Friday, 30 September 2016

നിങ്ങൾക്ക് വിലയിരുത്താം

ഉണ്ണി കൊടുങ്ങല്ലൂര്‍
നിങ്ങൾക്ക് വിലയിരുത്താം ആനുകാലിക രാഷ്ട്രീയത്തെ പറ്റി#######
കഴിഞ്ഞ രാത്രിയിൽ മലപ്പുറത്തുകാരനായ എന്റെ സുഹൃത്ത് ദുബായിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞത്
“ഈ മോദി എന്നെയും B.J.Pക്കാരനാക്കുമെന്നാ തോന്നുന്നതു്”
ഈ തോന്നിപ്പിക്കലല്ലേ ഒരു നേതാവിന് വേണ്ട അടിസ്ഥാന ഗുണം…?
ഇന്ത്യയിലെ 133 കോടി(1,329,787,900) ജനങ്ങളുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ നമ്മൾ പ്രത്യേകിച്ച് മലയാളികൾ ആവശ്യത്തിലേറെ പരിഹസ്സിക്കുന്നു, പടിപ്പില്ലാത്തവൻ, ചായക്കടക്കാരൻ, കല്യാണം കഴിക്കാത്തവൻ, തള്ളൽ വിദദ്ധൻ, വർഗ്ഗീയ വാദി, എന്നിങ്ങനെ പുറത്തുപറയാൻ കൊള്ളാവുന്നതും അല്ലാത്തതുമായ പദപ്രയോഗങ്ങൾ… പക്ഷേ എല്ലാം തികഞ്ഞ മുൻകാല പ്രധാനമന്ത്രിമാർ ഭരിച്ചിരുന്നപ്പോൾ ഉള്ളതിനേക്കാളും എത്രയോ മികച്ചബന്ധമാണ് ഇന്നു് ലോകരാജ്യങ്ങൾക്ക് ഇന്ത്യയോടുള്ളത്. അതിനുകാരണക്കാരൻ എന്തായാലും ഈ ചായക്കടക്കാരൻതന്നെ എന്നതിൽ തർക്കമില്ല . ..
നമ്മൾ അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനുംചില വിദേശയാത്രകളെകുറിച്ചുമാത്രം പരിശോധിച്ചാൽ മതി ഒരു പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി എന്തുമാത്രം പ്രവർത്തിക്കുന്നു എന്നറിയാൻ. ജൂൺ നാലിനുപുറപ്പെട്ട അദ്ദേഹം നേരേ കാബൂളിലേക്ക്. അവിടെ ഇന്ത്യ പണികഴിപ്പിച്ച സൽമാ ഡാമിന്റെ ഉത്ഘാടനം. ചടങ്ങിനുശേഷം അന്നുതന്നെ നേരേ ഖത്തറിലെ ദോഹയിലേക്ക്. ഇതിനുശേഷം അന്നുവൈകിട്ട് തന്നെ ദോഹയിൽനിന്നു സ്വിറ്റ്സർലന്റിലേക്ക്. പാതിരാത്രിയിൽ സ്വിറ്റ്സർലന്റിലെ ജനീവയിൽ ലാന്റ് ചെയ്യുന്നു. പിറ്റേന്നു രാവിലേ സ്വിസ് പ്രസിഡന്റ് ജൊആൻ ഷ്നൈഡറുമായി ഉഭയകക്ഷി ചർച്ചകൾ. ചർച്ചകൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വത്തിനു സ്വിറ്റ്സർലന്റ് പിന്തുണ പ്രഖ്യാപിക്കുന്നു. ചർചകൾക്കു ശേഷം അന്നുതന്നെ നേരേ അമേരിക്കയിലേക്ക്. വൈകുന്നേരം വാഷിങ്ങ്ടണിൽ ലാന്റ് ചെയ്യുന്നു. പ്രസിഡന്റ് ഒബാമയുമായുള്ള കൂടിക്കാഴ്ച, അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ എട്ട് സ്റ്റാൻറിംഗ് ഒവേഷനുകൾ ലഭിച്ച മാസ്മരിക പ്രസംഗം. അവിടെനിന്നു് ജൂൺ ഒൻപതിനു രാവിലെ മെക്സിക്കോയിലേക്ക്. സന്ദർശ്ശനത്തിനിടെ അദ്ദേഹം ഇന്ത്യടെ എൻ.എസ്.ജി അംഗത്വത്തിനു മെക്സിക്കോയുടെ പിന്തുണ ഉറപ്പിച്ചു. ചർച്ചകൾക്കുശേഷം മെക്സിക്കൻ പ്രസിഡന്റ് താൻ സ്വയം ഡ്രൈവ് ചെയ്ത കാറിൽ മോദിയുമായി അത്താഴത്തിനു ഹോട്ടലിലേക്ക്. അത്താഴത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാനായി നേരേ വിമാനത്താവളത്തിലേക്ക്, ഉറക്കം വിമാനത്തിൽ.. പിറ്റേന്നു രാവിലെ ഡൽഹിയിൽ ഓഫീസിലേക്ക്.
ഈ യാത്രക്കിടയിൽ അദ്ദേഹം 33000 കിലോമീറ്റർ യാത്ര, 45 കൂടിക്കാഴ്ചകൾ, വിമാനത്തിൽ മാത്രം 44 മണിക്കൂർ.. എല്ലാം വെറും 5 ദിവസങ്ങൾക്കിടെ!! ഒരു പ്രവൃത്തിദിനം പോലും നഷ്ടമാകാതിരിക്കാൻ ഉറക്കം വിമാനയാത്രകളിൽ. അസാമാന്യമായ ഊർജം, അസാധാരണമായ ഇഛാശക്തി, സുചിന്തിതമായ വാക്കുകൾ, സുശക്തമായ തീരുമാനങ്ങൾ അമാനുഷികം എന്നല്ലാതെ എന്താ പറയുക.
മുൻപൊക്കെ പ്രധാനമന്ത്രിമാർ വിദേശയാത്ര പോകുമ്പോൾ ഒരു വൻപടതന്നെ അനുഗമിക്കുമായിരുന്നു. മിക്കവാറും എല്ലാ മാധ്യമസ്ഥാപനങ്ങളുടെയും പ്രധിനിധികൾ, കൈയയച്ചുസഹായിക്കുന്ന വ്യവസായികൾ, തുടങ്ങി സ്തുതിപാടകർ വരെ ഉണ്ടാകും ജനങ്ങളുടെ നികുതിപ്പണത്തിൽ ധൂർത്ത് നടത്താൻ. ഇത്തരക്കാരെ ആദ്യമേ നിലയ്ക്കുനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇവരോക്കെയാണ് പ്രധാനമായും ശ്രീ.നരേന്ദ്രമോദിയെ വേട്ടയാടുന്നതിൽ പ്രമുഖസ്ഥാനത്തുള്ളത്.
പ്രധാനമന്ത്രി അമേരിക്കയിൽ പോയി എന്തോ വലിയ അപരാധം കാണിച്ചപോലെയാണ് മലയാള മാധ്യമങ്ങളും എതിരാളികളും. പ്രശ്നം അദ്ദേഹം ഒരു ടെലിപ്രോമ്പ്ടർ ഉപയോഗിച്ചു. ഇതാണ് വലിയകാര്യം വിവരസാങ്കേതിക വിപ്ലവത്തിൽ ഇതൊക്കെ വെറും നിസ്സാരം. അമേരിക്കയിൽ ജനിച്ച് അമേരിക്കക്കാരനായി വളർന്നു് അമേരിക്കൻഇഗ്ലീഷ് മാതൃഭാഷയായ അമേരിക്കയുടെപ്രസിഡന്റ് ഇഗ്ലീഷ് അറിയാത്തതുകൊണ്ടാണോ അല്ലെങ്കിൽ പ്രസംഗിക്കാൻ അറിയാത്തതുകൊണ്ടാണോ ടെലിപ്രോമ്പ്ടർ ഉപയോഗിക്കുന്നത്…..?
ഇത്രയും തിരക്കുകൾക്കിടയിൽ എല്ലാവരുടെയും ഷെഡ്യൂൾ തിട്ടപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ ബിസിനസും കരാറും ഉൾപ്പടെ സാമ്പത്തികവും നയതന്ത്രപരമായും നൂറു കണക്കിനു പോയിന്റുകൾ രണ്ട് രാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്യുവാൻ കിട്ടുന്നവേളയാണ് ഇത്തരം വിസിറ്റുകൾ അതും അളന്ന് തിട്ടപ്പെടുത്തിയ സമയത്ത്.
അതിനിടയിൽ ഒരു കാര്യമെങ്കിലും വിട്ടുപോയാൽ ഒരു രാജ്യത്തെ തന്നെ ബാധിച്ചേക്കാവുന്ന കാര്യമായേക്കാം. കാരണം 133 കോടി കോടി ജാനങ്ങളുടെനാവായിരിക്കണം ആ നേതാവ്.
ഇത്തരം തന്ത്രപ്രധാനമായ പ്രസംഗങ്ങളിൽ ഓർമ്മയിൽ നിന്ന്മാത്രം പ്രസംഗിക്കുക എന്നത് മണ്ടൻ ലോജിക്ക് ആണ്.
നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങൾ ഇത്രയും തവണ വീണ്ടും വീണ്ടും സന്ദർശിക്കുന്നത് എന്തിനെന്നു് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല അല്ലേ…..!!!
മലയാളിയെ സംബന്ധിച്ചിടത്തോളം സർക്കാർപണം ചിലവാക്കി നേതാക്കന്മാർ (വളരെ കുറച്ചുപേർ ഒഴികെ) വിദേശ സന്ദർശനം നടത്തുന്നത് ഒന്നുകിൽ കുടുംബവുമായി ടൂർ നടത്താൻ, അല്ലെങ്കിൽ സർക്കാർ ചിലവിൽ ചികിത്സ നടത്താൻ, അല്ലെങ്കിൽ വിദേശത്ത് പഠിക്കുന്ന മക്കളെ കാണാൻ, അതുമല്ലെങ്കിൽ കള്ളപ്പണം നിക്ഷേപിക്കാൻ, അല്ലെങ്കിൽ അവനവൻറെ ബിസിനസ്‌ ബന്ധങ്ങൾ വളർത്താനും രഹസ്യമായി ഫണ്ട്‌ സംഘടിപ്പിക്കാനും ഇതൊന്നു മല്ലെങ്കിൽ കള്ളുകുടിക്കാനും മറ്റുചില കാര്യങ്ങൾക്കുമായിരുന്നു.
ഇങ്ങനെയുള്ള വിദേശയാത്രകൾ കാലാകാലങ്ങളായി കണ്ടുപരിചയിച്ച മലയാളിക്ക് പ്രധാനമന്ത്രി ഇത്രമാത്രം വിദേശപര്യടനം നടത്തുന്നത് എന്തിനാണെന്നു് സ്വാഭാവികമായും സംശയം തോന്നാം .
സത്യം പറഞ്ഞാൽ ഇന്ത്യയിലെ ഒട്ടുമുക്കാൽ രാഷ്ട്രീയ നേതാക്കന്മാർക്കും മോദിയുടെ വിദേശ സന്ദർശനങ്ങൾ എന്തിനാണെന്ന് വല്ല്യ പിടിയില്ല.
നമ്മുടെ നാട്ടിലെ പത്രമാദ്ധ്യമങ്ങളും മോദിയുടെ വിദേശസന്ദർശനത്തിൻറെ ഗുണഫലങ്ങൾ ജനങ്ങളുടെ മുൻപിൽ എത്തിക്കാറില്ല. അത് രാഷ്ട്രീയമായി അദ്ദേഹം പ്രധിനിധാനം ചെയ്യുന്ന പാർട്ടിക്ക് മേൽക്കൈ കിട്ടുമെന്നതിനാലും, ഗവർമെന്റിൽനിന്നും കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോയെന്ന ഭീതിയും, മറ്റുള്ളരാഷ്ട്രീയക്കാരുടെ അപ്രീതി ഉണ്ടാകുമെന്നും ഭയന്നിട്ടാണ്. അഭിവന്യരായ ശ്രീ.കേസരി ബാലകൃഷ്ണപിള്ളയെ പോലെയോ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലെയോയുള്ള ചങ്കുറ്റമുള്ള പത്രപ്രവർത്തകർ നമുക്കില്ലാഞ്ഞിട്ടല്ല. അവരൊക്കെ ഏതെങ്കിലും മാദ്ധ്യമസാമ്രാജ്യത്തിന്റെ ഊരാക്കുടുക്കിൽ പെട്ടുപോയതുകൊണ്ട് കൊണ്ട് മാത്രമാണ്. ഇതിൽ നിന്നൊക്കെ മോചിതരായവർ നന്നായി എഴുതുന്നുണ്ട് അവർ മോദിവിരുദ്ധരുടെ പരിഹാസത്തിനു പാത്രമാകുന്നുമുണ്ട് .
ലോകചരിത്രത്തിൽ സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാവ് എന്ന പേര് നേടിയ നരേന്ദ്രമോദി വീണ്ടും വീണ്ടും വിദേശരാജ്യ സന്ദർശനങ്ങൾ നടത്തുന്നത് എന്തിനെന്നു ലോകവിവരം ഉള്ളവർക്കറിയാം എങ്കിലും ഇതൊന്നുമറിയാത്ത സാധാരണക്കാരന് വേണ്ടി ചിലത് താഴെക്കുറിയ്ക്കുന്നു.
ശ്രീ.നരേന്ദ്രമോദി വിദേശ സന്ദർശനം നടത്തുന്നത് അട്ടേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കോ സുഖചികിത്സയ്ക്കോ അല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തെ മൂന്നാംനിര രാജ്യങ്ങളുടെ ഇടയിൽ നിന്നും ഒന്നാം നിരയിലേയ്ക്ക് കൈ പിടിച്ചുയർത്താനാണ്.
ശ്രീ.നരേന്ദ്രമോദി ഒറ്റയ്ക്കല്ല ഒരു വിദേശപര്യടനവും നടത്തുന്നത് , മോദിയോടൊപ്പം സുസജ്ജമായ ഒരു ഓഫീസ് സംവിധാനം തന്നെ യാത്ര ചെയ്യുന്നു, അതിൽ അൻപതുമുതൽ നൂറോളം ഉന്നതതല ഉദ്യോഗസ്ഥരും അവരുടെ ഓഫീസ് സ്റ്റാഫുകളും യാത്ര ചെയ്യുന്നു , ഉദ്യോഗസ്ഥരിൽ വിദേശകാര്യ സെക്രടറിമാർ, വ്യവസായ വകുപ്പ് ഡയറക്ടർമാർ, പ്രവാസ്യകാര്യ ഉദ്യോഗസ്ഥർ, സാമ്പത്തിക വിദദ്ധർ, പ്രധിരോധവകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്രഗവേഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഭാഷാ വിവർത്തകർ, എല്ലാത്തിനും പുറമേ നൂറോളം അംഗരക്ഷകരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഉണ്ടാകും. പക്ഷെ ഇവരെ ആരെയും നമ്മൾ വേദികളിലോ പത്രമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളിലോ കാണാറില്ല, പക്ഷെ ശ്രീ മോഡിയെ സംബന്ധിച്ചിടത്തോളവും, അകമ്പടിയായി പോകുന്ന ഈ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളവും ഓരോ വിദേശപര്യടനവും രാപ്പകിലില്ലാത്ത ചർച്ചകളുടെയും ഉടമ്പടി തീരുമാനങ്ങളുടെയും അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കരാറുകളുടെ അംഗീകാരം നൽകലുമൊക്കെയാണ് .
അപ്പോൾ കാര്യവിവരം ഒട്ടുമില്ലാത്ത സാധാരണക്കാരന് തോന്നുന്ന മറ്റൊരു സംശയമാണ് നമ്മളെന്തിനാണ് മറ്റുരാജ്യങ്ങളുമായി ഉടമ്പടികൾ ഒപ്പുവെയ്ക്കുന്നത്, എന്തിനു മറ്റുരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി നല്ല ബന്ധം രൂപീകരിക്കുന്നു,
ഇന്ത്യ എന്ന രാജ്യത്തുനിന്നും വളരെ നല്ലൊരു ശതമാനം ആളുകളും വിദേശരാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്, ചിലർ ജോലിയ്ക്കായി, ചിലർ ബിസിനസ്സിനായി, ചിലർ പഠനത്തിനും ഗവേഷണങ്ങൾക്കുമായി, അതിനെല്ലാം പുറമേ നല്ലൊരു ശതമാനം ഇന്ത്യൻ വ്യവസായികൾ വിദേശ രാജ്യങ്ങളുമായുള്ള കയറ്റുമതി ഇറക്കുമതി വ്യവസായങ്ങളിൽ ഉൾപെട്ടിട്ടുള്ളവരാണ്, ഇതെല്ലം ഇന്ത്യൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ, ഇനി മറ്റുരാജ്യങ്ങളിലെ പൗരന്മാർ നമ്മുടെ രാജ്യത്ത് നേരിട്ടും അല്ലാതെയും ഉൾപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളെക്കുറിച്ച് പറയാം, നാം നമ്മുടെ രാജ്യത്ത് ദിവസേന ഉപയോഗിക്കുന്ന വിദേശ ഉൽപ്പന്നങ്ങളിൽ ചിലത് താഴെ ചേർക്കുന്നു …
colgate, close up, pepsodent, lux , Aqua fresh, Cibaca, Oral-B , Liril, Lifebuoy, Denim, Dove, Revlon, Pears, Rexona, Hamam, Ponds , Dettol, Clearasil, Palmolive, Amway, Johnson Baby , Surf, Rin, Sunlight, Wheel, OK, Vim , Ariel, Check, Henko , Old Spice, Palmolive, Ponds, Gillette, Fair & Lovely, Lakme, Liril, Denim, Revlon , Wrangler, Nike, Adidas, Newport, Reebok , Puma , Rado, Rolex, Swissco, Seiko, Citizen , Parker, Nicholson, Rotomac, Swissair, Add Gel, Rider, Mistubishi, Flair, Uniball, Pilot, Coke, Fanta, Spright, Thums up, Limca , LIPTON (Tiger, Green Label, Yellow label, Cheers), Brooke Bond (Red Label, Taj Mahal),, Sunrise, Nestle, Nescafe, Rich, Bru , Annapurna, Captain Cook (HUL), Kissan, Pilsbury , Nestle-Maggi , Kurkure , lays , Cadbury , Aquafina, Kinley, Bailey, Boost, Bournvita, Horlicks, Complan, LG, Samsung, Phillips, Salinsui, Hundai, Sony, Toshiba, Hitachi, Haier, Akai , Aircel, Vodaphone, Do-co-mo, Uninor , LG, Samsung, Dell, Apple, HP, Lenovo, Acer, Compaq, Microsoft. Maruti-Suzuki (49% Indian+51% Japan), Hyundai, GM-Chevrolet, Ford , Nissan, Raunalt, Honda, Yamaha, Suzuki, അങ്ങനെ അങ്ങനെ ഒരുപാട് സാധനങ്ങൾ , അതിനു പുറമേ KFC , Pizza Hut , Coffe Day തുടങ്ങിയ ഫുഡ്‌ ഔട്ട്‌ ലെറ്റുകൾ.
മാത്രമല്ല നമ്മുടെ ന്യൂസ്‌ ചാനലുകളായ ഏഷ്യ നെറ്റ് ഉൾപ്പടെ ഒരുവിധം ചാനലുകളും ഒട്ടുമുക്കാൽ സിനിമാ നിർമാണ കമ്പനികളും ഇന്ന് വിദേശ കമ്പനികളുടെ നിക്ഷേപങ്ങളിൽ നിലനിന്നു പോകുന്നവയാണ്, ഇന്ത്യയിലെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ പലതും, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും വിദേശ കമ്പനികളുടെ നിക്ഷേപങ്ങളാൽ നിലനിന്നു പോകുന്നതാണ്, സ്വർണം മുതൽ പെട്രോളിയം വരെ നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്ന ഒട്ടുമുക്കാൽ വസ്തുവകകളും നമ്മൾ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന കമ്പ്യുട്ടറുകളും അതിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും, ഗൂഗിൾ മാപ്പ് പോലുള്ള സർവസാധാരണ GPS സംവിധാനങ്ങളും എല്ലാം വിദേശ രാജ്യങ്ങളുടെതാണ് .
