ഉണ്ണി കൊടുങ്ങല്ലൂര്‍
ബെംഗളൂരു: ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ നടത്തിയ സൈനിക ദൗത്യത്തിന് മൂന്നാം കണ്ണായി പ്രവര്‍ത്തിച്ചത് ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് എന്ന ഉപഗ്രഹം. ഭീകര വിരുദ്ധ നടപടി നിരീക്ഷിക്കാന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചതിന് പുറമേയാണ് കാര്‍ട്ടോസാറ്റിന്റെ സേവനവും സൈന്യം ഉപയോഗപ്പെടുത്തിയത്. ഇതാദ്യമായാണ് സൈനികനടപടിക്കായി ഇന്ത്യ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്.
കാര്‍ട്ടോസാറ്റ് പരമ്പരയില്‍ അവസാനമായി ഇന്ത്യ വിക്ഷേപിച്ച 2സി ഉപഗ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൈന്യം ഉപയോഗിച്ചതായി ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തി. എന്നാല്‍ എന്തൊക്കെ ദൃശ്യങ്ങളാണ് സൈന്യത്തിനായി തങ്ങള്‍ നല്‍കിയതെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് വെളിപ്പെടുത്തിയിട്ടില്ല. മണിക്കൂറുകളോളം ഉപഗ്രഹത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൈന്യത്തിന് ലഭ്യമാക്കി എന്നും അദ്ദേഹം പറഞ്ഞു. യുദ്ധരംഗങ്ങളില്‍ ഇന്ത്യയുടെ ആകാശത്തെ കണ്ണ് എന്ന് വേണമെങ്കില്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങളെ വിശേഷിപ്പിക്കാം.
അതിര്‍ത്തി മേഖലകള്‍ നിരീക്ഷിക്കുക മാത്രമല്ല ആക്രമണ ലക്ഷ്യങ്ങളെ നിരന്തരം നിരീക്ഷിക്കാനും അവയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഇന്ത്യയിലെ വിദൂര നിയന്ത്രിത കേന്ദ്രത്തിലേക്ക് അയയ്ക്കുകയാണ് കാര്‍ട്ടോസാറ്റ് ചെയ്യുന്നത്. 0.65 മീറ്റര്‍ റെസലൂഷ്യനുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതാണ് കാര്‍ട്ടോസാറ്റ്. വ്യക്തമായി പറഞ്ഞാല്‍ നിങ്ങളെ മാത്രമല്ല നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പോലും ആകാശത്തുനിന്ന് നിരീക്ഷിക്കാനും വ്യക്തമായ ചിത്രങ്ങളെടുക്കാനും കാര്‍ട്ടോസാറ്റിനു കഴിയും.
നിര്‍ദ്ദേശിക്കുന്ന സ്ഥലത്തിന്റെ വ്യത്യസ്ഥ രീതിയിലുള്ള ചിത്രങ്ങള്‍ സൈന്യം ആവശ്യപ്പെട്ടാല്‍ ഐ.എസ്.ആര്‍.ഒ നല്‍കാറുണ്ട്. ഇക്കാര്യത്തില്‍ പ്രതിരോധവകുപ്പുമായി പ്രത്യേക സഹകരണ സംവിധാനവും രണ്ട് വിഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2005 ലാണ് ഇന്ത്യ ആദ്യത്തെ കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. എന്നാല്‍ 2007ലെ കാര്‍ട്ടോസാറ്റ് 2 എ ആണ് ആദ്യമായി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുതുടങ്ങിയത്. ഈ വര്‍ഷം ജൂണില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 സി യാണ് കൂടുതല്‍ വ്യക്തമായും കൃത്യതയാര്‍ന്നതുമായ ദൃശ്യങ്ങള്‍ നല്‍കുന്നത്.
ഇക്കാര്യത്തില്‍ അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാള്‍ മികച്ചതാണ് കാര്‍ട്ടോസാറ്റ് 2 സി. ഇന്ത്യയുടെ ഈ ചാര ഉപഗ്രഹത്തിന് ആകാശം മേഘാവൃതമായിരുന്നാല്‍ പോലും നിര്‍ദ്ദേശിക്കുന്ന സ്ഥലത്തിന്റെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ സംവിധാനങ്ങളുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചാരക്കണ്ണുകള്‍ തുറന്നുപിടിച്ച് ശത്രുവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് കാര്‍ട്ടോസാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് തങ്ങളുടെ ചാര ഉപഗ്രഹമാണെന്ന ഇന്ത്യ എവിടെയും സമ്മതിച്ചിട്ടില്ല.
