ഉണ്ണി കൊടുങ്ങല്ലൂര്‍

പോപ്പീസില്‍നിന്നു വാങ്ങിയ ചിക്കനുള്ളില്‍ പൊരിച്ച എലിയുടെ തല
റോസ് മേരി തോമസ് എന്ന യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയകുന്നത്, ഇവര്‍ പോപ്പീസ് ചിക്കന്‍ സെന്റില്‍ നിന്ന് വാങ്ങിയ ചിക്കനുള്ളില്‍ പൊരിച്ച എലിയുടെ തലയാണ് കണ്ടത്. റോസ് മേരിയുടെ സഹോദരിക്കും, മകള്‍ക്കും, ബന്ധുവിനുമായി വാങ്ങിയ ചിക്കനുള്ളിലാണ് എലിയുടെ തല കണ്ടത്. എലിയുടെ തല വ്യക്തമായി ഇതില്‍ കാണാമെന്ന് റോസ്‌മേരി പോസ്്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് കഴിച്ച തന്റെ മകള്‍ക്ക് ആ രാത്രി മുഴുവന്‍ വയറിളക്കവും ഛര്‍ദ്ദിയുമായിരുന്നുവെന്ന് റോസ്‌മേരി പറയുന്നു.
പ്രാദേശിക മാധ്യമങ്ങളിലേക്ക് താന്‍ ഈ ചിത്രങ്ങള്‍ അയച്ചിട്ടും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ലെന്ന് റോസ്‌മേരി പറയുന്നു. 2014ലും 2015 ലും ഈ റെസ്റ്റുറന്റില്‍ നിന്ന് ജീവനുള്ള എലിയെ ലഭിച്ചതായി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. ഈ റെസ്റ്റോറന്റിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ചിലതൊക്കെ അന്വേഷിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

No comments :
Post a Comment