ഇതിനെല്ലാം പുറമേ നമ്മുടെ പൊതുമരാമത്തുപണികൾ , റോഡുകൾ , കുടിവെള്ള പദ്ധതികൾ , തുടങ്ങി പലതും വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ചെയ്യുന്നത് , ഇതിൽ ജപ്പാൻ കുടിവെള്ള പദ്ധതി ലാവ്‌ലിൻ തുടങ്ങിയ വിദേശരാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിയ പദ്ധതികൾ കേരളീയർക്കും സുപരിചിതമാണ് …
ഇതെല്ലാം മറ്റു രാജ്യങ്ങളുമായി നമ്മൾ സാമ്പത്തികമായും വ്യാവസായികമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചെറിയ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഇനി രാജ്യ സുരക്ഷയിലേയ്ക്കും അതിർത്തി സംരക്ഷണത്തിലേയ്ക്കും ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെയ്ക്കും വരാം, പാകിസ്താൻ , ചൈന, നേപാൾ, ബർമ, ബംഗ്ലാദേശ് , ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി നേരിട്ട് അതിർത്തി പങ്കുവെയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ പലരാജ്യങ്ങലുമായി ഇന്ത്യയ്ക്ക് അതിർത്തി തർക്കങ്ങളും സാമ്പത്തിക മത്സരങ്ങളും ഉണ്ട്. ഈ രാജ്യങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ രാഷ്ട്രീയ ബന്ധങ്ങൾ മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കേണ്ടത് ഇന്ത്യയുടെ സമാധാനപരമായ നിലനിൽപ്പിന്‌ അത്യാവശ്യമാണ് ശാസ്ത്രസങ്കേതിക വിഷയങ്ങളിലും വ്യോമയാന വ്യവസായത്തിലും ഉപഗ്രഹ നിർമാണങ്ങളിലും എല്ലാം മറ്റു രാജ്യങ്ങൾ പരസ്പരം അറിവുകൾ കൈമാറി ഒരുമിച്ചു മുന്നേറുമ്പോൾ അവരെയ്ക്കാൾ ഒരുപടി മുന്നിലെത്താൻ വിദേശ രാജ്യങ്ങളുമായുള്ള നിരന്തരമായ സഹകരണം ഇന്ത്യയ്ക്ക് ആവശ്യമാണ്‌.
ഇനി പ്രവാസി സുരക്ഷയിലെയ്ക്ക് വരാം, ഓരോരോ രാജ്യങ്ങൾക്കും ഓരോരോ വിദേശ നയങ്ങളുണ്ട്‌ , ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാർ ജീവിക്കുന്നുണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ആ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന് ശക്തവും ഊഷ്‌മളവുമായ ബന്ധങ്ങൾ ഉണ്ടായിരിക്കണം. അല്ലെങ്കിൽ അപകടങ്ങളിലോ നിയമപ്രശ്നങ്ങളിലോ പെട്ടുപോകുന്ന ഇന്ത്യക്കാരെ രക്ഷിച്ചു തിരിച്ചു നാട്ടിലെത്തിയ്ക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല ..
ഇങ്ങനെ ഇന്ത്യയ്ക്കും ഇന്ത്യാക്കാർക്കും വേണ്ടി ലോകത്തുള്ള സർവരാജ്യങ്ങളുമായി സുസ്ഥിരമായ ബന്ധം നിലനിർത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന നമ്മുടെ പ്രധാനമന്ത്രിയെ അസൂയയോടെയാണ് എല്ലാരാജ്യക്കാരും വീക്ഷിക്കുന്നത്, മോദിയുടെ ഓരോ വിദേശപര്യടനത്തെയും ഭയത്തോടെയാണ് പാകിസ്ഥാനും ചൈനയും പോലുള്ള നമ്മുടെ അതിർത്തി രാജ്യങ്ങൾ നോക്കി കാണുന്നത്. അതിനൊരുകാരണം ഇറാന്റെ ഛബഹാർ തുറമുഖവികസനത്തിനുള്ള സുപ്രധാനകരാർ ഇന്ത്യയും ഇറാനും ഒപ്പുവച്ചതാണ്. ഈ മേഖലയിൽ ഇന്ത്യ ഇപ്പോൾ പാകിസ്താന്റെ ഗ്വാഡർ തുറമുഖമാണ് ഉപയോഗിക്കുന്നത്. ഈ തുറമുഖത്തിന്റെ പ്രാധാന്യംമനസ്സിലാക്കി തുറമുഖത്തിന്റെ നവീകരണവും നടത്തിപ്പും ചൈന പാകിസ്താനുമായി 2003ൽ കരാറുണ്ടാക്കി. അതിനുപകരം ഇതേ മേഖലയിലുള്ള ഇറാന്റെ ഛബഹാർ തുറമുഖത്തിന്റെ വികസനത്തിൽ ഒരു കരാറുണ്ടാക്കണമെന്നത് ഇന്ത്യയുടെ ആവശ്യമായിരുന്നു. അതിനായി അന്നത്തെ പ്രധാനമന്ത്രി ശ്രീ വാജ്പെയ് ബഹുദൂരം മുന്നോട്ടുപോയതുമാണ്. എന്തുകൊണ്ടോ പിന്നീടതുനടന്നില്ല. ആ സുപ്രധാനമായ കരാറാണ് ഇപ്പോൾ സാദ്ധ്യമായിരിക്കുന്നത് . ഹോളണ്ടിലെ റോട്ടർഡാം തുറമുഖം ചരക്കുഗതാഗതത്തിൽ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെ ആണോ അത് പോലെ തന്നെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേ പോലെ വഴി തുറക്കാവുന്ന ഒരു തന്ത്രപ്രധാന വഴി ആയി ഛബഹാർ തുറമുഖം മാറ്റിയെടുക്കാൻ സാധിക്കുമെന്നു് വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഇന്ത്യ ആയിരിക്കും. Federation of Indian Export Organisations തലവൻ ഖാലിദ് ഖാൻറെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ – ഇറാൻ കയറ്റുമതിക്കാർക്ക് മോഡിയുടെ വരദാനം
ഈ കരാറിന്റെ മറവിൽ നടന്നൊരു വലിയ ഒരു മിലിട്ടറി നീക്കം അതും കൂടി ഈ ചരിത്രനേട്ടത്തിന്റെ ചുവടുപിടിച്ച് ഇന്ത്യ നേടിയെടുത്തു എന്നത് തന്നെയാണ് അയൽ രാജ്യമായ പാകിസ്താനെയും ചൈനയെയും അങ്കലാപ്പിലാക്കുന്നത്. ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ആണി ആയിരുന്നു ഇന്ത്യ – ഇറാൻ കരാർ. കച്ചവട ബുദ്ധി മോദിയുടെ ആണെങ്കിൽ അതിന്റെ പിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി “ഇന്ത്യൻ ജെയിംസ് ബോണ്ട്” എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആണ്. .
പാകിസ്ഥാനെ വളഞ്ഞു ചുറ്റി കൊണ്ട് റഷ്യയിലേക്കും യൂറോപ്പിലേക്കും
ഇന്ത്യക്കും യൂറോപ്പിനും റഷ്യക്കും ഇടയിൽ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു 5 തന്ത്രപ്രധാന രാജ്യങ്ങൾ കൂടി ഉണ്ട്. കസാഖിസ്ഥാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്തൻ , ഉസ്ബെക്കിസ്ഥാൻ , കിർഗിസ്ഥാൻ തുടങ്ങിയവയാണ് ഈ രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ മറ്റൊരു സ്ട്രാറ്റജിക് പ്രത്യേകത കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഈ രാജ്യങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പാകിസ്ഥാനും ചൈനയും ആയി അവരുടെ അതിർത്തി പങ്കുവക്കുന്നു. അവരുടെ സൈനിക സഹകരണം ഉണ്ടെങ്കിൽ ഈ രാജ്യങ്ങൾ മുഖേന നമ്മുടെ ചരക്കു നീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഇന്ത്യ സൈന്യത്തിനും വ്യോമസേനക്കും ഒപ്പെറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടി ആവണം ഈ രാജ്യങ്ങൾ . അതിനായി ഈ രാജ്യങ്ങളുമായി വലിയ ഒരു ലോകശക്തിയായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് കച്ചവട – മിലിട്ടറി കരാറുകൾ ഒപ്പ് വെക്കേണ്ടി വരും. അതിനായി പാകിസ്ഥാനെ വളഞ്ഞു നിൽക്കുന്ന അഫ്ഗാൻ – ഇറാൻ അല്ലാതെയുള്ള ഈ രാജ്യങ്ങൾ കൂടി ഇന്ത്യയുടെ വരുതിയിൽ വരണം. അതും മറ്റു ലോകശക്തികളുടെ ഭീഷണികളെ അവഗണിച്ചുകൊണ്ട്.
അതിനായി അടുത്ത അശ്വമേധം. മെയ് 2015 ൽ ഇറാനുമായി കരാറിന് മുൻപുള്ള ധാരണാപത്രം ഒപ്പ് വച്ച ശേഷം മോഡിയുടെ വിമാനം കുതിച്ചത് ഈ അഞ്ചു രാജ്യങ്ങളുടെ തലസ്ഥാനതേക്ക് ആയിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കിയ “മോഡിയുടെ വിമാന യാത്ര” എന്തിന് ഈ ചെറുരാജ്യങ്ങൾ ആയ കിർഗിസ്ഥനിലും താജിസ്ക്കിസ്ഥാനിലും എന്നത് ആയിരുന്നു അവരുടെ ചോദ്യം ? ഉസ്ബക്കിസ്ഥനിൽ വിമാനം ഇറങ്ങിയ മോഡി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഇന്ത്യയും ഉസ്ബക്കിസ്ഥനും ആയി വിവിധ രംഗങ്ങളിൽ സഹകരിക്കാൻ ഉള്ള കരാറിൽ മോഡിയും കരിമോവും ഒപ്പ് വക്കുന്നു.. തന്ത്ര പ്രധാനമായ സൈനിക നീക്കങ്ങളിൽ സഹകരിക്കാനും തീവ്രവാദത്തെ ചെറുക്കുന്നതും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബർ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്തു. പകരം റഷ്യ – മദ്ധ്യേഷ്യ മേഖലയിലേക്ക് ഇന്ത്യയുടെ റെയിൽ – റോഡ് ഗതാഗതത്തിനു വേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു.
