ഉണ്ണി കൊടുങ്ങല്ലൂര്‍
ചുരുങ്ങിയ കാലയളവില്‍ തന്നെ രാജ്യത്തെ ചെറുകാര്‍ വിപണിയില്‍ മുന്‍പന്തിയിലെത്തിയ ഡാറ്റ്‌സണ്‍ 'റെഡി ഗോ' മോഡലിന് പുതിയ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുന്നു. ഈ മാസം 29-ന് പുതിയ മോഡല്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
റിയോ ഒളിമ്പിക്‌സില്‍ വനിത ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ സാക്ഷി മാലിക്കാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ പുറത്തിറക്കുക. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി ബ്ലാക്കിഷ് ബമ്പറും, ബോണറ്റിലും ഇരു വശങ്ങളിലും നല്‍കിയിട്ടുള്ള ബ്ലാക്ക് ലൈനുകളും, ബ്ലാക്ക് വീല്‍ കവറും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. ചുവപ്പ് നിറത്തിനൊപ്പം കറുപ്പ് ലൈനുകള്‍ വാഹനത്തിന് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നതാണ്.
ഇന്റീരിയര്‍ ലുക്കിലുള്ള മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും സ്‌പോര്‍ട്ടി എക്‌സ്റ്റീരിയറിന് യോജിക്കുന്ന അകത്തളമായിരിക്കും സ്‌പെഷ്യന്‍ പതിപ്പില്‍ നല്‍കുക. റെഡി ഗോയുടെ അതെ കരുത്തിലാണ് സ്‌പെഷ്യല്‍ എഡിഷനും എത്തുന്നത്, 799 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും നല്‍കും.
മൂന്നു മാസം മുമ്പ് വിപണിയിലെത്തിയ റെഡി ഗോയുടെ 10,070 യൂണിറ്റുകളാണ് രാജ്യത്ത് ഇതുവരെ വിറ്റഴിച്ചത്. വരാനിരിക്കുന്ന ദീപാവലി-ദസറ ഫെസ്റ്റീവ് സീസണില്‍ റെഡി ഗോ ലിമിറ്റഡ് എഡിഷനിലൂടെ കൂടുതല്‍ വിപണി പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഡാറ്റ്‌സണ്‍ ഇന്ത്യ.

ഡാറ്റ്‌സണ്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ ഉടനെത്തും
റിയോ ഒളിമ്പിക്‌സില്‍ വനിത ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ സാക്ഷി മാലിക്കാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ പുറത്തിറക്കുക
Published: Sep 25, 2016, 06:58 PM IST
ചുരുങ്ങിയ കാലയളവില്‍ തന്നെ രാജ്യത്തെ ചെറുകാര്‍ വിപണിയില്‍ മുന്‍പന്തിയിലെത്തിയ ഡാറ്റ്‌സണ്‍ 'റെഡി ഗോ' മോഡലിന് പുതിയ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുന്നു. ഈ മാസം 29-ന് പുതിയ മോഡല്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
റിയോ ഒളിമ്പിക്‌സില്‍ വനിത ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ സാക്ഷി മാലിക്കാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ പുറത്തിറക്കുക. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി ബ്ലാക്കിഷ് ബമ്പറും, ബോണറ്റിലും ഇരു വശങ്ങളിലും നല്‍കിയിട്ടുള്ള ബ്ലാക്ക് ലൈനുകളും, ബ്ലാക്ക് വീല്‍ കവറും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. ചുവപ്പ് നിറത്തിനൊപ്പം കറുപ്പ് ലൈനുകള്‍ വാഹനത്തിന് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നതാണ്.
ഇന്റീരിയര്‍ ലുക്കിലുള്ള മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും സ്‌പോര്‍ട്ടി എക്‌സ്റ്റീരിയറിന് യോജിക്കുന്ന അകത്തളമായിരിക്കും സ്‌പെഷ്യന്‍ പതിപ്പില്‍ നല്‍കുക. റെഡി ഗോയുടെ അതെ കരുത്തിലാണ് സ്‌പെഷ്യല്‍ എഡിഷനും എത്തുന്നത്, 799 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും നല്‍കും.
മൂന്നു മാസം മുമ്പ് വിപണിയിലെത്തിയ റെഡി ഗോയുടെ 10,070 യൂണിറ്റുകളാണ് രാജ്യത്ത് ഇതുവരെ വിറ്റഴിച്ചത്. വരാനിരിക്കുന്ന ദീപാവലി-ദസറ ഫെസ്റ്റീവ് സീസണില്‍ റെഡി ഗോ ലിമിറ്റഡ് എഡിഷനിലൂടെ കൂടുതല്‍ വിപണി പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഡാറ്റ്‌സണ്‍ ഇന്ത്യ.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment