ഉണ്ണി കൊടുങ്ങല്ലൂര്‍

അന്നു മ്യാൻമറിൽ ചെയ്ത പോലെ; പിന്തുടർന്നു പ്രഹരം
മണിപ്പുരിൽ 18 സൈനികരെ ഒളിയാക്രമണത്തിൽ വധിച്ചതിനു പകരംചോദിച്ചാണ് ഇന്ത്യൻ സൈന്യം മ്യാൻമറിൽ കടന്നു ഭീകരരെ വധിച്ചത്. മ്യാൻമർ സേനയുടെ സഹകരണത്തോടെ അതീവ രഹസ്യമായി നടത്തിയ സൈനികനീക്കത്തിൽ 15 ഭീകരരാണു കൊല്ലപ്പെട്ടത്. ഹോട്ട് പഴ്‌സ്യൂട്ട് അഥവാ, പിന്തുടർന്നു പ്രഹരിക്കുക എന്ന നയം ആദ്യമായി ഇന്ത്യൻ സൈന്യം നടപ്പാക്കിയതു മ്യാൻമറിലാണ്. സാധാരണ സൈനിക ബറ്റാലിയനുകളെ അയച്ചു ശത്രുപാളയത്തിലേക്കു നേരിട്ടുകയറി പ്രഹരിക്കുന്നതിനു പകരം, ചെറിയ യൂണിറ്റുകളായി ഒളിച്ചുകയറിയായിരുന്നു കമാൻഡോ ഓപ്പറേഷൻ.
മണിപ്പുർ സംഭവത്തിന്റെ സൂത്രധാരന്മാരായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ്‍സിഎൻ), മണിപ്പുരിലെ കങ്‍ലേയി യപൂൾ കന്നലപ് (കെവൈകെഎൽ) എന്നീ ഭീകരസംഘടനകളിലെ അംഗങ്ങളെയാണ് ഇന്ത്യൻസേന വധിച്ചത്.മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മണിപ്പുർ, നാഗാലാൻഡ് മേഖലകളിൽ ആ രാജ്യത്തിനുള്ളിൽ കടന്നാണ് ഇന്ത്യൻസേന ഭീകരരുടെ താവളം ആക്രമിച്ചത്. 2015 ജൂൺ മൂന്നിനു ഭീകരർ നടത്തിയ ഒളിയാക്രമണത്തിലാണു മണിപ്പുർ ദോഗ്ര റജിമെന്റിലെ 18 സൈനികർ കൊല്ലപ്പെട്ടത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment