Tuesday, 27 September 2016

ദാരിദ്ര്യം: ത്രിപുരയിൽ 650 രൂപയ്ക്ക് കുട്ടിയെ വിറ്റു ഭക്ഷണം കഴിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

ദാരിദ്ര്യം: ത്രിപുരയിൽ 650 രൂപയ്ക്ക് കുട്ടിയെ വിറ്റു

അഗർത്തല ∙ ദാരിദ്ര്യം മൂലം ത്രിപുരയിൽ ദമ്പതികൾ പെൺകുട്ടിയെ വിറ്റു, വെറും 650 രൂപയ്ക്ക്. പിന്നാക്ക പ്രദേശമായ ദലായ് ജില്ലയിലെ ഗണ്ടാചേരയിലെ ആദിവാസി ദമ്പതിമാരാണ് പോറ്റാൻ കഴിയാത്തതിനാൽ കുട്ടിയെ വിൽപന നടത്തിയത്. ഒരു പ്രാദേശിക ദിനപത്രമാണ് വാർത്ത പുറത്തുകൊണ്ടുവന്നത്.
ഇതേ തുടർന്ന് മാതാപിതാക്കളായ ഹരിതയെയും ചരണെയും പൊലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ 18ന് ഇവർ രണ്ടുവയസ്സുകാരി മകളെ വിറ്റു എന്നാണ് കേസ്. ഇതേസമയം, കുഞ്ഞിനെ നന്നായി പഠിപ്പിക്കാനായി ദമ്പതിമാർ മറ്റൊരാൾക്ക് കൈമാറിയതാണെന്നു സംഭവസ്ഥലം സന്ദർശിച്ച സബ് കലക്ടർ അറിയിച്ചു. കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആദിവാസി മേഖലയിലുള്ളവർ പട്ടിണികൊണ്ട് മരിക്കുകയാണെന്ന് വാർത്ത ഉദ്ധരിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമൻ ആരോപിച്ചു.

No comments :

Post a Comment