ഉണ്ണി കൊടുങ്ങല്ലൂര്‍

സിന്ധുനദീജല കരാർ: രക്തവും വെള്ളവും ഒന്നിച്ച് ഒഴുക്കാനാകില്ലെന്നു മോദി
ന്യൂഡൽഹി ∙ രക്തവും വെള്ളവും ഒന്നിച്ച് ഒഴുക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുനദീജല കരാറിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ചനാബ് നദിയിൽ ഇന്ത്യ മൂന്ന് അണക്കെട്ടുകൾ പണിയും. പകാൽ ദുൽ, സവാൽകോട്ട്, ബുർസർ എന്നിവയാണിത്.
കരാറിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ നദികളിൽനിന്ന് 18000 മെഗാവാട്ട് വൈദ്യുതി നിർമിക്കും. ഇന്ത്യയുടെ അവകാശങ്ങൾ കണക്കിലെടുക്കുന്നതിനും പരിഗണിക്കുന്നതിനുമായി മന്ത്രിതലസംഘത്തെ നിയോഗിക്കുമെന്നും മോദി പറഞ്ഞു. സിന്ധുനദീജല കരാറിലെ അവകാശങ്ങൾ പൂർണമായി ഉപയോഗിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിൽ പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്താനാണിത്.
പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള സിന്ധു, ചനാബ്, ഝലം നദികളിലെ ജലം പരാമവധി ഉപയോഗിക്കാനും ടുൾബുൾ നാവിഗേഷൻ പദ്ധതി നിർത്തിവച്ചത് പുനഃപരിശോധിക്കാനും യോഗം തീരുമാനിച്ചു. 2007 ലാണ് ഈ പദ്ധതി നിർത്തിവച്ചത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ, കേന്ദ്ര ജലവിഭവവകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫിസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഉറി ഭീകരാക്രമണത്തെ തുടർന്നു പാക്കിസ്ഥാനെതിരെ നിലപാടു കർശനമാക്കാനുള്ള സമ്മർദം സർക്കാരിനുമേൽ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു യോഗം. പരസ്പര സഹകരണവും വിശ്വാസവുമുണ്ടെങ്കിൽ മാത്രമേ ഏതുതരം ഉടമ്പടിയും ഫലം കാണൂവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹിമാലയത്തിൽ ഹിമാചൽ പ്രദേശിൽനിന്ന് ഉത്ഭവിച്ച് ജമ്മു വഴി പാക്ക് പഞ്ചാബ് പ്രവിശ്യയിലേക്ക് ഒഴുകുന്ന നദിയാണ് ചനാബ്. സിന്ധുനദീജല കരാർ പ്രകാരമാണ് ഈ നദിയിലെ വെള്ളം പാക്കിസ്‌ഥാനു വിട്ടുനൽകുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധുനദീജല ഉടമ്പടി. 1960 സെപ്റ്റംബർ 19ന് കറാച്ചിയിൽ വച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment