ഉണ്ണി കൊടുങ്ങല്ലൂര്‍
ക്ലാസിൽ പോയതിനു കുസാറ്റിലെ വിദ്യാർത്ഥിക്കു ക്രൂരമർദനം; പരാതിപ്പെട്ടപ്പോൾ കൊല്ലുമെന്നു ഭീഷണിയും; എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു
കോഴിക്കോട്/കൊച്ചി: എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിൽ പങ്കെടുക്കാതെ ക്ലാസിൽ കയറിയ വിദ്യാർത്ഥി റാഗിങ്ങിനെ ഭയന്ന് ആത്മഹത്യക്കു ശ്രമിച്ചു. ഒന്നാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥി കോഴിക്കോട് കുറ്റ്യാടി ഊരത്ത് സ്വദേശി മുഹമ്മദ് ഷെറിനാണു സീനിയർ വിദ്യാർത്ഥികളുടെ ക്രൂരറാഗിങ്ങിനു വിധേയനായത്.
സംഭവത്തിൽ മനംനൊന്തു കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച വിദ്യാർത്ഥി എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പാണ് വിദ്യാർത്ഥിക്കു നേരെ സംഘടിതമായ ആക്രമണം നടന്നത്. എസ്എഫ്‌ഐ പ്രവർത്തകരായിരുന്നു ആക്രമണം നടത്തിയതെന്നു ഷെറിന്റെ സഹപാഠികൾ മറുനാടൻ മലയാളിയോടു പറഞ്ഞു. 30 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
തുടർന്നു കോളേജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നെങ്കിലും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനു പിന്നാലെ പരാതി നൽകിയ വിവരവും ചൂണ്ടിക്കാട്ടി ഇതേസംഘം ഷെറിനു നേരെ നിരന്തരം ആക്രമണം നടത്തുകയായിരുന്നു. ഒടുവിൽ ഇന്നും മർദനം തുടർന്നപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇതെത്തുടർന്നു കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരും ക്യാമ്പസിൽ കയറി അക്രമം നടത്തിയതായി ഷെറിന്റെ സഹപാഠികൾ പറഞ്ഞു. ഷെറിൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണു വിവരം.

www.marunadanmalayali.com © Copyright 2016. All rights reserved.
No comments :
Post a Comment