Thursday, 22 September 2016

ഭക്ഷണം അധികമായി പാമ്പ് ചത്തു

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗുജറാത്തിൽ നീലക്കാളയെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡിൽ നീൽഗായി (നീല കാള)യെ വിഴുങ്ങിയ ഇരുപത് അടി നീളമുള്ള പെരുമ്പാമ്പ് ചത്തു. ഗിർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ബലിയാവാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു കർഷകൻ വന്യജീവി സങ്കേതത്തിലെ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തിയപ്പോഴേക്കും മൃഗത്തിനെ പെരുമ്പാമ്പ് മുഴുവനായും അകത്താക്കിയിരുന്നു. തുടർന്ന് അവർ പാമ്പിനെ പിടികൂടി കൂട്ടിലാക്കി നിരീക്ഷിച്ചു വരികയായിരുന്നു. ഭക്ഷണം പൂർണമായി ദഹിച്ചതിനു ശേഷം അതിനെ പുറത്തുവിടുമെന്നാണ് അറിച്ചിരുന്നത്.

എന്നാൽ തന്നെക്കാൾ വലിയ മൃഗത്തെ അകത്താക്കാൻ നോക്കിയ പെരുമ്പാമ്പിന് സ്വന്തം ജീവൻ തന്നെ വിലകൊടുക്കേണ്ടി വന്നിരിക്കുകയാണ്. നീലക്കാളയെ വിഴുങ്ങിയതിനെ തുടർന്ന് പെരുമ്പാമ്പിന്റെ വയർ അസാധാരണമായ നിലയിൽ വീർത്തിരുന്നു. തുടർന്ന് ദഹനം നടക്കാൻ ബുദ്ധിമുട്ടുണ്ടായി. എന്നാൽ നീലക്കാളയെ വിഴുങ്ങിയതിനെ തുടർന്ന് ശരീരത്തിനകത്ത് ഉണ്ടായ മുറിവുകൾ കാരണമാണ് പാമ്പ് ചത്തതെന്ന് അധികൃതർ വ്യക്തമാക്കി.

No comments :

Post a Comment