Thursday, 22 September 2016

പൂവന്‍കോഴിക്ക് വില 22,500 രൂപ

ഉണ്ണി കൊടുങ്ങല്ലൂര്‍
കാക്കൂർ  എവർഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മത്സര ലേലം     
കാക്കൂർ  എവർഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മത്സര ലേലം     

ഓണലേലം പൊടിപൊടിച്ചു; ഒരു പൂവന്‍കോഴിക്ക് വില 22,500 രൂപ


അന്‍പത് രൂപയിലാണ് ലേലം തുടങ്ങിയത്. പിന്നീട് നടന്ന ഓരോ ഘട്ടത്തിലുമുള്ള ലേലംവിളിയില്‍ നല്‍കേണ്ട തുകയുടെ വലിപ്പം ഉയര്‍ന്നു
Published: Sep 22, 2016, 01:00 AM IST

കൂത്താട്ടുകുളം: ഓണാഘോഷത്തിനിടയിലെ മത്സര ലേലം വിളിയില്‍ ഒരു പൂവന്‍കോഴിക്ക് ലഭിച്ചത് 22,500 രൂപ. കാക്കൂര്‍ എവര്‍ഷൈന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മത്സര ലേലംവിളിയിലാണ് പൂവന്‍കോഴിയുടെ വില 22,500 ല്‍ എത്തിയത്.

അന്‍പത് രൂപയിലാണ് ലേലം തുടങ്ങിയത്. പിന്നീട് നടന്ന ഓരോ ഘട്ടത്തിലുമുള്ള ലേലംവിളിയില്‍ നല്‍കേണ്ട തുകയുടെ വലിപ്പം ഉയര്‍ന്നു. ലേലത്തിനൊടുവില്‍ കാക്കൂരിലെ ഫര്‍ണിച്ചര്‍ കടയുടമ ബാലകൃഷ്ണന്റെ മകന്‍ വീഡിയോഗ്രാഫറായ സനൂപ് ബാലകൃഷ്ണന്‍ കോഴിയെ സ്വന്തമാക്കി. അവസാനം 22,500 ലെത്തി ലേലം ഉറപ്പിക്കുകയായിരുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി ക്ലബ്ബുകളുടെ ധനശേഖരണാര്‍ത്ഥം ഇത്തരം ലേലം സാധാരണമാണ്. അടിസ്ഥാന വിലയില്‍ എത്ര കൂട്ടി വിളിക്കുന്നുവോ അത് ലേലം ചെയ്യുന്നയാളെ ഏല്‍പ്പിക്കണം. അതില്‍ കൂട്ടി ആര്‍ക്കും വിളിക്കാം. പക്ഷേ കൂട്ടിവിളിച്ച തുക ലേലക്കാരനെ ഏല്‍പ്പിക്കണം. നിശ്ചിത തുക കഴിയുമ്പോള്‍ ഇത്ര തുക നല്‍കുന്നവര്‍ക്കേ വീണ്ടും ലേലം വിളിക്കാനാകൂ.

No comments :

Post a Comment