തുർക്കുമെനിസ്ഥനും ആയി ഇന്ത്യ ഒപ്പ് വച്ച കരാറുകളിൽ ഇന്ത്യയും അഫ്ഗാനും പാകിസ്ഥാനും
തുർക്ക്മെനിസ്ഥാനും ചേർന്നുള്ള TAPI pipeline project നെ പറ്റിയുള്ള ചർച്ചയിലെ മോഡി നിർദേശിച്ച ഒരു പ്രധാന മാറ്റം ലോകശ്രദ്ധ ആകർഷിച്ചിരുന്നു . അഫ്ഗാനും പാകിസ്ഥാനും കടന്നു ഇന്ത്യയിലേക്ക് പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കാനുള്ള കരാറിൽ അഫ്ഗാനും പാകിസ്ഥാനും ഒഴിവാക്കിഇറാനിലെ ചാബ്ബർ തുറമുഖം വഴി ഇന്ത്യയുടെ ONGC വിദേശ് ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി വേഗത്തിലാക്കണം എന്ന് മോഡി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്ര നാളും തുരങ്കം വച്ച് കൊണ്ടിരുന്ന പാകിസ്താന് കിട്ടിയ മുഖമടച്ച അടിയായിരുന്നു.
ശ്രീ.നരേന്ദ്രമോദി നടത്തുന്ന വിദേശ യാത്രകളിൽ പലതും സാധാരണക്കാരനും മോദിയെ കണ്ണുംപൂട്ടി എതിർക്കുന്ന ഇന്ത്യയിലെ ഏതൊരു ആവറേജ് രാഷ്ട്രീയക്കാരനും കണക്കുകൂട്ടിയെടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാൽ മോഡിയുടെ ഫിജി സന്ദർശനം. ടൂറിസംകൊണ്ട് ഉപജീവനം കഴിക്കുന്ന ലോകഭൂപടത്തിൽ കാണാൻ പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ്‌ രാജ്യം. മോഡിയുടെ ഫിജി സന്ദർശനം യഥാർത്ഥത്തിൽ ഇന്ത്യൻ ജെയിംസ്‌ ബോണ്ട്‌ അജിത്‌ ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ പല ഭാഗങ്ങളിലുള്ള ദ്വീപുകളിൽ ആധിപത്യം നേടി “പവിഴമാല ” എന്ന പേരിട്ട് കൊണ്ട് ഇന്ത്യയെ ചുറ്റി വളഞ്ഞ് തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള നീക്കം നടത്തിക്കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടയ്ക്കൽ തന്നെയാണ് അജിത്‌ ഡോവൽ കത്തിവച്ചത്. ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ്‌ രാഷ്ട്രങ്ങളെ കൂട്ടി ഇണക്കി കൊണ്ട് Forum for India–Pacific Islands Cooperation എന്ന പേരിൽ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി.
ശ്രീലങ്കയിൽ ചൈനയ്ക്കായി സൈനിക സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യക്ക് നേരെ തിരിഞ്ഞ ശ്രീലങ്കൻ പ്രസിഡന്റു മഹീന്ദ്ര രാജപക്ഷെയെ അട്ടിമറിച്ചു കൊണ്ട് സിരിസേനയെ ശ്രീലങ്കയിൽ ഭരണത്തിൽ കൊണ്ട് വന്നതിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി “R&AW”നടത്തിയ നീക്കം ലോകം ഇന്നും അതിശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഇതുവരെയുള്ള വിദേശ സന്ദർശനങ്ങളിലൂടെ മോദി ഇന്ത്യയിലേയ്ക്ക് എത്തിച്ച വിദേശനിക്ഷേപങ്ങൾ കോടാനുകോടി ഡോളർ ആണ്. അതിനെല്ലാം പുറമേ ഇന്ത്യയെ ശക്തമായ വ്യവസായ സുഹൃത്തായി കാണാൻ ഇന്ന് വിദേശ രാജ്യങ്ങൾ മത്സരിക്കുകയാണ്. ഇടനിലക്കാരിലൂടെ കൈക്കൂലി വാങ്ങി നടത്തിയിരുന്ന പ്രധിരോധ ഇടപാടുകൾ പോലും നിർത്തലാക്കി രാജ്യങ്ങളുമായി നേരിട്ട് വ്യവസായ ബന്ധങ്ങൾ ആരംഭിക്കാനും ഒട്ടുമിക്ക വ്യവസായങ്ങളും ഇന്ത്യയിലേയ്ക്ക് കേന്ദ്രീകരിയ്കാൻ മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുവാനും മേയ്ക്ക്ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ മോഡിക്ക് കഴിഞ്ഞു. ശ്രീ നരേന്ദ്ര മോഡി ഈ അടുത്തകാലത്തുനടത്തിയ ഏതാനുംചില വിദേശയാത്രകളെകുറിച്ചുമാത്രമേ ഞാൻ ഇതിൽ പ്രതിപാദിച്ചിട്ടുള്ളൂ.