നിങ്ങളെ മാത്രമല്ല നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പോലും ആകാശത്തുനിന്ന് നിരീക്ഷിക്കാനും വ്യക്തമായ ചിത്രങ്ങളെടുക്കാനും കാര്‍ട്ടോസാറ്റിനു കഴിയും.
Published: Sep 30, 2016, 11:55 AM IST
ബെംഗളൂരു: ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ നടത്തിയ സൈനിക ദൗത്യത്തിന് മൂന്നാം കണ്ണായി പ്രവര്‍ത്തിച്ചത് ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് എന്ന ഉപഗ്രഹം. ഭീകര വിരുദ്ധ നടപടി നിരീക്ഷിക്കാന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചതിന് പുറമേയാണ് കാര്‍ട്ടോസാറ്റിന്റെ സേവനവും സൈന്യം ഉപയോഗപ്പെടുത്തിയത്. ഇതാദ്യമായാണ് സൈനികനടപടിക്കായി ഇന്ത്യ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്.
കാര്‍ട്ടോസാറ്റ് പരമ്പരയില്‍ അവസാനമായി ഇന്ത്യ വിക്ഷേപിച്ച 2സി ഉപഗ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൈന്യം ഉപയോഗിച്ചതായി ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തി. എന്നാല്‍ എന്തൊക്കെ ദൃശ്യങ്ങളാണ് സൈന്യത്തിനായി തങ്ങള്‍ നല്‍കിയതെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് വെളിപ്പെടുത്തിയിട്ടില്ല. മണിക്കൂറുകളോളം ഉപഗ്രഹത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൈന്യത്തിന് ലഭ്യമാക്കി എന്നും അദ്ദേഹം പറഞ്ഞു. യുദ്ധരംഗങ്ങളില്‍ ഇന്ത്യയുടെ ആകാശത്തെ കണ്ണ് എന്ന് വേണമെങ്കില്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങളെ വിശേഷിപ്പിക്കാം.
അതിര്‍ത്തി മേഖലകള്‍ നിരീക്ഷിക്കുക മാത്രമല്ല ആക്രമണ ലക്ഷ്യങ്ങളെ നിരന്തരം നിരീക്ഷിക്കാനും അവയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഇന്ത്യയിലെ വിദൂര നിയന്ത്രിത കേന്ദ്രത്തിലേക്ക് അയയ്ക്കുകയാണ് കാര്‍ട്ടോസാറ്റ് ചെയ്യുന്നത്. 0.65 മീറ്റര്‍ റെസലൂഷ്യനുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതാണ് കാര്‍ട്ടോസാറ്റ്. വ്യക്തമായി പറഞ്ഞാല്‍ നിങ്ങളെ മാത്രമല്ല നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പോലും ആകാശത്തുനിന്ന് നിരീക്ഷിക്കാനും വ്യക്തമായ ചിത്രങ്ങളെടുക്കാനും കാര്‍ട്ടോസാറ്റിനു കഴിയും.

ഇക്കാര്യത്തില്‍ അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാള്‍ മികച്ചതാണ് കാര്‍ട്ടോസാറ്റ് 2 സി. ഇന്ത്യയുടെ ഈ ചാര ഉപഗ്രഹത്തിന് ആകാശം മേഘാവൃതമായിരുന്നാല്‍ പോലും നിര്‍ദ്ദേശിക്കുന്ന സ്ഥലത്തിന്റെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ സംവിധാനങ്ങളുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചാരക്കണ്ണുകള്‍ തുറന്നുപിടിച്ച് ശത്രുവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് കാര്‍ട്ടോസാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് തങ്ങളുടെ ചാര ഉപഗ്രഹമാണെന്ന ഇന്ത്യ എവിടെയും സമ്മതിച്ചിട്ടില്ല.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment