ഉണ്ണി കൊടുങ്ങല്ലൂര്‍

കടലോളം കരുതൽ: മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് അമൃതപുരിയിൽ അമൃത വിശ്വവിദ്യാപീഠം രൂപകൽപ്പന ചെയ്ത ‘അമൃത ഓഷ്യൻ നെറ്റ്’ സംവിധാനത്തിന്റെ കണക്‌ഷൻ യൂണിറ്റ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മൽസ്യബന്ധനത്തൊഴിലാളി സന്തോഷിനു നൽകി ഉദ്ഘാടനം ചെയ്യുന്നു. മാതാ അമൃതാനന്ദമയി, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സമീപം.
ആഴക്കടലിൽ 60 കിലോമീറ്ററിനപ്പുറം വരെ ഇന്റർനെറ്റ് ;തരംഗമായി അമൃത ഓഷ്യൻ നെറ്റ്
കരുനാഗപ്പള്ളി ∙ ആഴക്കടലിൽ 60 കിലോമീറ്ററിനപ്പുറം വരെ ചെല്ലുന്ന ബോട്ടുകൾക്ക് ഇന്റർനെറ്റ് സൗകര്യത്തിലൂടെ വിനിമയ സംവിധാനം ഒരുക്കുകയാണ് അമൃത ഓഷ്യൻ നെറ്റ്. മൊബൈൽ ടവറുകളുടെ പരിധി കഴിഞ്ഞും 45 കിലോമീറ്റർ വരെ ഉൾക്കടലിൽ സേവനം ലഭിക്കുമെന്നതിനാൽ ദിവസങ്ങളോളം കടലിൽ തങ്ങുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് അനുഗ്രഹമാകും ഇത്.
ഉൾക്കടലിൽ കഴിയുന്ന മീൻപിടിത്തക്കാർക്കു കരയെ ബന്ധപ്പെടാൻ ഉപകരിക്കുമെന്ന് അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ലിക്കേഷൻ ഡയറക്ടർ ഡോ.മനീഷ സുധീർ പറഞ്ഞു. ഇമെയിൽ, സ്കൈപ്, വാട്സാപ്പ് എന്നിവയടക്കമുള്ള എല്ലാ ഇന്റർനെറ്റ് സേവനങ്ങളും ഉപയോഗിക്കാനും സാധിക്കും.
പ്രകൃതിദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ മീൻപിടിത്ത ബോട്ടുകളെയും മത്സ്യബന്ധന വള്ളങ്ങളെയും തിരിച്ചു വിളിക്കാനോ കണ്ടെത്താനോ ഉള്ള സംവിധാനം ഇപ്പോഴില്ല. ഇതിനും ഓഷ്യൻ നെറ്റ് പരിഹാരമാകുമെന്നു ഡോ. മനീഷ സുധീർ പറഞ്ഞു.
മാതാ അമൃതാനന്ദമയിയുടെ നിർദേശത്തെ തുടർന്നാണ് അമൃത ഓഷ്യൻ നെറ്റ് വികസിപ്പിച്ചത്.
2010ൽ അറബിക്കടലിൽ മീൻപിടിത്ത ബോട്ടും കപ്പലും കൂട്ടിയിടിച്ച് ചിലർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപെട്ടപ്പോഴാണ് കടലിൽ പോകുന്നവർക്കു വേണ്ടി വാർത്താ വിനിമയ സംവിധാനം വികസിപ്പിക്കാൻ മാതാ അമൃതാനന്ദമയി നിർദേശിച്ചത്.
കരയിൽ സ്ഥാപിച്ചിട്ടുള്ള ബേസ് സ്റ്റേഷൻ ശക്തി കൂട്ടി വിടുന്ന ഇന്റർനെറ്റ് സന്ദേശങ്ങൾ സ്വീകരിക്കാവുന്ന തരത്തിലുള്ള റിസീവറുകൾ ബോട്ടുകളിലും വള്ളങ്ങളിലും സ്ഥാപിച്ചാണ് ഓഷ്യൻ നെറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ചെലവു കുറഞ്ഞ റിസീവറുകളാണ് ബോട്ടുകളിൽ സ്ഥാപിക്കുക. ഈ റിസീവറുകളും ഇന്റർനെറ്റ് സംവിധാന ശക്തി കൂട്ടാൻ സ്വയം ശേഷി ഉള്ളവയാണ്.
സാധാരണ സ്മാർട് ഫോണുകളിൽ തന്നെ സന്ദേശങ്ങൾ ലഭിക്കും. അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകർ കടലിൽ പോകുന്നവർക്കു സഹായകമാകുന്ന കൂടുതൽ മൊബൈൽ ആപ്പുകൾ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. കൊടുങ്കാറ്റടക്കമുള്ള സാഹചര്യങ്ങൾ, കടൽക്ഷോഭവും മറ്റും സംബന്ധിച്ചുള്ള സൂചനകൾ, കൂട്ടിയിടി ഒഴിവാക്കാൻ മുന്നറിയിപ്പു നൽകുന്ന സംവിധാനം എന്നിവയുടെ മൊബൈൽ ആപ്പുകളാണ് വികസിപ്പിക്കുന്നത്.
ഈ പദ്ധതി അമൃത വിശ്വവിദ്യാപീഠത്തിന്റെ ഇർഫർമേഷൻ ടെക്നോളജി റിസർച് അക്കാദമി (ഐടിആർഎ), കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ഐടി എന്നിവയുടെ സഹായത്തോടെ നടപ്പാക്കാനാണ് ഉദ്ദേശ്യം.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment