Friday, 30 September 2016

വിശക്കുന്ന വയറുകൾ ഇല്ലാത്ത വൈക്കം

ഉണ്ണി കൊടുങ്ങല്ലൂര്‍

വിശക്കുന്ന വയറുകൾ ഇല്ലാത്ത വൈ

ക്കം

‘നിങ്ങൾ ഇന്ന് ഒരുനേരമെങ്കിലും ഭക്ഷണം കഴിച്ചോ, ഇല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ടു പോകൂ’– ഇതെ‌ാരു സ്നേഹപൂർവമായ ക്ഷണമാണ്. വൈക്കം നഗരത്തിൽ താലൂക്കാശുപത്രി റോഡിൽ സഞ്ചരിക്കുമ്പോൾ വഴിയോരത്തു കാണുന്ന ബോർഡിലാണ് ഭക്ഷണം കഴിക്കാനുള്ള ക്ഷണം എഴുതിയിരിക്കുന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഒരുനേരം എങ്കിലും ഭക്ഷണം കഴിക്കാത്തവർക്കു ഭക്ഷണം നൽകുന്ന പരിപാടി ജൂലൈ ഒന്നുമുതൽ നടപ്പാക്കിയത്.ഭക്ഷണം കഴിക്കാത്തവർ എത്തിയാൽ അവർക്കു റോട്ടറി ക്ലബ് കൂപ്പ‌ൺ നൽകി സമീപത്തെ ഭക്ഷണശാലയിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്.
ദിവസം അഞ്ചാറുപേർ ഭക്ഷണം കഴിക്കാനായി സമീപിക്കാറുണ്ടെന്നു റോട്ടറി ഭാരവാഹികൾ പറഞ്ഞു.അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ മണ്ണിൽ പട്ടിണിക്കാരുണ്ടാൻ പാടില്ലെന്നാണു വയ്പ്. വൈക്കത്ത് എത്തുന്ന ആർക്കും ഭക്ഷണത്തിനു കുറവുണ്ടാകാറില്ല. വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രാതലും അന്നദാനവും രാത്രി ഭക്ഷണവും ഉണ്ട്. വൈക്കം താലൂക്കാശുപത്രിയിൽ സന്നദ്ധ സംഘടനകളുടെയും വൈക്കം ഫെ‌ാറോന പള്ളിയുടെയും നേതൃത്വത്തിലും മുടങ്ങാതെ ഉച്ചഭക്ഷണം നൽകുന്നുണ്ട്.

No comments :

Post a Comment