ഉണ്ണി കൊടുങ്ങല്ലൂര്‍
ഗുരു - അസ്തമിക്കാത്ത വെളിച്ചം
അജ്ഞതയുടെ ഇരുൾമൂടി നിന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രഗതിയെ ഉണർവ്വിന്റെ പുത്തനുഷസ്സുകൾക്കുന്മുഖമായി തിരിച്ചുവിട്ട പതിതകാരുണികനായ ഭഗവാൻ - ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനംനമുക്ക് അനുസ്മരണത്തിനുള്ള ധന്യമുഹൂർത്തമാണ്. ഗുരുദേവന്റെ ജീവിതവും ദർശനവും സ്മരിക്കാനുള്ള പ്രചോദനം സമാധിദിനം നമുക്ക് നൽകുന്നു. ജീവിതത്തിന്റെ പ്രഭാതവും മധ്യാഹ്നവും സായാഹ്നവും ഗുരുദേവൻ സത്യനിഷ്ഠമായി നിലനിറുത്തിയിരിക്കുന്നു. ഈ ജീവിതത്തിൽ മനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ അവസ്ഥയാണ് സമാധിഭാവം.
നമ്മുടെതന്നെ ഉണ്മയുടെ ആഴങ്ങളുടെ അഴകിൽ ആമഗ്നമാകുമ്പോഴാണ് സമാധി ലഭിക്കുന്നത്. സമാധി ആത്മബോധത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നു. മനുഷ്യസാഹോദര്യത്തിനും ലോകസമാധാനത്തിനും സമാധിയുടെ സന്ദേശം വഴികാട്ടിയായി നിൽക്കുന്നു. ഗുരുവിന്റെ സമാധിദിനം 'സമാധി'യുടെ അർത്ഥവും പ്രതീകാത്മകതയും കണ്ടെത്താൻ നമ്മെ സഹായിക്കട്ടെ. നാമരൂപങ്ങൾ അഴിഞ്ഞുപോകുന്ന അവസ്ഥയാണ് മരണം. അതൊരു അനിവാര്യതയും സ്വാഭാവികതയുമാണ്. എങ്കിലും മനുഷ്യർ മരണത്തെ ഭയപ്പെടുന്നു. അതിനാൽ ജ്ഞാനികൾ മരണഭയത്തെ ഇല്ലാതാക്കുകയും ഫലത്തിൽ ജീവിതോന്മുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ശ്രീനാരായണഗുരുദേവന്റെ സമാധി ഇത്തരത്തിൽ വായിച്ചെടുക്കുമ്പോൾ പാപത്തിനും മോക്ഷത്തിനുമിടയിലെ ജീവിതമല്ല ഗുരുവിന്റെ സന്യാസമെന്ന് ബോധ്യമാകും.
.
'സമാധി' ഒരു സംസ്കൃതപദമാണ്. അതിന്റെ അർത്ഥം സമാധീ എന്നാകുന്നു. ധീ എന്നാൽ ബുദ്ധി. സമബുദ്ധി. അതാണ് സമാധി. ഗുരുദേവൻ മരിച്ചെന്നല്ല ഗുരുസമാധിയുടെ അർത്ഥം. ഗുരുപ്രപഞ്ചലീനമായ ചൈതന്യമായി പരിണമിച്ചു എന്നാണർത്ഥം. മഹാപരിനിർവാണമാണത്. അതവസാനത്തെ പരിനിർവാണമാകുന്നു. ഗുരുദേവൻ എവിടെയും പോയിട്ടില്ല. നമ്മോടൊപ്പമുണ്ട്. അരുളായി, പൊരുളായി, പ്രകാശമായി. ചിന്തയൊടുങ്ങുന്നിടത്തിരുന്ന് നോക്കൂ. ഗുരുവിനെ കാണാം. കേൾക്കാം. ഗുരുദേവൻ അഖിലത്തിന്റെയും പ്രത്യക്ഷചൈതന്യസാന്നിദ്ധ്യമായിതീർന്നതിന്റെ 89-ാമത് വർഷമാണ് നാമിപ്പോൾ ആചരിക്കുന്നത്. ഈ ദിനം ഗുരുദേവചൈതന്യം ആവാഹിച്ച് നമ്മുടെ അകം പ്രകാശമാനമാക്കാനാണ് നാം ഉപയോഗിക്കേണ്ടത്.
ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന അനുകമ്പയുടെ എല്ലാവരും ആത്മസഹോദരരല്ലേ എന്ന കരുണയുടെ ഗുരുവിന്റെ സംഗീത സ്വരസപ്തകം നാം സ്വന്തം ഹൃദയംകൊണ്ട് സാധകം ചെയ്തുവോ? ഇല്ല, അതുകൊണ്ടെന്തുപറ്റി? നമുക്ക് ഭയമില്ലാതെ വഴിനടക്കാനാകുന്നില്ല. ആര്, എവിടെ എപ്പോൾ പതിയിരുന്ന് ആക്രമിക്കുമെന്ന് അറിഞ്ഞുകൂട. എന്തൊരു ഭീതിദമായ അവസ്ഥയാണിത്. ഈ സമകാലിക യാഥാർത്ഥ്യത്തിലേക്കാണ് ഗുരുദേവ ദർശനത്തിന്റെ അവബോധം അനിവാര്യമാകുന്നത്.
ഏകാന്തവും സുദീർഘവുമായ തപസ് കൊണ്ടും കന്മഷമില്ലാത്ത ജീവിതചര്യകൊണ്ടും അധഃസ്ഥിതസമുദായങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചെയ്ത മഹായജ്ഞം കൊണ്ടുമാണ് ഗുരുദേവൻ നിത്യാരാധനാകുന്നത്.
ജീവിതത്തെ ഉത്തരോത്തരം മനോഹരമാക്കാനുള്ള ഉത്തമമായ പ്രവർത്തനശൈലിയുടെ വേദപുസ്തകമാണ് ഗുരുദേവദർശനം. അറിവിനും തൊഴിലിനും ഗുരു പ്രാധാന്യം നൽകി. കേരളം ഇന്നനുഭവിക്കുന്ന ഒട്ടുമിക്കസ്വാതന്ത്ര്യങ്ങളുടെയും ആദിമൂലം ഗുരുദേവചിന്തകളാണെന്ന തിരിച്ചറിവ് നവീകരിക്കാനുള്ള പാവനമായ സന്ദർഭമാണ് ഈ സമാധിദിനാചരണം. മനുഷ്യൻ എന്ന നാലക്ഷരത്തെ മധുരാക്ഷരമന്ത്രമായി ചേതസിലേറ്റുകൊണ്ട് ആർത്തർക്കും ആലംബഹീനർക്കുമായി അവിശ്രമം പോരാടിയ അനുപമേയമായ വ്യക്തിത്വം അതിന്റെ പൂർണതതന്നെ ദേവത്വവും.
സമത്വത്തിന്റെ, സമാധാനത്തിന്റെ, സ്നേഹത്തിന്റെയൊരാത്മദർശനം. ജാതിമതവിചാരങ്ങളുടെ വിഭാഗീയതകളിൽപ്പെട്ട് ചതഞ്ഞരയുന്ന മാനവികതയ്ക്ക് ഗുരുവിന്റെ ഈ സഞ്ജീവനൗഷധം കൊണ്ടേ ഇനി ആയുസ്സും ആരോഗ്യവും വീണ്ടെടുക്കാനാകൂ. ഗുരുദേവൻ തന്റെ പഞ്ചഭൂതസംയുക്തമായ ശരീരം വെടിഞ്ഞ് നിത്യതയെ പ്രാപിച്ച ഈ ദിവസം നമുക്ക് ചെയ്യാനുള്ളത്, ഗുരുവിന്റെ സഞ്ജീവനമായ ആത്മദർശനം പ്രചരിപ്പിക്കാനും അതുവഴിലോകത്തെ ആരോഗ്യകരമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും വീണ്ടും പ്രതിജ്ഞയെടുക്കുക എന്നുള്ളതാണ്.
ആ വിചാരമണ്ഡലത്തിലേക്ക് ഗുരുദേവ സമാധിദിനാചരണം നമ്മെ ഉണർത്തട്ടെ.
മാതൃകാപരമായ ധന്യജീവിതത്തിലൂടെ മനുഷ്യമനസ്സുകളിൽ നിത്യതയുടെ വെളിച്ചം വിനീതമായി പ്രകാശിപ്പിച്ച അപൂർവതയായിരുന്നു തൃപ്പാദങ്ങൾ. ഇത് അനേകർക്ക് ആശ്വാസത്തിന്റെ വഴിതെളിച്ചു. അത് അവർക്ക് കനിവും കരുതലുമായി.
അനുകരിക്കാൻ മാതൃകകൾ വളരെ കുറവായ പുതിയകാലത്ത് ഗുരുവിന്റെ ജീവിതത്തിന് നിത്യവും പ്രകാശിക്കുന്നവഴിവിളക്കിന്റെ അമൂല്യതയുണ്ട്. പ്രതിസന്ധികളിൽ തളരാതിരിക്കാൻ വീഴ്ചകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ വേദനകളിൽ സാന്ത്വനമാകാൻ ഗുരുദേവൻ നടന്നുപോയ വഴികൾ നമുക്ക് ആശ്വാസവും പ്രചോദനവുമാകട്ടെ!

No comments :
Post a Comment