Thursday, 22 September 2016

ഹൃദ്രോഗം, ക്യാന്‍സര്‍, ട്യൂമര്‍ തുടങ്ങി 300 രോഗങ്ങളെ പ്രതിരോധിക്കുന്ന ഒരു അത്ഭുത സസ്യം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഹൃദ്രോഗം, ക്യാന്‍സര്‍, ട്യൂമര്‍ തുടങ്ങി 300 രോഗങ്ങളെ പ്രതിരോധിക്കുന്ന ഒരു അത്ഭുത സസ്യം

മുരിങ്ങ ഒരു അത്ഭുത മരമാണ്.അത്ഭുതകരമായ സിദ്ധികളാണ് ഈ മരത്തിനുള്ളത്.മുരിങ്ങയുടെ വേര്,തൊലി,ഇല,പൂവ്,കായ തുടങ്ങി എല്ലാം ഔഷധ ഗുണം ഉള്ളവയാണ്.വൈറ്റമിന്‍.അയന്‍,പൊട്ടാസ്യം.കരോട്ടിന്‍ തുടങ്ങി നിരവധി ഘടകങ്ങളുടെ ഉറവിടമാണ് മുരിങ്ങ. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ പോഷണങ്ങള്‍ നല്‍കുന്നു എന്നതിനപ്പുറം ഒരു ഔഷധം എന്നാ നിലയിലും മുരിങ്ങ ഒരു അത്ഭുത മരമാണ്.മുരിങ്ങയില്‍ അടങ്ങിയിരിയ്ക്കുന്ന രാസഘടകങ്ങള്‍ വാതം,ഹൃദ്രോഗം,ട്യൂമര്‍ എന്നിവയെ പ്രതിരോധിയ്ക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.
മുരിങ്ങയുടെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം
കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം മൂലമുള്ള അനാവശ്യ ഘടകങ്ങളെ ഇല്ലാതാക്കാന്‍ മുരിങ്ങയിലെ ഫൈബറുകള്‍ സഹായിയ്ക്കുന്നു. ഗാസ്,അള്‍സര്‍,ഗാസ്ട്രിക്ക് കാന്‍സര്‍ എന്നിവയെ പ്രതിരോധിയ്ക്കുന്ന ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ മുരിങ്ങയ്ക്കുണ്ട്. മുരിങ്ങയിലെ വിത്ത് കിണറുകളിലെ ജലത്തെ ശുദ്ധീകരിയ്ക്കാന്‍ ഉപകരിയ്ക്കുന്നു.സാധാരണ ഉപയോഗിയ്ക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കാള്‍ ഗുണകരമാണ് ഈ കാര്യത്തില്‍ മുരിങ്ങ.മുരിങ്ങയിലെ പോഷക സമൃദ്ധമായ ഒരു ആഹാരമാണ്.തൈര്,കാരറ്റ് തുടങ്ങിയവയെക്കാള്‍ പോഷകമൂല്യമുണ്ട് മുരിങ്ങയിലയ്ക്ക്.പാലിനേക്കാള്‍ കാത്സ്യം അടങ്ങിയിട്ടുള്ളതും ഈ ഇലയിലാണ്.വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകള്‍ക്കും നല്ലതാണ്.
മുരിങ്ങയിലയില്‍ അടങ്ങിയിരിയ്ക്കുന്ന ക്ലോറോജെനിക്ക് ആസിഡ് കോശങ്ങളിലെ പഞ്ചസാരയുടെ ആഗിരണത്തോത് കുറയ്ക്കുന്നു.മുരിങ്ങയില്‍ അടങ്ങിയിരിയ്ക്കുന്ന നിയാസിമിനിന്‍ കാന്‍സര്‍,ട്യൂമര്‍ എന്നിവയെ പ്രതിരോധിയ്ക്കുന്നു. ഗോയിറ്റര്‍ പോലെയുള്ള തൈറോയിഡ് രോഗങ്ങളെ പ്രതിരോധിയ്ക്കാനും മുരിങ്ങ സഹായിയ്ക്കുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ എന്തുകൊണ്ടാണ് മുരിങ്ങ അത്ഭുതമരം എന്ന് അറിയപ്പെടുന്നതെന്ന്!

No comments :

Post a Comment