സാമ്പത്തികമായി ഇന്ത്യ ഇന്നു് വൻകുതിപ്പിലാണ് ഇരുൾനിറഞ്ഞ ലോകസാമ്പത്തിക ഭൂപടത്തിൽ പ്രത്യാശതരുന്ന തിളങ്ങുന്ന പ്രദേശമാണ് ഇന്ത്യ എന്നുപറഞ്ഞത് ബി.ജെപി ക്കാരോ മോഡി അനുഭാവികളോ അല്ല. എമർജിങ്ങ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കവേ ഐ എം എഫ് മേധാവി ശ്രീ ക്രിസ്റ്റീൻ ലെഗാർ പറഞ്ഞ വാക്കുകളാണ്. (ഇതിന്റെ തുടക്കക്കാരൻ രണ്ടുപ്രാവശ്യം പ്രധാനമന്ത്രിയായ മൻമോഹൻസിങ്ങിനെ ക്കാളും 1991ൽ ധനമന്ത്രിയായ മൻമോഹൻസിങ്ങ് ആണെന്നകാര്യം ഈ അവസരത്തിൽ വിസ്മരിക്കുന്നില്ല). സാമ്പത്തിക വളർച്ചയെകുറിച്ച് മറ്റൊരുബ്ലോഗിൽ പറയാം.
ഇത്രയും കാലം ഇന്ത്യയിലിരുന്നു ഭരിച്ചുമുടിയ്ക്കുകയും കൊള്ളയടിച്ച കോടികളുടെ സംഖ്യ എങ്ങനെ എഴുതുമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠംപോലും പകച്ചുനിന്ന രാജ്യത്തെ കൊള്ളകൾ നാം സൗകര്യപൂർവ്വം മറന്നു.അല്ലേ…? അഴിമതി ആയിരുന്നില്ലേ നമ്മുടെരാജ്യത്തെ കാർന്നുതിന്നിരുന്ന ക്യാൻസർ…!!! അഴിമതിക്ക് അറുതിവരണമെന്ന് നാം എത്രമാത്രം ആഗ്രഹിച്ചു. ഇന്നിപ്പോൾ അഴിമതികാട്ടാൻ ആർക്കും ധൈര്യമില്ല. ഇതല്ലേ നാം ആഗ്രഹിച്ചതും.
ലോകം പുഛിച്ചിരുന്ന നമ്മുടെരാജ്യം ഈ ഭൂലോകത്ത് ഒരു ശക്തമായ രാജ്യമാണെന്ന് കാണിച്ചു കൊടുത്തത് ശ്രീ.നരേന്ദ്രമോദി നേടിയെടുത്ത അന്താരാഷ്ട്ര പ്രതിച്ഛായയാണെന്നതിൽ തർക്കമില്ല.മോദിയുടെ സന്ദർശനത്തിന്റെ ഗുണങ്ങൾ നമുക്ക് മനസ്സിലാകണമെങ്കിൽ വിദേശത്തെ വാർത്താ ചാനലുകൾ കാണണം വിദേശരാജ്യങ്ങൾ ഇത്രയും ബഹുമാനത്തോടെ കാണുന്ന മോദിയുടെ വിദേശപര്യടനത്തെ കളിയാക്കാൻ സ്വന്തം മാതൃരാജ്യമായ ഭാരതത്തിനോട് ഒരംശംപോലും ആത്മാർഥതയില്ലാത്ത അഭിനവബുദ്ധിജീവികൾക്ക് മാത്രമേ കഴിയൂ …പ്രധാനമന്ത്രി മോഡിയുടെ യാത്രക്കും യാത്രയുടെ ലക്ഷ്യങ്ങൾക്കും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന മലയാളപത്രങ്ങൾക്കും റേറ്റിംഗിനുവേണ്ടി അന്തി ചർച്ചകൾ നടത്തുന്ന i ലക്ഷ്യങ്ങളല്ല എന്ന് മനസിലാക്കണം. അതിലും ഒക്കെ ഒരുപാട് പടികൾ കടന്നുവേണം ചിന്തിക്കാൻ. തൽക്കാലം അടുത്ത തിരഞ്ഞെടുപ്പുവരെയെങ്കിലും നമുക്ക് രാഷ്ട്രീയം മറക്കാം കേന്ദ്രംഭരിക്കുന്നത് ഖജനാവിൽ പണംവരുമ്പോൾ കൈയ്യിട്ടുവാരാൻ തക്കംപാർത്തിരിക്കുന്ന ഒരുകൂട്ടം ആർത്തിപ്പണ്ടാരങ്ങളല്ല ടീം മോഡിയാണ് എന്നതിൽ നമുക്കാശ്വസിക്കാം .
എന്തായാലും ഇപ്പോഴുള്ള ഇത്തരം വിവരദോഷ വിവാദങ്ങൾ ശ്രീ നരേന്ദ്രമോഡിക്ക് വീണ്ടും വീണ്ടും നൂറുകണക്കിന് ആരാധകരെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ തര്ക്കമില്ല….
നല്ലതുചെയ്താൽ നല്ലതെന്നുപറയാനുള്ള ചങ്കുറ്റം കാണിക്കുക അതാരായാലും…
അല്ലാതെ മൺമറഞ്ഞിട്ട് മഹാനെന്നു വാഴ്തിയിട്ടു കാര്യമില്ല
SHARE THIS:
AN ARTICLE FROM A TRUE INDIAN
LikeShow more reactions
Comment

No comments :

Post a Comment