിങ് അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ വരുംദിനങ്ങളിൽ കേരളം രൂക്ഷമായ വൈദ്യുതി ക്ഷാമത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വൈദ്യുതി പ്രതിസന്ധി നേരിടാൻ 23ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് യോഗം.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ മഴയുടെ അളവിൽ നാൽപത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൈദ്യുതോൽപാദനം വർധിപ്പിക്കാൻ കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇതേസമയം ഉപഭോഗം അനുദിനം വർധിക്കുകയുമാണ്. ഇടവപ്പാതി കേരളത്തിന് ശുഭസൂചനയല്ല നൽകുന്നത്. ജൂൺ ഒന്നു മുതൽ ഇതുവരെ മഴയിൽ 32 ശതമാനം കുറവുണ്ട്. പ്രതീക്ഷിത മഴയുടെ അളവ് 1896 മില്ലിമീറ്റർ ആണ്. എന്നാൽ ഇതുവരെ പെയ്തിറങ്ങിയത് 1290.8 എം. എം മാത്രമാണ്. മഴ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.
മഴയുടെ അളവിൽ 59 ശതമാനം ഇവിടെ കുറവാണ് ലഭിച്ചത്. തൃശൂർ ജില്ലയിൽ 42 ശതമാനം കുറവാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നാടായ ഇടുക്കിയിൽ ഇതുവരെ പ്രതീക്ഷിച്ച മഴയിൽ 29 ശതമാനം കുറവുണ്ട്. ഇടവപ്പാതിയിൽ ഇതുവരെ 1477 മില്ലിലിറ്റർ മഴയാണ് ഇടുക്കിയിൽ കിട്ടിയത്. 2099 എം. എം കിട്ടേണ്ട സ്ഥാനത്താണിത്. തിരുവനന്തപുരത്ത് 26-ഉം എറണാകുളത്ത് 19-ഉം ശതമാനം കുറവാണ്.
കഴിഞ്ഞ മഴക്കാലവും കേരളത്തിന് പ്രതിസന്ധിയുടേതായിരുന്നു. ഇടവപ്പാതിയിൽ 20 ശതമാനം മഴയിൽ കുറവുണ്ടായത് കനത്ത ആഘാതമായിരുന്നു. എന്നാൽ തുലമഴ 27 ശതമാനം അധികം കിട്ടിയത് ആശ്വാസമായി. നാമമാത്രമാണെങ്കിലും വിന്റർ റെയിൻഫാൾ - പ്രീ മൺസൂൺ കണക്കുകളും ശുഭോദർക്കമല്ല. മഴയിൽ 20 ശതമാനത്തോളം കുറവുണ്ടായി. ജലസംഭരണികളിൽ വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സംഭരണശേഷിയുടെ 54 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. പ്രധാന പദ്ധതിയായ ഇടുക്കിയിലെ അണക്കെട്ടിൽ 2351 അടിയാണ് ജലനിരപ്പ്.
സംഭരണശേഷിയുടെ 47 ശതമാനമാണിത്. 2225 മിലൺ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളമേ ഇപ്പോൾ സംഭരണികളിലുള്ളൂ. സംസ്ഥാനത്തെ വൈദ്യുതോപഭോഗത്തിനാവശ്യമായതിന്റെ മൂന്നിൽ രണ്ട് ഭാഗവും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുകയാണ്. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗം 65.16 മില്യൺ യൂണിറ്റാണ്. സംസ്ഥാനത്തിന്റെ ഉൽപാദനമാകട്ടെ, 20.9 മില്യൺ യൂണിറ്റും. 44.3 മില്യൺ യൂണിറ്റ് പുറത്തുനിന്നു വാങ്ങി. നിലവിലെ ഉൽപാദന നിരക്ക് തുടർന്നാൽപോലും മൂന്നു മാസത്തിനുള്ളിൽ മുഴുവൻ വൈദ്യുതിയും പുറത്തുനിന്നു വാങ്ങേണ്ടി വരുമെന്ന സ്ഥിതിയാണ്. അതിന് മാറ്റമുണ്ടാകണമെങ്കിൽ തുലാവർഷം കനിയണം.
1500 കോടി മുതൽ 2200 കോടി വരെ യൂണിറ്റാണ് കേരളത്തിന് ഓരോ വർഷഷവും സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. വിവിധ പദ്ധതികളിൽനിന്നുള്ള ഉൽപാദനം 600 - 700 കോടി യൂണിറ്റ് മാത്രമാണ്. സോളാർ, വിൻഡ് പദ്ധതികളിൽനിന്നും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽനിന്നാണ് കേരളം വൈദ്യുതി വാങ്ങുന്നത്. തമിഴ്‌നാട്ടിലെ നെയ്‌വേലിയിൽനിന്നുണ്ടെങ്കിലും നേരിയ അളവിലാണ്. 3.90 രൂപയ്ക്കാണ് കേരളം വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്.
കൂടുതൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാൽ വൈദ്യുതി നിരക്ക് കൂട്ടാൻ നിർബന്ധിതമാകും. കഴിഞ്ഞ വർഷത്തേതുപോലെ തുലാവർഷം ഇക്കുറിയും കനത്തുപെയ്യുമെന്ന പ്രതീക്ഷയാണ് വൈദ്യുതി വകുപ്പിനുള്ളത്. ഇന്ന് ഉൾപ്പെടെ ഏതാനും ദിവസങ്ങളിൽ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പലയിടത്തും മഴ മടിച്ചു നിൽക്കുകയാണ്. ജലസംഭരണികളിലെ ജലം പൂർണതോതിൽ വൈദ്യുതോൽപാദനത്തിന് ഉപയോഗിക്കാനാകില്ല.
അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പ്രതിസന്ധി മുന്നിൽക്കണ്ട് നടപടി സ്വീകരിക്കേണ്ട അടിയന്തിര സാഹചര്യമാണ് സർക്കാരിന് മുന്നിലുള്ളത്. ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നു വകുപ്പു മന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് പുനഃപരിശോധിക്കേണ്ട അവസ്ഥയാണിപ്പോൾ. 23 ന് നടക്കുന്ന ഉന്നതതലയോഗം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും.

No comments :

Post a Comment